സ്‌കൂട്ടറില്‍ പൃഥ്വിയ്‌ക്കൊപ്പം കറങ്ങി സുപ്രിയ മേനോന്‍! ആടി സെയിലിന് പോവുകയാണോന്ന് ട്രോളന്മാര്‍
മലയാള സിനിമയിലെ ശ്രദ്ധേയരായ താരദമ്പതിമാരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സുപ്രിയയും പൃഥ്വിയും ആരാധകരോട് സംസാരിക്കുന്നതും ശ്രദ്ധേയമാണ്. സുപ്രിയയുടെ പിറന്നാള്‍ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ജൂലൈ 31 ന് ജന്മദിനം ആഘോഷിച്ച സുപ്രിയയ്ക്ക് പൃഥ്വി നല്‍കിയ ആശംസ വൈറലായിരുന്നു. ഇപ്പോള്‍ ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് താരപത്‌നി.
ഇന്നലെ എനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. കുറച്ച് പേര്‍ നേരിട്ട് സന്ദേശം അയച്ചിരുന്നു. എല്ലാ ആശംസകളും ഞാന്‍ കണ്ടു. എന്നാല്‍ ഓരോരുത്തരോടുമായി നേരിട്ട് മറുപടി പറയാന്‍ കഴിയാത്തതില്‍ ക്ഷമിക്കണം. മറക്കാനാകാത്ത പിറന്നാള്‍ ദിനമാണ് കടന്ന് പോയത്. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും എന്നെ അതിശയിപ്പിക്കുകയും ചെയ്തു. എന്നും സുപ്രിയ കുറിച്ചു.

രസകരമായ കാര്യം പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നു എന്നതാണ്. ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിനെ അടുത്ത കാലത്തായി ട്രോളാറുള്ള പരസ്യത്തിലെ ഡയലോഗും ആരാധകര്‍ പറയുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും കൂടി ആടി സെയിലിന് പോവുകയാണോ എന്ന് തുടങ്ങി രസിപ്പിക്കുന്ന കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
എന്റെ പ്രിയകൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു പിറന്നാള്‍ ദിനത്തില്‍ പ്രിയതമയ്ക്കുള്ള പൃഥ്വിരാജിന്റ ആശംസ. പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങളില്‍ മകള്‍ അലംകൃതയെ കാണാത്തതിലുള്ള പരിഭവവും ആരാധകര്‍ അറിയിച്ചിരിക്കുകയാണ്.


Click it and Unblock the Notifications