പൃഥിരാജിനെ ഭീഷണിപ്പെടുത്തി സുപ്രിയ! ഇനിയും അത് പറഞ്ഞാല്‍ മുംബൈയിലേക്ക് പോകുമെന്ന് താരപത്‌നി! കാണൂ!

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് പൃഥ്വിരാജ് എത്തിയത്. മാതാപിതാക്കള്‍ക്കും സഹോദരനും പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന് തുടക്കം മുതലെ തന്നെ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കാനും പൃഥ്വിക്ക് കഴിഞ്ഞിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ തുറന്നുപറയുന്നതിലൂടെ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. അടുത്തിടെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയപ്പോഴും രൂക്ഷവിമര്‍ശനമായിരുന്നു താരത്തിനെ കാത്തിരുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് സംവിധാന മോഹം സാക്ഷാത്ക്കരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി ഒരുക്കിയ ലൂസിഫറിന്റെ രിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായാണ് ഇത്തവണ മോഹന്‍ലാല്‍ എത്തുന്നത്. സംവിധായകന്റെ താരമാണ് അദ്ദേഹമെന്നും ഇനിയെന്താണ് ചെയ്യേണ്ടത് സാറെന്ന് ചോദിച്ച് അദ്ദേഹം തനിക്ക് മുന്നിലെത്തിയതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനത്തിലേക്കും തിരിഞ്ഞത്. സംവിധാനവും അഭിനയവുമൊക്കെയായി ആകെ തിരക്കിലായ പൃഥ്വിക്ക് മുന്നില്‍ പുതിയൊരു ഭീഷണിയുമായി എത്തിയിരിക്കുകയാണ് സുപ്രിയ. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സുപ്രിയയുടെ ഭീഷണി

സുപ്രിയയുടെ ഭീഷണി

മക്കളെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും വാചാലയാവാറുണ്ട് മല്ലിക സുകുമാരന്‍. ഇളയ മകനായ പൃഥ്വിരാജിന്റെ വിവാഹത്തെക്കുറിച്ച് താരമാതാവ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. മനസ്സിനിണങ്ങിയ ആരെയെങ്കിലും കണ്ടെത്തിയാല്‍ അവന്‍ വീട്ടില്‍ പറയുമെന്നും അത് നടത്തിക്കൊടുക്കാമെന്നുമായിരുന്നു തങ്ങള്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. സുപ്രിയയെ കണ്ടെത്തിയതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞതിന് പിന്നാലെയായാണ് അവരുടെ വിവാഹം നടത്തിയത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിന് മുന്നില്‍ ഭീഷണിയുമായി എത്തിയിരിക്കുകയാണ് സുപ്രിയ. ഇനി സംവിധാനമെന്ന് പറഞ്ഞാലുള്ള അവസ്ഥയെക്കുറിച്ചാണ് താരപത്‌നി പറഞ്ഞത്.

8 മാസമായി ഇറങ്ങിയിട്ട്

8 മാസമായി ഇറങ്ങിയിട്ട്

ഇനി സംവിധാനമെന്ന് പറഞ്ഞാല്‍ താനും മകളും മുംബൈയിലെ വീട്ടിലേക്ക് തിരിച്ചുപോവുമെന്നാണ് സുപ്രിയയുടെ ഭീഷണി. 8 മാസമായി വീട്ടില്‍ നിന്നിറങ്ങിയിട്ടെന്നും താരപത്‌നി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളും മറ്റുമായി എപ്പോഴും തിരക്കിലാണ്. തലയിലും മുഖത്തുമൊക്കെ നര വീണുവെന്നും സുപ്രിയ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആലിയുടെ അച്ഛനായി

ആലിയുടെ അച്ഛനായി

തിരക്കുകളില്‍ നിന്നെല്ലാം മാറി കുറച്ചുദിവസം വീട്ടില്‍ ആലിയുടെ അച്ഛനായി ഇരിക്കണമെന്നും പൃഥ്വിരാജിനോട് സുപ്രിയ നിര്‍ദേശിക്കുന്നുണ്ട്. തിരക്കുകളുമായി നീങ്ങുന്നതിനിടയിലും കുടുംബത്തെ ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം നീങ്ങുന്നത്. ലൊക്കേഷനിലെ രസകരമായ അനുഭവത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ ഷൂട്ടിനിടയില്‍ വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞ് മകള്‍ വാശി പിടിച്ചതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

പൃഥ്വിയുടെ കരിയറിലും വ്യക്തി ജീവിതത്തിലുമൊക്കെ ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. ആഗസ്റ്റ് സിനിമാസില്‍ നിന്നും മാറി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സുപ്രിയയും ഒപ്പമുണ്ടായിരുന്നു. നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തം വളരെ ഭംഗിയായാണ് താരപത്‌നി നിര്‍വഹിച്ചത്. ഷൂട്ടിനിടയില്‍ കറങ്ങിത്തിരിഞ്ഞ് നടന്നിരുന്ന പൃഥ്വിയെ ശാസിച്ച് സുപ്രിയ എത്തിയിരുന്നു.

 നയനെ നയിച്ചത്

നയനെ നയിച്ചത്

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയന്‍ നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ്. സയന്റിഫിക് ത്രില്ലറായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടക്കത്തില്‍ താന്‍ അഭിനേതാവായാണ് ജോയിന്‍ ചെയ്തതെന്നും പിന്നീട് സിനിമയുടെ നിര്‍മ്മാണം കൂടി ഏറ്റെടുക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നയനിനെ കൃത്യമായി നയിച്ചത് സുപ്രിയായിരുന്നുവെന്ന് മല്ലിക സുകുമാരനും സാക്ഷ്യപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിരാജും സുപ്രിയയും. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുമുണ്ട്. ട്രോളര്‍മാരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാള്‍ കൂടിയാണ് പൃഥ്വിരാജ്. താരത്തിന്റെ ഇംഗ്ലീഷിനെക്കുറിച്ചാണ് എന്നും വിമര്‍ശിക്കാറുള്ളത്. ലൂസിഫറിന്റെ ചിത്രീകരണത്തിനിടയില്‍ തന്റെ ഇംഗ്ലീഷ് കേട്ട് അമ്പരന്ന് നിന്ന മഞ്ജു വാര്യരെക്കുറിച്ച് പൃഥ്വി വ്യക്തമാക്കിയിരുന്നു.

ലൂസിഫറെത്തുന്നത്

ലൂസിഫറെത്തുന്നത്

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുകയാണ് ലൂസിഫറിലൂടെ. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ തംരഗമായി മാറിയിരുന്നു. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X