സുപ്രിയ മേനോന്‍റെ ആശംസ പൊളിച്ചു! സിനിമയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയ പൃഥ്വിരാജിനോട് ഭാര്യ പറഞ്ഞത്!

നന്ദനമെന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സുകുമാരന്‍ തുടക്കം കുറിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫാസിലായിരുന്നു പൃഥ്വിരാജിന് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. അന്നത്തെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം നേരത്തെ എത്തിയിരുന്നു. മനു എന്ന കഥാപാത്രത്തെയായിരുന്നു നന്ദനത്തില്‍ പൃഥ്വി അവതരിപ്പിച്ചത്. ബിരുദ പഠനം പാതിവഴിയില്‍ നിര്‍ത്തിയായിരുന്നു അദ്ദേഹം സിനിമയില്‍ അരങ്ങേറുന്നതിനെക്കുറിച്ച് പറഞ്ഞത്. മകന്റെ ആഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കിയ മല്ലിക സുകുമാരന്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

അന്ന് അമ്മ നല്‍കിയ പിന്തുണയാണ് തന്നെ നയിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഉദ്ഘാടനങ്ങളിലും മറ്റ് പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴുമൊക്കെ പ്രചോദനമേകുന്ന തരത്തിലുള്ള പ്രസംഗവുമായാണ് അദ്ദേഹം എത്താറുള്ളത്. പൃഥ്വിരാജിന്റെ സിനിമാജീവിതം 17 പിന്നിട്ടിരിക്കുകയാണ്. 17 വര്‍ഷം പൂര്‍ത്തിയാക്കിയ താരപുത്രന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല നല്ലപാതിയായ സുപ്രിയ മേനോനും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സുപ്രിയ ആശംസ അറിയിച്ചത്.

 മനുവില്‍ നിന്നും റോണിയിലേക്ക്

നന്ദനമെന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സുകുമാരന്‍ തുടക്കം കുറിച്ചത്. ഞങ്ങള്‍ പരിചയപ്പെടുത്തുന്ന പുതുമുഖമെന്ന് ആദ്യമെഴുതിയ സിനിമ കൂടിയായിരുന്നു അത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. നവ്യ നായരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തുടക്കക്കാരന്റെ യാതൊരുവിധ പകര്‍ച്ചകളുമില്ലാതെയായിരുന്നു താരപുത്രനെത്തിയത്. അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയായാണ് പൃഥ്വിരാജും സിനിമയിലേക്ക് എത്തിയത്. 17 വര്‍ഷം പൂര്‍ത്തിയാക്കിയ പൃഥ്വിക്ക് സുപ്രിയയും ആശംസ നേര്‍ന്നിരുന്നു.

അച്ഛന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കി

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുകുമാരന്‍. നടനെന്ന നിലയില്‍ കഴിവ് തെളിയിച്ചിരുന്നുവെങ്കിലും സിനിമയില്‍ നിന്നും മോശം അനുഭവങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തി അരങ്ങുവാഴുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. തനിക്ക് പിന്നാലെയായി ഇവരും ഭാവിയില്‍ എത്തിയേക്കുമെന്ന് അദ്ദേഹം അന്നേ പറഞ്ഞിരുന്നു. അച്ഛന് നടക്കാതെ പോയ കാര്യങ്ങളെല്ലാം നേടിയെടുത്താണ് മക്കളുടെ മുന്നേറ്റം. സംവിധാനമെന്ന വലിയ മോഹം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലായിരുന്നു സുകുമാരന്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങിയത്.

അന്നത്തെ പ്രവചനം

ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കുന്ന അവസരം വരുമെന്ന് അന്ന് തന്നെ സുകുമാരന്‍ പ്രവചിച്ചിരുന്നു. ഇതേക്കുറിച്ച് സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. മക്കളെക്കുറിച്ചുള്ള പ്രവചനം പില്‍ക്കാലത്ത് അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. വില്ലത്തരത്തിലൂടെയാണ് ഇന്ദ്രജിത്ത് തുടങ്ങിയതെങ്കിലും പിന്നീട് നായകനായി മാറുകയായിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് പൃഥ്വിരാജും ഇന്ദ്രജിത്തും മുന്നേറുന്നത്. സഹോദരങ്ങള്‍ എന്നതിനും അപ്പുറത്ത് സുഹൃത്തക്കളായാണ് തങ്ങള്‍ വളര്‍ന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ജീവിതത്തില്‍ മാത്രമല്ല സിനിമയില്‍ സുഹൃത്തുക്കളായി അഭിനയിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു.

പക്വതയാര്‍ന്ന വേഷം

പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് രാജുവിനെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. സുകുവേട്ടന്റെ പോലെയുള്ള സ്വഭാവമാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളല്ല താരത്തിന് നേരെ ഉയര്‍ന്നുവന്നത്. പ്രായത്തിനും അപ്പുറത്തുള്ള കഥാപാത്രങ്ങളെയാണ് താന്‍ തുടക്കം മുതലേ അവതരിപ്പിച്ചതെന്ന് പൃഥ്വി പറഞ്ഞിരുന്നു. 19 വയസ്സുള്ളപ്പോഴാണ് അകലെയില്‍ 50 കാരനായി അഭിനയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആരാധകരുടെ ആശംസ

സിനിമയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയ പൃഥ്വിരാജിന് ആശംസ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട നേട്ടങ്ങളെക്കുറിച്ചുമൊക്കെ വാചാലരായാണ് ആരാധകര്‍ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ തരംഗമായി മാറിയത്. ട്രോളര്‍മാരുടെ സ്വന്തം താരം കൂടിയാണ് പൃഥ്വിരാജ്. രസകരമായ ട്രോളുകള്‍ ഷെയര്‍ ചെയ്ത് സുപ്രിയയും എത്താറുണ്ട്.

സകലകലാ വല്ലഭന്‍

നടന്‍, ഗായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് പിന്നാലെയായാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയാണ് ലൂസിഫര്‍ ഒരുക്കിയത്. രണ്ടാം ഭാഗത്തിന്റെ സാധ്യതകള്‍ അവശേഷിപ്പിച്ചായിരുന്നു സിനിമ അവസാനിച്ചത്. കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X