'ആടുജീവിതം ഇത്തവണത്തെ ആഘോഷവും ഇല്ലാതാക്കി'; പതിനൊന്നാം വിവാഹ വാർഷികത്തിൽ പൃഥ്വിയെ കുറിച്ച് സുപ്രിയ!

കഴിവും കഴിവുകേടും എല്ലാം അറിഞ്ഞും മനസിലാക്കിയും നമ്മളെ സ്നേഹിക്കുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുക എന്നത് വളരെ അപൂർവമായി മാത്രം ചിലർക്ക് സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിൽ ഒരു ഭാ​ഗ്യം ലഭിച്ച മലയാള സിനിമയിലെ ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം ചെയ്തത്. ഇന്നേക്ക് പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ പൃഥ്വി അടുത്തില്ലാത്ത സങ്കടത്തിലാണ് സുപ്രിയ.

‌അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ എല്ലാ യുവനടന്മാരെ കുറിച്ചും കേൾക്കാറുള്ളത് പോലെ പൃഥ്വിയുടെ പേരും ചില നടിമാരുടെ പേരും ചേർത്ത് വെച്ച് ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമെല്ലാം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പൃഥ്വി പ്രണയിനിയെ കണ്ടെത്തിയത് സിനിമാ മേഖലയിൽ നിന്നായിരുന്നില്ല. മാധ്യമലോകത്ത് തിളങ്ങി നിൽക്കുന്ന സുപ്രിയയിലാണ് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. 2011ൽ ആയിരുന്നു മലയാള സിനിമ മുഴുവൻ ഒഴുകിയെത്തിയ വിവാഹം നടന്നത്.

ദാമ്പത്യ ജീവിതത്തിന് പതിനൊന്ന് വയസ്

ദാമ്പത്യ ജീവിതം പതിനൊന്ന് വർഷത്തിൽ എത്തി നിൽക്കുമ്പോൾ കൂട്ടിന് ഏഴ് വയസുകാരി അലംകൃതയുമുണ്ട്. വിവാഹവാർഷികത്തിൽ അൽപം പരിഭവത്തോടെയാണ് പൃഥ്വിക്ക് വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ച് സുപ്രിയ കുറിപ്പെഴുതിയിരിക്കുന്നത്. '11ആം വിവാഹ വാർഷിക ആശംസകൾ പി.... നിങ്ങൾ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിങിന് പോയിക്കഴിഞ്ഞു. 11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിഞ്ഞ് ഇരിക്കേണ്ടി വരുന്നത്. ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു... ശേഷം നമുക്ക് ആഘോഷിക്കാം... ഉടനെ തിരിച്ചു വരൂ' എന്നാണ് സുപ്രിയ കുറിച്ചത്.

2007ൽ തുടങ്ങിയ പ്രണയം

പൃഥ്വിക്കൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോ രൂപത്തിൽ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിയും പ്രിയപ്പെട്ട ഭാര്യയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. 2007ൽ ആണ് പൃഥ്വിരാജ് സുപ്രിയയുമായി പ്രണയത്തിലായത്. ശേഷം വീട്ടുകാരുടെ സമ്മതത്തോടെ 2011ൽ ഇരുവരും വിവാഹിതരായി. വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും സുപ്രിയ വിട്ടുനിൽക്കുകയാണ്. ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പൃഥ്വിയുടെ നിർമാണ കമ്പനിയുടെ ചുമതലയെല്ലാം സുപ്രിയയ്ക്കാണ്. 2017ൽ ആണ് ഇരുവരും ചേർന്ന് നിർമ്മാണ കമ്പനി ആരംഭിച്ചത്. ആദ്യം നിർമിച്ചത് പൃഥ്വിരാജ് തന്നെ നായകനായ ഒമ്പത് എന്ന സിനിമയായിരുന്നു.

മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് നിർമാണത്തിലേക്ക്

ശേഷം ആറ് മലയാള സിനിമകൾ നിർമിച്ചു. കൂടാതെ കെജിഎഫ് അടക്കമുള്ള സിനിമകളുടെ കേരളത്തിലെ വിതരണവും സുപ്രിയയുടേയും പൃഥ്വിരാജിന്റേയും പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചെയ്യുന്നത്. പൃഥ്വിരാജിന്റേതായി പ്രദർശനത്തിനെത്താനുള്ള ഏറ്റവും പുതിയ ചിത്രം ജനഗണമനയാണ്. സുരാജ് വെഞ്ഞാറമൂടും ഒരു മികച്ച കഥാപാത്രമായി എത്തുന്ന ജനഗണമനയുടെ ട്രെയിലർ അടുത്തിടെ വൈറലായിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെയും മാജിക് ഫ്രെയിംസിൻറെയും ബാനറുകളിലാണ് നിർമാണം. ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിച്ചിട്ടുള്ളത്. ചിത്രം ഏപ്രിൽ 28നാണ് റിലീസ് ചെയ്യുക. തിയേറ്ററുകളിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക.

Recommended Video

സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
പൃഥ്വിരാജിന്റെ ആടുജീവിതം

ഒരിടവേളയ്‍ക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ തിയേറ്റർ റിലീസാണ് ജനഗണമന. ശ്രീ ദിവ്യ, ധ്രുവൻ, ശാരി, രാജ കൃഷ്‍ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, വിൻസി അലോഷ്യസ്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരം സിനിമയുടെ ഷൂട്ടിങിനായി വിദേശത്താണുള്ളത്. അൾജീരിയയിൽ നാൽപത് ദിവസത്തെ ഷൂട്ടിംഗിനായിട്ടാണ് പോയിരിക്കുന്നത്. മാർച്ച് 31നാണ് പൃഥ്വിരാജ് അൾജീരിയയിലേക്ക് യാത്ര തിരിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ജൂൺ മാസത്തോടെ മാത്രമാകും പൃഥ്വിരാജ് തിരിച്ചെത്തുക.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X