പൃഥ്വിരാജുമായിട്ടുള്ള വിവാഹം കഴിഞ്ഞ ദിവസങ്ങളിലാണിത്! വിവാഹശേഷമുള്ള ചിത്രവുമായി സുപ്രിയ മേനോന്‍

രണ്ട് മാസത്തോളം ഇടവേള എടുത്തതിന് ശേഷമായിരുന്നു നടന്‍ പൃഥ്വിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ജോര്‍ദാനിലേക്ക് പോവുന്നത്. തൊട്ട് പിന്നാലെ കൊവിഡ് 19 കാരണം കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ ഷൂട്ടിങ്ങിന് പോയ സംഘം അവിടെ കുടുങ്ങി. ഷൂട്ടിങ് പൂര്‍ത്തിയാക്കി വേഗം തിരിച്ച് വരാന്‍ പാകത്തിന് പോയവര്‍ മാസങ്ങളോളം അവിടെ കഴിയേണ്ടി വന്നു.

ഭര്‍ത്താവ് അടുത്തില്ലാത്തെ ഏറ്റവും കൂടുതല്‍ ദിവസങ്ങളാണ് കടന്ന് പോയതെന്ന് സുപ്രിയ പലപ്പോഴായി പറഞ്ഞിരുന്നു. ഒപ്പം പൃഥ്വിയെ കുറിച്ച് പറഞ്ഞ് കൊണ്ട് സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്ത ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍.

 പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി സുപ്രിയ

പൃഥ്വിരാജ് ജോര്‍ദ്ദാനില്‍ പോയ ദിവസങ്ങളില്‍ താരപത്‌നിയാ സുപ്രിയ മേനോന്റെ പോസ്റ്റുകള്‍ വലിയ തരംഗമായിരുന്നു. വിവാഹശേഷം ആദ്യമായിട്ടാണ് ഇത്രയും ദിവസം ഇരുവരും പിരിഞ്ഞിരിക്കുന്നത്. ഒപ്പം ഡാഡയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു മകള്‍ അലംകൃതയും. മേയ് 22 ന് നാട്ടിലെത്തിയ പൃഥ്വിരാജ് ക്വാറന്റൈനിലാണ്. ഏഴ് ദിവസത്തെ ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈന്‍ തീര്‍ന്നിട്ടേ വീട്ടിലേക്ക് ഉള്ളു എന്നാണ് താരം പറയുന്നത്.

 പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി സുപ്രിയ

ഷൂട്ടിങ്ങിന് വേണ്ടി പൃഥ്വി ജോര്‍ദാനില്‍ ആയിരുന്ന സമയത്ത് ചില സന്തോഷ ദിവസങ്ങള്‍ കൂടി കടന്ന് പോയിരുന്നു. അതിലൊന്ന് പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും വിവാഹ വാര്‍ഷികം ആയിരുന്നു. ഭര്‍ത്താവ് ഇല്ലാതെ ആദ്യമായിട്ടാണ് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതെന്ന് താരപത്‌നി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹത്തിന് ശേഷം ഇരുവരും പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രവുമായി എത്തിയിരിക്കുകയാണ് സുപ്രിയ.

 പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി സുപ്രിയ

ത്രോബാക്ക് ചിത്രമാണിത്. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഉറുമി എന്ന സിനിമയുടെ തെലുങ്ക് മ്യുസിക് ലോഞ്ച് ഫങ്ഷന്‍ ഹൈദരബാദില്‍ വെച്ച് നടക്കുമ്പോള്‍ പൃഥ്വിയ്‌ക്കൊപ്പം പോയതായിരുന്നു സുപ്രിയ. അന്നേരം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനം മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്ന് കൂടി സുപ്രിയ സൂചിപ്പിച്ചിരിക്കുകയാണ്. ചുവപ്പ് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു സുപ്രിയ ചടങ്ങിനെത്തിയത്. തൊട്ടടുത്ത് സന്തോഷത്തോടെ ഇരിക്കുന്ന പൃഥ്വിയും ചിത്രത്തില്‍ കാണാം.

 പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി സുപ്രിയ

2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരാവുന്നത്. ഈ വര്‍ഷം ഇരുവരും തങ്ങളുടെ ഒന്‍പതാം വിവാഹ വാര്‍ഷികമായിരുന്നു ആഘോഷിച്ചത്. സിനിമയില്‍ തിളങ്ങി നിന്നതോടെ പൃഥ്വിരാജിന് ഒരുപാട് വിവാഹഭ്യര്‍ഥനകള്‍ വന്നിരുന്നു. എന്നാല്‍ സുപ്രിയയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് താരം അതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ബിബിസി യുടെ ഇന്ത്യയിലെ റിപ്പോര്‍ട്ടറായിരുന്നു സുപ്രിയ. ഒരു അഭിമുഖത്തിന് വേണ്ടി വിളിച്ചതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആലി എന്ന് വിളിക്കുന്ന അലംകൃതയാണ് താരങ്ങളുടെ ഏകമകള്‍. കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരപുത്രിമാരില്‍ ഒരാളാണ് അലംകൃത. 2014 ലാണ് മകള്‍ പിറക്കുന്നത്.

സുപ്രിയയുടെ പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X