For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയ്ക്കും പൃഥ്വിരാജിനും കുട്ടികളി ഇനിയും മാറിയിട്ടില്ല? മുയലിന്റെ ലുക്കില്‍ ദമ്പതികളുടെ ഫോട്ടോ

  |

  നടന്‍ പൃഥ്വിരാജും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുണ്ട്. ഭര്‍ത്താവിന്റെ സിനിമകള്‍ക്ക് പിന്തുണ നല്‍കിയും പ്രമോഷന്‍ നടത്തിയുമെല്ലാം സുപ്രിയ മേനോനും രംഗത്തുണ്ട്. അടുത്തിടെയാണ് ഭര്‍ത്താവിനെ കണ്ടിട്ട് രണ്ട് മാസമായെന്ന് പറഞ്ഞ് സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രമടക്കം പോസ്റ്റ് ചെയ്യുന്നത്.

  തൊട്ടടുത്ത ദിവസം തന്നെ രണ്ട് മാസത്തെ ഷൂട്ടിങ് കഴിഞ്ഞ് പൃഥ്വിരാജ് ഭാര്യയുടെ അടുത്ത് എത്തിയിരുന്നു. സിനിമയില്‍ നിന്നും താല്‍കാലികമായി മൂന്ന് മാസത്തെ ഇടവേള എടുക്കുകയാണെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കുടുംബസമേതം അവധി ആഘോഷിച്ച് കൊണ്ടിരിക്കുകയാണ് താരം. അത് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും പുറത്ത് വന്നു.

  രണ്ട് മാസത്തെ തിരക്കുകള്‍ക്ക് ശേഷം ഭര്‍ത്താവ് വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് സുപ്രിയയും മകള്‍ അലംകൃതയും. താടിക്കാരന്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ട് പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവും സുപ്രിയ പുറത്ത് വിട്ടത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമിലൂടെ വേറെയും ചിത്രങ്ങള്‍ താരപത്‌നി പങ്കുവെച്ചിരുന്നു. അതില്‍ ചില രസകരമായ നിമിഷങ്ങളുമുണ്ടായിരുന്നു. കാര്‍ട്ടൂന്‍ കഥാപാത്രം പോലെത്തെ മുയലിന്റെ മൂക്കും ചെവിയുമുള്ള ലുക്കിലുള്ള ക്യൂട്ട് ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. നിമിഷ നേരം കൊണ്ടിത് വൈറലാവുകയും ചെയ്തു.

  ഭാര്യയുടെയും മകളുടെയുമൊപ്പം മൂന്ന് മാസത്തോളം അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിയിപ്പോള്‍. അതിന് വേണ്ടി എങ്ങോട്ടെക്കാണ് പോവുന്നതെന്ന കാര്യത്തെ കുറിച്ച് വ്യക്തമല്ലെങ്കിലും വരും ദിവസങ്ങളില്‍ ഓരോന്നായി പുറത്ത് വരുന്നമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ആട് ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

  ശരീരഭാരം നിയന്ത്രിച്ച് കുറച്ച് കൂടി മെലിയണം. അതിനൊപ്പം നീണ്ട താടിയും മുടിയുമെല്ലാം വരുത്തുകയും വേണം. താന്‍ തീവ്രമായി ആഗ്രഹിച്ച സിനിമയാണ് ആട് ജീവിതമെന്ന് പൃഥ്വി തന്നെ പറഞ്ഞിരുന്നു. സിനിമയുടെ ഗെറ്റപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആയി കഴിഞ്ഞാല്‍ ഉടന്‍ ത്‌ന്നെ ആട് ജീവിതം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ കട്ടത്താടി ലുക്കിലുള്ള പൃഥ്വിയുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. അതിഗംഭീര ലുക്കെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്‍ എഴുതിയ ആട് ജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ കുറച്ച് രംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഷൂട്ട് ചെയ്തിരുന്നു. ഇനിയുള്ള ഷെഡ്യൂള്‍ ജോര്‍ദാനില്‍ നിന്നും ആരംഭിക്കുമെന്നാണ് അറിയുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായിരിക്കുമെന്നാണ് അറിയുന്നത്.

  ക്രിസ്തുമസിന് മുന്നോടിയായി ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രമാണ് റിലീസിനെത്തുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തും. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് ആരംഭിച്ച പുതിയ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. സച്ചിയാണ് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  English summary
  Supriya Menon Shares A Funny Picture With Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X