ടെന്‍ഷനടിച്ച് സുപ്രിയ മേനോന്‍! ഈ സമയത്തെ ആശ്വാസം ഇതാണ്! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍!

ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വിരാജ് തകര്‍ത്തഭിനയിക്കുമ്പോള്‍ പിന്നില്‍ സുപ്രിയ മേനോനും സജീവമാണ്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയെന്ന സ്വപ്‌നം പൃഥ്വിരാജ് സാക്ഷാത്ക്കരിക്കുമ്പോള്‍ ശക്തമായ പിന്തുണയുമായി സുപ്രിയയും ഒപ്പമുണ്ടായിരുന്നു. മികച്ച സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സയന്റിഫിക് ചിത്രമായ നയനായിരുന്നു ഈ ബാനറില്‍ നിന്നും പുറത്തിറങ്ങിയ ആദ്യ ചിത്രം. പൃഥ്വിരാജായിരുന്നു ഈ ചിത്രത്തിലെ നായകന്‍. സിനിമയുടെ പിന്നണിയിലെ കാര്യങ്ങളുമായി സുപ്രിയയും സെറ്റിലുണ്ടായിരുന്നു. നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭാര്യയാണെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

കാത്തിരിപ്പിനൊടുവിലായി പുതിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് തലേ ദിവസമുള്ള ടെന്‍ഷന്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍ എത്തിയിരുന്നു. നല്ല ടെന്‍ഷനിലാണ് താനെന്നും അത് അകറ്റുന്നതിനായി താന്‍ മാഗിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പറഞ്ഞായിരുന്നു താരപത്‌നി എത്തിയത്. മാഗി പ്രേമിയാണ് താനെന്ന് വ്യക്തമാക്കിയെത്തിയ സുപ്രിയയുടെ പോസ്റ്റ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്നെപ്പോലെ മാഗി ഇത്രയും ഇഷ്ടപ്പെടുന്നവരുണ്ടോയെന്നുള്ള ചോദ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്.

Supriya Menon

ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയില്‍ തുടക്കം മുതല്‍ത്തന്നെ സുപ്രിയയും സജീവമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കട്ടത്താടിയിലും കൂളിങ് ഗ്ലാസുമൊക്കെയായുള്ള പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, മിയ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X