അലംകൃതയും കൂട്ടുകാരിയും അവധിയാഘോഷിക്കുകയാണ്! വീഡിയോ പങ്കുവെച്ച് സുപ്രിയ മേനോന്‍! കാണൂ!

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയുടെ വിശേഷങ്ങളറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു ഈ താരപുത്രി.കുടുംബത്തിലെല്ലാവരും താരമായി തിളങ്ങി നില്‍ക്കുകയാണ്. താരപുത്രിയെന്ന പദവിയെ സെലിബ്രിറ്റി കുഞ്ഞായോ മകളെ വളര്‍ത്താന്‍ താല്‍പര്യമില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സുപ്രിയ മേനോന്‍ മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും വീഡിയോ പകര്‍ത്തിയത്. മുഖം വ്യക്തമാവാത്ത തരത്തിലുള്ള അലംകൃതയെയാണ് വീഡിയോയില്‍ കാണുന്നത്. തങ്ങള്‍ക്ക് അല്ലിയുടെ മുഖം കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. പിറന്നാള്‍ ദിനത്തിലെ പോസ്റ്റിലല്ലാതെ മകളുടെ മുഖം കാണിക്കാറില്ല പൃഥ്വിരാജും സുപ്രിയയും.ഇത് കാണുമ്പോള്‍ ശരിക്കും നൊസ്റ്റാള്‍ജിയ തോന്നുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജും വീഡിയോയ്ക്ക് കീഴില്‍ കമന്റുമായെത്തിയിരുന്നു. സുഹൃത്തായ മിറക്കൊപ്പം കളിച്ചുല്ലസിക്കുകയാണ് അല്ലി. ചൈല്‍ഡ്ഹുഡ് ഗെയിംസ് എന്നായിരുന്നു സുപ്രിയയുടെ ക്യാപ്ഷന്‍.

Alamkritha

ആടുജീവിതത്തിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ് തിരികെ വീട്ടിലേക്ക് എത്തിയോ എന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. പുത്തന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. പൃഥ്വി തിരികെ എത്തിയിട്ടില്ലെന്നും ജോര്‍ദാനിലാണ് ഉള്ളതെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു. പൃഥ്വിയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് താനും മകളുമെന്നും സുപ്രിയ പറഞ്ഞിരുന്നു. ഇതാദ്യമായാണ് തങ്ങള്‍ ഇത്രയും ദിവസം അകന്നിരിക്കുന്നത്. ഇത്തവണത്തെ വിഷുവിനോ വെഡ്ഡിങ് ആനിവേഴ്‌സറിക്കോ പൃഥ്വി ഒപ്പമില്ലായിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു.

ലോക് ഡൗണ്‍ എന്നാണ് തീരുന്നതെന്നും ഡാഡ എന്നാണ് തിരിച്ചുവരുന്നതെന്നും അല്ലി എപ്പോഴും ചോദിക്കാറുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു. ഇടയ്ക്ക് നച്ചുവിനൊപ്പം ചിത്രം വരക്കുന്ന അല്ലിയെക്കുറിച്ച് വാചാലയായും സുപ്രിയ എത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് മകളോടൊപ്പം എങ്ങനെ സമയം ചെലവഴിക്കുമെന്ന് സുപ്രിയ ചോദിച്ചപ്പോള്‍ പൂര്‍ണിമ ഉള്‍പ്പടെ നിരവധി പേരാണ് മറുപടിയുമായെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയയുടെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X