അലംകൃതയെ തിരക്കിലാക്കാനുള്ള പെടാപ്പാട് വിവരിച്ച് സുപ്രിയ! നച്ചു മാത്രമല്ല അല്ലിയും ചിത്രകാരിയാണ്!

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സുപ്രിയയും അലംകൃതയും സെലിബ്രിറ്റികളാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായി ജോര്‍ദാനിലേക്ക് പോയിരിക്കുകയാണ് പൃഥ്വിരാജ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പൊതുപരിപാടികള്‍ക്കും പുറത്തുപോവുന്നതിനുമൊക്കെ കടുത്ത നിയന്ത്രണങ്ങളുള്ളതിനാല്‍ താരങ്ങളെല്ലാം കുടുംബത്തിനൊപ്പമാണ്.

പുറത്തിറങ്ങാതെ വീട്ടില്‍ സുരക്ഷിതരായി കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി താരങ്ങള്‍ എത്തിയിരുന്നു. താടിക്കാരന്‍ ഒപ്പമില്ലാത്തതിന്റെ മിസ്സിംഗ് പറഞ്ഞ് ഇടയ്ക്ക് സുപ്രിയ എത്താറുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം സുപ്രിയ എത്തിയത്. ആടുജീവിതത്തിനായി പോയ താടിക്കാരനെ മിസ്സ് ചെയ്യുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ അലംകൃതയെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരപത്‌നി.

എല്ലാ അമ്മമാരെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ ഈ ഒറ്റപ്പെടലിന്റെ സമയങ്ങളിൽ അല്ലിയെ തിരക്കിലാക്കാൻ ഞാൻ പാടുപെടുകയാണ്. നിങ്ങൾ എല്ലാവരും നിങ്ങളുടെ കുട്ടികളുമായി എങ്ങനെ ഇടപഴകുന്നുവെന്ന് ചോദിച്ചായിരുന്നു സുപ്രിയ എത്തിയത്. നച്ചുവിനൊപ്പം ചിത്രവരയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആലിയുടെ ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. തങ്ങള്‍ ആലിയെന്നാണ് അലംകൃതയെ വിളിക്കുന്നത്. എന്നാല്‍ പലരും അവളെ അല്ലിയെന്ന് വിശേഷിപ്പിക്കാറുണ്ടെന്നുംഇരുവരും പറഞ്ഞിരുന്നു.

Alamkritha

നിങ്ങളിൽ മിക്കവരും എനിക്ക് സൂപ്പർ അമ്മമാരെപ്പോലെയാണ്! നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് നന്ദി. സ്ക്രീന്‍ സമയം കുറച്ച് അവള്‍ക്കൊപ്പം കളിക്കാന്‍ സമയം കണ്ടെത്തുകയാണ് താനിപ്പോള്‍. ഇടയ്ക്ക് കുട്ടികള്‍ക്ക് ബോറടിക്കാറുണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് അങ്ങനെയുള്ള സമയങ്ങളിലാണ് ആലോചിക്കാറുള്ളത്. ഇന്നത്തെ കാലത്ത് പേരന്‍റിങ് വലിയ വെല്ലുവിളിയാണ്. എല്ലാ അമ്മമാരോടും സ്നേഹം എന്നും സുപ്രിയ കുറിച്ചിട്ടുണ്ട്.

പ്ലേ എലോങ് സുപ്പുവെന്ന കമന്‍റുമായി പൂര്‍ണിമയും എത്തിയിട്ടുണ്ട്. നിനക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അതാണെന്നും താരം പറയുന്നു. കുട്ടികളുമായി സമയം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള കമന്‍റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നച്ചുവിനെപ്പോലെ തന്നെ അല്ലിയും നല്ല ചിത്രകാരിയാണല്ലോയെന്നുള്ള കമന്‍റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X