For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെയും മോഹന്‍ലാലിന്റെയും കുടുംബങ്ങള്‍ ഒന്നിച്ച രാവ്! കുടുംബസമേതം പാട്ട് പാടി മോഹന്‍ലാല്‍

  |

  ലൂസിഫറിലൂടെയാണ് മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നത്. ഈ കൂട്ടുകെട്ടിലെ സിനിമ എക്കാലത്തെയും ഹിറ്റായി മാറിയിരുന്നു. സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. ലൂസിഫറിന്റെ വിജയാഘോഷത്തിലും മറ്റ് പരിപാടികളിലും പൃഥ്വിരാജിന്റെ കുടുംബവും മോഹന്‍ലാലിന്റെ കുടുംബവും ഒന്നിച്ചെത്തുന്നതും ആരാധകര്‍ കണ്ടു. ഈ സ്‌നേഹബന്ധം അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമാണ് സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ രസകരമായ പല കാര്യങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  ഭര്‍ത്താവ് നടനും സംവിധായകനുമൊക്കെ ആയതിന് പിന്നാലെ സുപ്രിയയ്ക്കും വലിയ ആരാധക പിന്തുണയാണുള്ളത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരപത്‌നി പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗം തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് സുപ്രിയ. ചിത്രത്തില്‍ പൃഥ്വിയും സുപ്രിയയും മാത്രമല്ല മോഹന്‍ലാലും കുടുംബവും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  പുറത്ത് വന്ന ഫോട്ടോയില്‍ കുടുംബസമേതം പാട്ട് പാടുകയാണ് മോഹന്‍ലാല്‍. സുചിത്രയും പ്രണവ് മോഹന്‍ലാലുമാണ് പാട്ട് നിയന്ത്രിയ്ക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മോഹന്‍ലാലും മകള്‍ വിസ്മയയും പാടുന്നുണ്ട്. പാട്ട് കേട്ട് സന്തോഷത്തോടെ നില്‍ക്കുന്ന പൃഥ്വിയും സുപ്രിയയും ആന്റണി പെരുമ്പാവൂരുമാണ് ചിത്രത്തില്‍ ബാക്കിയുള്ളത്. ഗിത്താറുമായി ഒരാള്‍ സപ്പോര്‍ട്ടിനുണ്ട്. കഴിഞ്ഞ രാത്രിയിലെ പാര്‍ട്ടിയാണെന്നും സുപ്രിയ സൂചിപ്പിച്ചുണ്ട്.

  സുപ്രിയയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഇവര്‍ പാട്ട് പാടുന്ന വീഡിയോ പുറത്ത് വിടാന്‍ ആയിരുന്നു. അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് പലരും പറയുന്നത്. ഏത് പാട്ട് ആയിരിക്കും ഇവര്‍ പാടിയതെന്നും ആരാധകര്‍ ചോദിച്ച് കൊണ്ടിരിക്കുകയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീഡിയോ പിന്നാലെ എത്തുമെന്നാണ് കരുതുന്നത്.

  ലൂസിഫറിന്റെ വിജയത്തിന് ശേഷവും സമാനമായ പാര്‍ട്ടി താരകുടുംബങ്ങള്‍ ചേര്‍ന്ന് നടത്തിയിരുന്നു. അന്ന് സുപ്രിയയായിരുന്നു മനോഹരമായ കേക്ക് അടക്കം കൊണ്ട് വന്ന് ആഘോഷത്തിന് തിരിതെളിച്ചത്. ആ സമയത്ത് മോഹന്‍ലാലും ഭാര്യ സുചിത്രയും മാത്രമേ പാര്‍ട്ടിയ്ക്ക് എത്തിയിരുന്നുള്ളു. ഇത്തവണ മക്കള്‍ രണ്ട് പേരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സാധാരണ പ്രണവിനെ ഇതുപോലെയുള്ള പരിപാടികളിലൊന്നും കാണാന്‍ ഇല്ലാത്തതിനാല്‍ ആരാധകരും ത്രില്ലിലാണ്.

  ഡാന്‍സിന്റെ കാര്യത്തില്‍ ചാക്കോച്ചന്‍ പുലിയാണ്! തനിക്ക് അസൂയ സൗബിനോട് മാത്രമെന്ന് കുഞ്ചാക്കോ ബോബന്‍

  ആദിയിലുടെ നായകനായി അരങ്ങേറ്റം നടത്തിയ പ്രണവ് മോഹന്‍ലാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഉടന്‍ തന്നെ അടുത്ത ചിത്രവുമായി വരികയാണ് പ്രണവ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് പ്രണവ് വീണ്ടും നായകനാവുന്നത്. ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാവുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

  നടി ശ്രിന്ദയുടെ കൈയിലുള്ള കുഞ്ഞുവാവ ആരുടെതാണ്? താരപുത്രനെ ലാളിക്കുന്ന ചിത്രവുമായി ശ്രിന്ദ

  അതേ സമയം സൗഹൃദ സംഗമം ആണെങ്കിലും ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കൂടി കാഴ്ചയാണോ എന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. മോഹന്‍ലാലും പൃഥ്വിരാജും ഏറ്റെടുത്ത സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞാലേ എമ്പുരാന്‍ വരികയുള്ളുവെന്ന് അറിയിച്ചിരുന്നു. അടുത്ത വര്‍ഷത്തോട് കൂടിയായിരിക്കും എമ്പുരാന്‍ എത്തുക.

  സാഹോയ്ക്കായി 100 കോടി പ്രതിഫലം വാങ്ങി പ്രഭാസ്? സൂപ്പര്‍ താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!

  English summary
  Supriya Menon Shares Family Photo With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X