അല്ലിക്കും തനിക്കും ഡാന്‍സ് ഇഷ്ടമെന്ന് സുപ്രിയ! പൃഥ്വി അത്ര പോര! പഠിക്കാനുള്ള ശ്രമമാണെന്ന് താരവും!
പൃഥ്വിരാജ് മാത്രമല്ല സുപ്രിയയും അലംകൃതയുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവരുടെ വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് സുപ്രിയ മേനോന്‍ വാചാലയാവാറുള്ളത്. പിറന്നാള്‍ ദിനത്തിലായിരുന്നു അലംകൃതയുടെ മുഖം കാണുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
അലംകൃതയ്ക്ക് 5 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്നലെയാണ് തന്റെ കൈയ്യിലേക്ക് എത്തിയതെന്നാണ് കരുതുന്നതെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. തങ്ങളെ ഡാഡയും മമ്മയുമാക്കിയ അല്ലിയെക്കുറിച്ച് വാചാലനായി പൃഥ്വിരാജും എത്തിയിരുന്നു. ഭാവിയില്‍ അല്ലി സിനിമയിലേക്കെത്തുമോയെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരാവരുതെന്ന് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുസൃതിക്കാരിയാണ് അലംകൃതയെന്ന് മല്ലികസുകുമാരനും പറഞ്ഞിരുന്നു. ഇപ്പോഴിതാ മകളുടെ ഡാന്‍സ് താല്‍പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ മേനോന്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. വാറിലെ ഗുംഗുരു ഗാനം ഷെയര്‍ ചെയ്താണ് താരപത്‌നി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ടൈഗര്‍ ഷ്‌റഫ് ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. തനിക്കും അല്ലിക്കും നൃത്തം ചെയ്യാന്‍ ഇഷ്ടമാണെന്നായിരുന്നു സുപ്രിയ കുറിച്ചത്. എനിക്ക് നൃത്തം ചെയ്യാനിഷ്ടമാണ്. അലംകൃതയ്ക്കും ഇഷ്ടമാണ്. എന്നാല്‍ പൃഥ്വി വിമുഖതയുള്ള നര്‍ത്തകനാണെന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്.

സുപ്രിയയുടെ പോസ്റ്റ് വന്നതിന് പിന്നാലെയായാണ് കമന്റുമായി പൃഥ്വിയും എത്തിയത്. അല്ലിയുടെ സിഗ്നേച്ചര്‍ സ്റ്റെപ്പ് പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും, നിന്നേക്കാള്‍ നന്നായി അത് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. നിരവധി പേരാണ് പൃഥ്വിയുടെ ഈ കമന്റിന് മറുപടിയുമായി എത്തിയിട്ടുള്ളത്. ഭാര്യയുേടയും ഭര്‍ത്താവിന്റേയും കമന്റുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

യുവതാരനിരയില്‍ നന്നായി നൃത്തം ചെയ്യുന്നവരിലൊരാളാണ് പൃഥ്വിരാജെന്ന മറുപടിയായിരുന്നു ഒരാള്‍ സുപ്രിയയ്ക്ക് നല്‍കിയത്. മോശം ഡാന്‍സറാണെന്നല്ല താന്‍ പറഞ്ഞത്. തന്റെയത്ര ഡാന്‍സ് ആസ്വദിക്കുന്നയാളല്ല പൃഥ്വി. സിനിമയില്‍ കൂള്‍ ഡാന്‍സറാണ് പൃഥ്വിയെന്നും സുപ്രിയ പറഞ്ഞിരുന്നു. സുപ്രിയയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. അട്ടപ്പാടിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. പൃഥ്വി സെറ്റിലും അലംകൃത തന്റെ മാതാപിതാക്കള്‍ക്കുമൊപ്പവുമാവുമ്പോള്‍ പുസ്തകവായനയാണ് തന്റെ പരിപാടിയെന്ന് നേരത്തെ സുപ്രിയ പറഞ്ഞിരുന്നു. പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളുമായും സുപ്രിയ എത്താറുണ്ട്.


Click it and Unblock the Notifications