സുചിത്രയ്‌ക്കൊപ്പം സുപ്രിയ! ലൂസിഫര്‍ വിജയാഘോഷത്തിന് പിന്നാലെയായി ചിത്രം പങ്കുവെച്ച് താരപത്‌നി!
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിക്കിടയില്‍ വെച്ചായിരുന്നു ഈ സന്തോഷവും ആഘോഷിച്ചത്. താരങ്ങളും അണിയറപ്രവര്‍തതകരുമൊക്കെയായി നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. പൃഥ്വിരാജും മോഹന്‍ലാലും കുടുംബസമേതമായാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും അടുത്തിടെ റിലീസ് ചെയ്ത 3 സിനിമകളുടെ വിജയാഘോഷവുമായിരുന്നു നടന്നത്.
ഇത്തവണത്തെ പരിപാടിയില്‍ തിളങ്ങി നിന്നവരാണ് സുപ്രിയ മേനോനും സുചിത്ര മോഹന്‍ലാലും. പതിവില്‍ നിന്നും വ്യത്യസ്തമായി വേദിയിലെത്തിയ സുചിത്ര ഇത്തവണ സംസാരിച്ചിരുന്നു. മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ സിനിമകളില്‍ തനിക്ക് പ്രിയപ്പെട്ട ചിത്രങ്ങളെക്കുറിച്ചായിരുന്നു താരപത്‌നി പറഞ്ഞത്. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന സിനിമകളെക്കുറിച്ചും സുചിത്ര വാചാലയായിരുന്നു. സുപ്രിയ മേനോനും ഈ സമയം വേദിയിലുണ്ടായിരുന്നു. പൃഥ്വിരാജിന്റെ കൈപിടിച്ചായിരുന്നു സുപ്രിയ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സുപ്രിയ മേനോന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ലൂസിഫര്‍ വിജയാഘോഷത്തിന് ശേഷമുള്ള ചിത്രം എന്ന ക്യാപഷ്‌നോടെയായിരുന്നു താരപത്‌നി ഫോട്ടോ പങ്കുവെച്ചത്. ലൂസിഫറുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയതിന് പിന്നാലെയായാണ് മോഹന്‍ലാലും തന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ബറോസുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.


Click it and Unblock the Notifications