For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധ്യമപ്രവര്‍ത്തന ജീവിതത്തെക്കുറിച്ച് സുപ്രിയ മേനോന്‍! ചോദ്യങ്ങളെക്കുറിച്ച് ബോധ്യം വേണം!

  |

  മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സുപ്രിയ മേനോന്‍ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. നാല് വര്‍ഷത്തെ രഹസ്യ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. സിനിമ, പുസ്തകം, യാത്ര ഈ മൂന്ന് കാര്യങ്ങളും ഇരുവരുടേയും താല്‍പര്യം സമാനമായിരുന്നു. സുപ്രിയ മേനോനെന്ന വ്യക്തിക്ക് തന്റെ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് പൃഥ്വിരാജ് നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്,

  വിവാഹ ശേഷവും സുപ്രിയ മേനോന്‍ ജോലി തുടര്‍ന്നിരുന്നു. ഇടക്കാലത്ത് വെച്ചായിരുന്നു അവര്‍ ജോലി രാജി വെച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സജീവമാണ് സുപ്രിയ. മാധ്യമപ്രവര്‍ത്തകയായിരുന്ന സമയത്തുള്ള അനുഭവങ്ങളെക്കുറിച്ച് പറയുന്ന സുപ്രിയ മേനോന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളെക്കുറിച്ചായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്.

   നമ്മളും ആലോചിക്കണം

  നമ്മളും ആലോചിക്കണം

  കൈയ്യില്‍ മൈക്കും പിടിച്ച് എല്ലായിടത്തും പോകുന്നവരാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍. അത് പ്രൊഫഷന്റെ ഭാഗമാണ്. എന്നാല്‍ എവിടെ എന്ത് പറയണമെന്ന് നമ്മളും ആലോചിക്കണം. സാമാന്യ മര്യാദ എല്ലാവര്‍ക്കുമുണ്ടല്ലോ, ദൈവം എല്ലാവര്‍ക്കും അത് തന്നിട്ടുണ്ടെന്ന് കരുതുന്നു. അത് ആലോചിക്കണം. ഒരു മരണം നടന്ന വീട്ടില്‍ പോയാല്‍ അവിടെ ഞാന്റെ അഗ്രസീവ് ജേണലിസം സ്‌കില്‍സല്ല കാണിക്കേണ്ടത്. മരണപ്പെട്ടയാളേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും മാനിക്കുന്ന തരത്തിലായിരിക്കണം അവിടെ പെരുമാറേണ്ടതെന്ന് സുപ്രിയ മേനോന്‍ പറയുന്നു. കോടതിയിലേക്ക് കൊണ്ടുവരുന്ന ഒരു പ്രതിയോട് ചോദിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളല്ല അവിടെ ചോദിക്കേണ്ടത്.

  ചോദിക്കേണ്ടത്

  ചോദിക്കേണ്ടത്

  ക്രൈം കവര്‍ ചെയ്യാന്‍ ഇഷ്ടമല്ലായിരുന്നു, എന്നാല്‍ എന്റെ ബോസ് അത് ചെയ്യിപ്പിക്കുമായിരുന്നുവെന്നും സുപ്രിയ പറയുന്നു. അവിടെ പുതിയതായിരുന്നു ഞാന്‍. എന്തായാലും ചെയ്‌തേ പറ്റൂയെന്നായിരുന്നു പറഞ്ഞത്. റേപ്പ് കേസൊക്കെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അവരടുത്ത് എങ്ങനെ ചോദ്യം ചോദിക്കണമെന്നതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. ഇതെങ്ങനെ ഇവരുടെ അടുത്ത് പോയി ചോദിക്കുമെന്ന ചമ്മല്‍ നമുക്കുണ്ടാവില്ലേ, ഇങ്ങനെയൊക്കെ നടന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു, നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോവുന്നത്, ചോദ്യങ്ങളെക്കുറിച്ച് നമ്മളെപ്പോഴും കോണ്‍ഷ്യസായിരിക്കണം.

  Shaji Kailas Movie Kaduva Rolling Soon
   വ്യത്യാസമാണ്

  വ്യത്യാസമാണ്

  ഇപ്പോഴത്തെ ജേണലിസം രീതി വ്യത്യാസമാണ്. മൈക്ക് കൊണ്ടുവെച്ചിട്ട് നമ്മളാണ് സംസാരിക്കുന്നത്. അപ്പുറത്തുള്ളയാളെ സംസാരിക്കാന്‍ വിടണ്ടേ, അതല്ല ജേണലിസമെന്നും സുപ്രിയ മേനോന്‍ പറയുന്നു. ചോദ്യങ്ങള്‍ ചോദിച്ച് കഴിഞ്ഞിട്ട് അവര്‍ക്ക് ഉത്തരം പറയാന്‍ അവസരം നല്‍കണം. മറ്റേത് ജേണലസമല്ല. നമ്മളുടെ അഭിപ്രായം പറയുന്നത് ജേണലിസമാണ് സമ്മതിക്കാന്‍ വയ്യ. അങ്ങനെയല്ല പഠിച്ചത്. ബിബിസിയിലൊന്നും അത് സമ്മതിക്കില്ല. എന്‍ഡിടിവിയിലാണ് സുപ്രിയ മേനോന്റെ കരിയര്‍ തുടങ്ങുന്നത്.

  ബോള്‍ഡായത് കൊണ്ടാണ്

  ബോള്‍ഡായത് കൊണ്ടാണ്

  പ്രണോയ് റോയ് സാറിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഞാന്‍ ബോള്‍ഡാണെന്ന് തോന്നിയതിനാലാണ് ജേണലിസം തിരഞ്ഞെടുത്തത്. സംസാരിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഐഎസ് മോഹമായിരുന്നു. ഡല്‍ഹിയിലായിരുന്നു കോളേജ് ലൈഫ്. അവിടെ വെച്ചാണ് ടെലിവിഷന്‍ ജേണലിസത്തോട് താല്‍പര്യം തോന്നിയത്. നാട്ടിലെ ചാനലുകളെക്കുറിച്ചൊന്നും വല്യ ധാരണയുണ്ടായിരുന്നില്ല. ജേണലിസ്റ്റായതിന് ശേഷം ബോള്‍ഡ്‌നെസ്‌കൂടുകയായിരുന്നുവെന്നുമായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്.

  English summary
  Supriya Menon shares her journalism experience, old video went trending again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X