പൃഥ്വിയോട് ചേര്‍ന്ന് സുപ്രിയ മേനോന്‍! പ്രണയനിമിഷം പങ്കുവെച്ച് താരപത്‌നി! ചിത്രം വൈറലാവുന്നു

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും ആരാധകരേറെയാണ്. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു പൃഥ്വിയും സുപ്രിയയും പരിചയപ്പെട്ടത്. സിനിമ, പുസ്തകം, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു ഇവരെ അടുപ്പിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

പ്രണയം മനസ്സിലാക്കിയതിന് പിന്നാലെയായി ഇരുവരും വിവാഹിതരാവുകയായിരുന്നു. സുപ്രിയ മേനോനെക്കുറിച്ച് വാചാലനായി പൃഥ്വിരാജ് നിരവധി തവണ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി സജീവമാണ് സുപ്രിയ മേനോന്‍. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് ഈ രണ്ട് സിനിമകളുടേയും നിര്‍മ്മാണത്തില്‍ സുപ്രിയയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. വിവാഹ ശേഷവും ജോലി തുടര്‍ന്നിരുന്നുവെങ്കിലും പിന്നീട് ബ്രേക്കെടുക്കുകയായിരുന്നു സുപ്രിയ. മമ്മയ്ക്ക് പിന്നാലെയായി മകളായ അലംകൃതയും മാധ്യമപ്രവര്‍ത്തകയാവുമെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പൃഥ്വിരാജ് പങ്കുവെച്ച ആലിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Supriya Menon

പൃഥ്വിരാജിനോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ ഇപ്പോള്‍. പതിവ് പോലെ തന്നെ ത്രോബാക്ക് സീരീസുമായെത്തിയ താരപത്‌നിയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. തങ്ങളുടെ പ്രിയ സുഹൃത്താണ് ചിത്രം പകര്‍ത്തിയതെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നേരത്തെയും ഈ ഫോട്ടോ വൈറലായി മാറിയിരുന്നു. അലംകൃതയ്ക്ക് 2 വയസ്സുള്ളപ്പോഴുള്ള ഫോട്ടോയായിരുന്നു കഴിഞ്ഞയാഴ്ച പങ്കുവെച്ചത്.

Recommended Video

Shaji Kailas Movie Kaduva Rolling Soon

ഷാരൂഖ് ഖാന്‍ ചിത്രമായ ഡോണ്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജിനെ തേടി സുപ്രിയ മേനോന്റെ കോള്‍ എത്തിയത്. തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് ഫീച്ചര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിയ പൃഥ്വിയെ വിളിച്ചത്. അടുത്ത ദിവസം പൃഥ്വി സുപ്രിയയെ തിരിച്ച് വിളിച്ചിരുന്നു. ആ സമയത്ത് സുപ്രിയയും ഡോണ്‍ കാണുകയായിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അന്ന് സംസാരം അവസാനിപ്പിക്കുകയായിരുന്നു. ആ സിനിമയെക്കുറിച്ച് രണ്ടാളുടേയും അഭിപ്രായം ഒന്നായിരുന്നു. അലംകൃതയെ എടുത്ത് നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം സുപ്രിയ മേനോന്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X