എല്ലാം എന്‍റെയെന്ന് സുപ്രിയ മേനോന്‍! താടിക്കാരനൊപ്പം വനിത അവാര്‍ഡ് വേദിയില്‍! ചിത്രങ്ങള്‍ വൈറല്‍!
വനിത അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പൃഥ്വിരാജായിരുന്നു. സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി പുരസ്‌കാരങ്ങള്‍ താരത്തെ തേടിയെത്തുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. സുപ്രിയ മേനോനൊപ്പമായിരുന്നു പൃഥ്വിരാജ് ചടങ്ങിലേക്ക് എത്തിയത്. ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിന് മുന്നോടിയായുള്ള മേക്കോവറിലാണ് താരമിപ്പോള്‍. ശരീരഭാരം കുറച്ച് കട്ടത്താടിയുമായാണ് താരം വേദിയില്‍ എത്തിയത്. സിനിമയില്‍ നിന്നും മൂന്ന് മാസത്തെ അവധിയെടുത്തിരിക്കുകയാണ് അദ്ദേഹം. ആ സന്തോഷം പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ മേനോന്‍ പങ്കുവെക്കുന്ന പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
വേറിട്ട സ്റ്റൈലിലാണ് ഇത്തവണയും സുപ്രിയ എത്തിയത്. അലംകൃതയെ കൊണ്ടുവരാത്തത് എന്താണെന്നായിരുന്നു ആരാധകരുടെ ചോദ്യം. താടിക്കാരനൊപ്പമുള്ള സുപ്രിയയുടെ ചിത്രം മാത്രമല്ല അതിന് കീഴിലെ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിംഗ് ഞാന്‍, ആഭരണങ്ങളും എന്റേത്. കൂടെയുള്ള ചുള്ളന്‍, എന്റെ മാത്രം താടിക്കാരനെന്നായിരുന്നു സുപ്രിയ കുറിച്ചത്. ചിത്രം പകര്‍ത്തിയവര്‍ക്ക് നന്ദിയും അറിയിച്ചിരുന്നു താരപത്‌നി. ടേബിളിലെ വിവാഹ ഫോട്ടോയെക്കുറിച്ചായിരുന്നു മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചത്. പൃഥ്വിക്കൊപ്പവും അല്ലാതെയുമായുള്ള ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.

Recommended Video
അവാര്‍ഡ് വേദിയില്‍ പൃഥ്വിരാജിനെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്നതിന്റെ വീഡിയോയും സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വി മാറുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതാദ്യമായാണ് പൃഥ്വിരാജിനെ ഇത്രയും നാള്‍ തങ്ങള്‍ക്ക് കിട്ടുന്നതെന്ന് നേരത്തെ സുപ്രിയ പറഞ്ഞിരുന്നു. ഡാഡ ഇന്ന് പോവുന്നുണ്ടോയെന്ന ചോദ്യവുമായാണ് ആലിയും എത്താറുള്ളതെന്നും ഇരുവരും പറഞ്ഞിരുന്നു. മെലിയുന്നതിന്റെ ഭാഗമായി താന്‍ അധികം ഭക്ഷണം കഴിക്കാറില്ലെന്നും സുപ്രിയയും ഡയറ്റിംഗിലാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. വീട്ടില്‍ കൃത്യമായി ഭക്ഷണം കഴിക്കുന്നയാള്‍ മോളാണ്. ഇപ്പോള്‍ ചെലവ് വളരെ കുറവാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications