താരപത്‌നിയുടെ പോസ്റ്റില്‍ ആരാധികമാരുടെ കമന്റ്, മാസ് ഡയലോഗുമായി പൃഥ്വിരാജ്! അല്ലിയെ ഒരു മൈൻഡുമില്ല

മലയാള സിനിമയുടെ നട്ടെല്ലുള്ള നടന്‍ എന്നറയിപ്പെടുന്ന പൃഥ്വിരാജ് സംവിധായകനാവനുള്ള തയ്യാറെടുപ്പിലാണ്. ലൂസിഫറിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. ഇപ്പോള്‍ അത്തരമൊരു ഫോട്ടോ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. ഇന്‍സ്റ്റാഗ്രാമിലൂടെ സുപ്രിയയോ പൃഥ്വിയോ പുറത്ത് വിടുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസവും അങ്ങനെ സംഭവിച്ചിരിക്കുകയാണ്. സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ ആണെങ്കിലും ഇത്തവണ പൃഥ്വിരാജ് ആരാധികമാര്‍ക്ക് നേരിട്ട് മറുപടി കൊടുത്തിരിക്കുകയാണ്.

പവര്‍ കപ്പിള്‍സ്

പവര്‍ കപ്പിള്‍സ്

മലയാള സിനിമയില പവര്‍ കപ്പിളായി അറിയപ്പെടുന്നവരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. മാധ്യമ പ്രവര്‍ത്തകയായിരുന്ന സുപ്രിയയെ പൃഥ്വി പരിചയപ്പെടുന്നതും പ്രണയത്തിലായതും അത് വിവാഹത്തിലെത്തിയതിനെ കുറിച്ചും പലപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ബിബിസിയില്‍ റിപ്പോര്‍ട്ടായിരുന്ന സുപ്രിയ വിവാഹത്തോടെ ജോലിയില്‍ നിന്നും മാറിയിരുന്നു. ഇപ്പോള്‍ പൃഥ്വിയ്‌ക്കൊപ്പം പുതിയ നിര്‍മാണ കമ്പിനി തുടങ്ങി സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

സുപ്രിയ പുറത്ത് വിട്ട ചിത്രം

സുപ്രിയ പുറത്ത് വിട്ട ചിത്രം

കഴിഞ്ഞ ദിവസം ലൂസിഫറിന്റെ ലൊക്കഷനില്‍ നിന്നുമുള്ള ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. പൃഥ്വിരാജിന്റെ മടിയില്‍ മകള്‍ അലംകൃത ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്. 'ദാദ എന്നെ കേള്‍ക്കൂ., എന്ന് അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണെന്നാണ് ഫോട്ടോയ്ക്ക് താഴെ സുപ്രിയ പറയുന്നത്. അതിനാപ്പം ബിസി ദാദ, സ്മാര്‍ട്ട് അല്ലി, സ്മാര്‍ട്ടര്‍ മമ്മ, എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും സുപ്രിയ കൊടുത്തിരുന്നു.

റിപ്ലേ തരുമോ ചേച്ചി

റിപ്ലേ തരുമോ ചേച്ചി

സുപ്രിയയുടെ ഫോട്ടോയ്ക്ക താഴെ ആരാധകരുടെ കമന്റുകളുടെ ബഹളമാണ്. ചേച്ചി ടൈം കിട്ടുമ്പോള്‍ റിപ്ലേ തരുമോ, പ്ലീസ് എന്ന് ആരാധികമാര്‍ ചോദിച്ചിരുന്നു. പൃഥ്വിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ പൃഥ്വി ക്വീന്‍സായിരുന്നു ഇത്തരമൊരു കമന്റിട്ടത്. അതിന് താഴെ ഞാന്‍ തന്നാല്‍ മതിയോ എന്ന് സാക്ഷല്‍ പൃഥ്വിരാജ് തന്നെ ചോദിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പൃഥ്വിയുടെ മറുപടി വന്നതോടെ ആരാധികമാരും ഞെട്ടി പോയി. ഞങ്ങളെ അത്ഭുതപ്പെടുത്തിയ നിമിഷമാണിതെന്നും താങ്ക്യൂ ഏട്ടാ എന്നും പൃഥ്വിയോട് ആരാധികര്‍ നന്ദിയും പറഞ്ഞിരുന്നു.

കുടുംബം ഒപ്പമുണ്ട്...

കുടുംബം ഒപ്പമുണ്ട്...

പൃഥ്വി ആദ്യമായി സംവിധാനം സിനിമ ആയതിനാല്‍ ആരാധകരും പൃഥ്വിയുടെ കുടുംബവും വലിയ പ്രതീക്ഷയിലാണ്. പിതാവ് സംവിധായകനാണെങ്കിലും താരപുത്രി അല്ലിയെ സംബന്ധിച്ചിടത്തോളം അതൊന്നും വലിയ കാര്യമല്ല. ലൂസിഫറിന്റെ ലൊക്കേഷനില്‍ സുപ്രിയയും മകളും പൃഥ്വിയ്‌ക്കൊപ്പം തന്നെയുണ്ടെന്നാണ് പലപ്പോഴായി പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മകളുടെ ഫോട്ടോസ് അധികം പുറത്ത് വിടാറില്ലെങ്കിലും ഇപ്പോള്‍ ഇരുവരും അല്ലിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും പങ്കുവെക്കുന്നത്.

സുപ്രിയയുടെ പിറന്നാള്‍

സുപ്രിയയുടെ പിറന്നാള്‍

ഈ വര്‍ഷം സുപ്രിയയുടെ പിറന്നാള്‍ ആഘോഷവും ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആഘോഷിച്ചിരുന്നത്. ഇതിന്റെ ഫോട്ടോസ് ഇരുവരും പുറത്ത് വിട്ടിരുന്നു. പൃഥ്വിരാജിന്റെ പങ്കാളിത്തോടെ പുതിയൊരു നിര്‍മാണ കമ്പനി സുപ്രിയ തുടങ്ങിയിരുന്നു. ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് തുടങ്ങിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തുന്ന ആദ്യ സിനിമ.

ലൂസിഫറിനെ കുറിച്ച്

ലൂസിഫറിനെ കുറിച്ച്

ജൂലൈയില്‍ ആയിരുന്നു ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെ ലൂസിഫര്‍ ഇതിനകം സിനിമാപ്രേമികള്‍ക്ക് ആകാംഷ നല്‍കിയിരിക്കുകയാണ്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം സിനിമയുടെ റിലീസ് ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X