ആരാധകരെ സന്തോഷിപ്പിച്ച് സുപ്രിയയുടെ വരവ്! പൃഥ്വിരാജും മോഹന്‍ലാലും മലയാളം പാട്ട് പാടിയപ്പോള്‍!
മോഹന്‍ലാലും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കുമ്പോള്‍ നായകനായെത്തിയത് മോഹന്‍ലാലായിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ നിന്നും പൃഥ്വിരാജിന് ഇതെങ്ങനെ കഴിയുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. മലയാളത്തിലെ എക്കാലത്തേയും മികച്ച വിജയമായിരുന്നു ഈ സിനിമ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലും സ്വന്തം സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷം അദ്ദേഹം ബറോസിലേക്ക് കടക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കൊച്ചിയില്‍ അടുത്തടുത്ത അപ്പാര്‍ട്ട്‌മെന്റുകളിലായാണ് ഇരുവരും താമസിക്കുന്നത്. പൃഥ്വിയും മോഹന്‍ലാലും മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. വാരാന്ത്യത്തില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ച് കൂടിയിരുന്നു. അര്‍ബാസ് ഖാന്‍രെ പിറന്നാളാഘോഷവും നടന്നിരുന്നു. ഇതിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജിന്റെ ഹിന്ദി ഗാനമായിരുന്നു നേരത്തെ പുറത്തുവന്നത്. ഇപ്പോഴിതാ മലയാളം ഗാനം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍.
ഇന്നും കാലമായില്ലേ എന്റെ കൈപിടിച്ചിടാന്‍, അല്ലിയാമ്പല്‍ക്കടവില്‍ എന്ന ഗാനം ആലപിക്കുന്ന പൃഥ്വിരാജിനേയും മോഹന്‍ലാലിനേയുമാണ് വീഡിയോയില്‍ കാണുന്നത്. ഇടയ്ക്ക് വെച്ച് ചിരിയോടെ ഒഴിഞ്ഞുമാറുകയാണ് പൃഥ്വി. നിരവധി പേരാണ് തന്നോട് വീഡിയോയെക്കുറിച്ച് ചോദിച്ചതെന്നും എന്നാല്‍ തന്‍രെ കൈയ്യില്‍ വീഡിയോ ഉണ്ടായിരുന്നില്ലെന്നും ഇത് നിങ്ങള്‍ക്കായി പങ്കുവെക്കുന്നുവെന്നും പറഞ്ഞാണ് സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സുപ്രിയ മേനോന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications