അലംകൃതയ്ക്കും പൃഥ്വിക്കുമൊപ്പം വാഗമണില്‍! സന്തോഷം പങ്കുവെച്ച് സുപ്രിയ മേനോന്‍! ചിത്രങ്ങള്‍ വൈറല്‍
പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. പൃഥ്വിരാജാണ് അഭിനയിക്കുന്നതെങ്കിലും അലംകൃതയ്ക്കും സുപ്രിയയ്ക്കും വരെ ആരാധകരുണ്ട്. ഇവരുടെ വിശേഷങ്ങള്‍ അറിയാനായാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.
അല്ലിയെക്കുറിച്ച് ഇരുവരും വാചാലരാവാറുണ്ടെങ്കിലും ഫോട്ടോയിലൊന്നും മുഖം കാണിക്കാറില്ല. അതേക്കുറിച്ച് ആരാധകര്‍ ചോദിക്കാറുമുണ്ട്. പതിവ് തെറ്റിക്കാതെയുള്ള ചിത്രമാണ് ഇത്തവണയും സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അല്ലിക്കും പൃഥ്വിക്കുമൊപ്പം വാഗമണിലേക്ക് പോയതിനെക്കുറിച്ചായിരുന്നു സുപ്രിയ പറഞ്ഞത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

വാഗമണില്‍
വാഗമണില്‍ രണ്ട് ദിവസം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജും കുടുംബവും. ഡാഡയും അല്ലിയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു സുപ്രിയ പോസ്റ്റ് ചെയ്തത്. മനോഹരമായ ദൃശ്യങ്ങള്‍ ഫോണിലേക്ക് പകര്‍ത്താനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്. അല്ലിയാവട്ടെ ഡാഡയ്ക്ക് മുന്നില്‍ നിന്ന് അത് നോക്കിനില്‍ക്കുകയാണ്. പുറംതിരിഞ്ഞുള്ള ഇവരുടെ ചിത്രമായിരുന്നു സുപ്രിയ പകര്‍ത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.

മുഖം കാണിച്ചില്ല
പതിവ് പോലെ തന്നെയാണ് ഇത്തവണയും സുപ്രിയ ഫോട്ടോ പകര്‍ത്തിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അലംകൃതയെ പൃഥ്വിയും സുപ്രിയയും ആലിയെന്നാണ് വിളിക്കാറുള്ളതെങ്കിലും ആരാധകര്‍ക്ക് അല്ലിയാണ് അലംകൃത. മകളുടെ കുസൃതിയെക്കുറിച്ചും ചിന്തകളെക്കുറിച്ചും വരകളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ പുറത്തുവിടുന്നത് പിറന്നാള്‍ ദിനത്തില്‍ മാത്രമാണ്.
Recommended Video

ഓണാഘോഷമില്ല
സുപ്രിയയുടെ അമ്മൂമ്മ മരിച്ചതിനാല്‍ ഇത്തവണ ഓണാഘോഷമില്ലെന്ന് നേരത്തെ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ഓണാശംസ നേര്‍ന്ന് സുപ്രിയ എത്തിയിരുന്നു. കുടുംബത്തിലെല്ലാവരും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരാറുണ്ടെന്നും ഇത്തവണ എന്താണ് പ്ലാനെന്നറിയില്ലെന്നും മല്ലിക പറഞ്ഞിരുന്നു. പൂര്‍ണിമയുടെ കുടുംബത്തിനൊപ്പമായാണ് ഇന്ദ്രജിത്ത് ഇത്തവണ ഓണം ആഘോഷിച്ചത്. ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സദ്യയുടെ ഫോട്ടോ
ഇത്തവണ സദ്യ മിസ്സാക്കിയിട്ടില്ലെന്ന് പറഞ്ഞ് സുപ്രിയ എത്തിയിരുന്നു. സദ്യ കഴിക്കുന്നതിന് മുന്‍പായി ഡാഡയും മകളും നടക്കാന്‍ പോയതിന്റെ ചിത്രവും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.ഡാഡ ക്ഷീണത്തിലാണോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. നമ്മളും ഇവിടൊക്കെ തന്നെയണ്ടെന്നും ചേച്ചിക്കൊന്ന് പറഞ്ഞൂടായിരുന്നോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അടുത്ത സിനിമയിലേക്ക് കടക്കുകയാണോ പൃഥ്വിയെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

ഡാഡയുടെ മകള്‍
ഡാഡയുടെ മകളാണ് അല്ലി, രാജുവിനെ കിട്ടിയാല്‍ പിന്നെ അവള്‍ നിലത്തൊന്നുമല്ലെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. പൃഥ്വി വീട്ടിലുള്ളപ്പോള്‍ അല്ലിയും എപ്പോഴും ഡാഡയ്‌ക്കൊപ്പമായിരിക്കുമെന്ന് സുപ്രിയയും പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വി വിദേശത്തേക്ക് പോയപ്പോള്‍ എന്നാണ് ഡാഡ തിരിച്ചുവരുന്നതെന്നായിരുന്നു അല്ലി ചോദിച്ചത്. ഡാഡയും മമ്മയും വീട്ടിലുള്ളപ്പോള്‍ മൊബൈല്‍ അധികം ഉപയോഗിക്കരുതെന്നും എപ്പോഴും തന്നെ ശ്രദ്ധിക്കണമെന്നുമുള്ള കുറിപ്പുമായാണ് നേരത്തെ അലംകൃത എത്തിയത്.


Click it and Unblock the Notifications