അലംകൃതയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴുള്ള ഫോട്ടോ! കുടുംബചിത്രം പങ്കുവെച്ച് സുപ്രിയ മേനോന്‍!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. അഭിനേതാവും സംവിധായകനുമായി മുന്നേറുന്നതിനിടയിലായിരുന്നു പൃഥ്വി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. സുപ്രിയയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. കഥ കേള്‍ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളുമായി സുപ്രിയയും സജീവമാണ്. നയനായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ാദ്യ സിനിമ. സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിച്ചതും ഇതേ ബാനറിലായിരുന്നു.

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും സുപ്രിയ എത്താറുണ്ട്. ഇവരുടെ മകളായ അലംകൃതയെന്ന ആലിയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കുടുംബസമേതമുള്ള പഴയൊരു ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍.

 2 വയസ്സുള്ളപ്പോള്‍

2 വയസ്സുള്ളപ്പോള്‍

സുപ്രിയയേയും അലംകൃതയേയും ചേര്‍ത്തുപിടിച്ചുള്ള പൃഥ്വിരാജിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആലിക്ക് 2 വയസ്സുള്ളപ്പോഴുള്ള ചിത്രമാണ് ഇതെന്നും വ്യാഴാഴ്ചയിലെ ത്രോബാക്കായാണ് താന്‍ ഈ ഫോട്ടോ പങ്കുവെച്ചിട്ടുള്ളതെന്നും താരപത്‌നി കുറിച്ചിട്ടുണ്ട്. ഇതാണ് തന്റെ ലോകമെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. അല്ലിയുടെ ഇപ്പോഴത്തെ ഫോട്ടോ ഷെയര്‍ ചെയ്യാമോയെന്ന് ചോദിച്ചായിരുന്നു ആരാധകനെത്തിയത്.

അച്ഛനെപ്പോലെ

അച്ഛനെപ്പോലെ

അച്ഛനെപ്പോലെ തന്നെയാണല്ലോ മകളുമെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. മകള്‍ വന്നതിന് ശേഷമാണ് താന്‍ ക്ഷമാശീലനായി മാറിയതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അവള്‍ വഴക്കടിക്കുമ്പോഴോ വാശി കാണിക്കുമ്പോഴോ താന്‍ നിസ്സഹായനായി പോവുമെന്നും താരം പറഞ്ഞിരുന്നു. മോളിവുഡിലെ ക്യൂട്ട് കപ്പിളാണ് പൃഥ്വിയയും സുപ്രിയയും എന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ടായിരുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
നേരത്തെയുള്ള വിശേഷങ്ങള്‍

നേരത്തെയുള്ള വിശേഷങ്ങള്‍

ഫാദേഴ്‌സ് ഡേയില്‍ ഡാഡയ്ക്കായി കുറിപ്പുമായി അലംകൃത എത്തിയിരുന്നു. സുപ്രിയയാണ് ഇതിന് പിന്നിലെന്നും മകളുടെ കൈയ്യക്ഷരവും ഭാഷയും കിടുവാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ജോര്‍ദാന്‍ ഷെഡ്യൂള്‍ കഴിഞ്ഞ് നാട്ടിലേക്കെത്തിയ പൃഥ്വി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് സുപ്രിയയ്ക്കും അല്ലിക്കും അരികിലേക്ക് എത്തിയത്. കൊവിഡ് കാലത്തെക്കുറിച്ചുള്ള കുറിപ്പുമായും അലംകൃത എത്തിയിരുന്നു.

പൃഥ്വിരാജ് പറഞ്ഞത്

പൃഥ്വിരാജ് പറഞ്ഞത്

അത്യാവശ്യം വികൃതിയൊക്കെയുള്ള ആളാണ് ആലി. ഭാവിയില്‍ അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. ആലിയുടെ വികൃതിയെക്കുറിച്ചും സ്‌കൂള്‍ ഇല്ലാത്ത സമയത്ത് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു. എന്നാണ് ഡാഡ തിരിച്ച് വരുന്നതെന്നായിരുന്നു അവള്‍ ചോദിച്ചിരുന്നതെന്നും സുപ്രിയ പറഞ്ഞിരുന്നു.

സിനിമയിലേക്കോ?

സിനിമയിലേക്കോ?

താരകുടുംബത്തിലെ ഇളംതലമുറക്കാരിയും ഭാവിയില്‍ സിനിമയിലെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങളായിരുന്നു പലരും നടത്തിയത്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. നച്ചു അഭിനയത്തില്‍ മികവ് തെളിയിച്ചപ്പോള്‍ പാത്തു മിടുക്ക് തെളിയിച്ചത് പാത്തുവായിരുന്നു. അല്ലിയും സിനിമയിലെത്തുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X