രണ്ടാം ഭാര്യയെ കുറിച്ച് പറഞ്ഞ് വഴക്കിട്ടിട്ടുണ്ട്! പൃഥ്വിയെ ട്രോളി സുപ്രിയ...
മോളിവുഡിലെ ക്യൂട്ട് താര ജോഡികളാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. സിനിമ താരമല്ലെങ്കിൽ പോലും പ്രേക്ഷകരുടെ ഇടയിൽ സുപ്രിയ മിന്നും താരമാണ്. ഭർത്താവിനെ ട്രോളിയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചും താര പത്നി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പൃഥ്വിയ്ക്കൊപ്പം തന്റെ വലം കൈയായി സുപ്രിയ കൂടെ തന്നെയുണ്ട് .

സുപ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ അധികവും പ്രത്യക്ഷപ്പെടുന്നത് പൃഥ്വിയെ കുറിച്ചുള്ള ട്രോളുകളാണ്. ഇപ്പോഴിത പൃഥ്വിയെ ട്രോളി കൊണ്ടുള്ള താരപത്നിയുടെ വീഡിയോ വൈറലാവുകയാണ്.പല വൈകുന്നേരങ്ങളിലും പൃഥ്വിയുടെ 'രണ്ടാം ഭാര്യയെ' ചൊല്ലി താൻ വഴക്കിട്ടിരുന്നു എന്ന് സുപ്രിയ. അത് മറ്റാരുമല്ല ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. അത്രയേറെ സമയം പൃഥ്വി സിനിമയ്ക്കായി ചെലവഴിച്ചിരുന്നു. പക്ഷെ, നടനിൽ നിന്നും പൃഥ്വി എന്ന ഭർത്താവ് സംവിധായകനായും നിർമ്മാതാവായും വളർന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പിലാണ് താരം. മോഹൻലാൽ തന്നെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പൂരനാനിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടുണ്ട്.,


Click it and Unblock the Notifications