അലംകൃതയുടെ ഡാഡയും മമ്മിയും ഫ്രിഡ്ജ് ഡോറില്‍! സുപ്രിയ മേനോന്‍റെ പുതിയ പോസ്റ്റ് വൈറലാവുന്നു!

പൃഥ്വിരാജിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കിയവരാണ് സുപ്രിയ മേനോനും അലംകൃതയും. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകളിലാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ചിത്രീകരണത്തിനുള്ള അനുമതി റദ്ദാക്കിയതോടെയാണ് ഇവര്‍ തിരിച്ചുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരിച്ചുവരവ് അത്ര എളുപ്പമല്ല. പൃഥ്വിയും ടീമും സുരക്ഷതരാണെന്ന് വ്യക്തമാക്കി നേരത്തെ സുപ്രിയ എത്തിയിരുന്നു.

പത്രപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സുപ്രിയ മേനോന്‍ പൃഥ്വിരാജിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും ജോലി തുടര്‍ന്നിരുന്നുവെങ്കിലും രണ്ടുപേരും രണ്ട് സ്ഥലങ്ങളിലാവുന്നതും തിരക്കുകള്‍ കൂടുകയും ചെയ്തപ്പോള്‍ സുപ്രിയ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ക്കരികിലേക്ക് അലംകൃതയെന്ന ആലി എത്തിയത്. മകളുടെ വരവോടെ തന്റെ സ്വഭാവത്തില്‍ പല മാറ്റങ്ങളും വന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പുതിയ ഫ്രിഡ്ജ് മാഗ്നെറ്റിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍.

സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താനും സജീവമാണെന്ന് താരപത്‌നി പറഞ്ഞിരുന്നു. നടനെന്ന രീതിയില്‍ പല കാര്യങ്ങളെക്കുറിച്ചും പൃഥ്വിരാജ് പറയുമ്പോള്‍ നിര്‍മ്മാതാവിന്റെ ആംഗിളിലാണ് താന്‍ ചി്ന്തിക്കാറുള്ളതെന്ന് സുപ്രിയ പറഞ്ഞിരുന്നു. സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ മറ്റ് സന്തോഷങ്ങളെക്കുറിച്ചുമൊക്കെ വാചാലരായി ഇരുവരും എത്താറുണ്ട്. സുപ്രിയ മേനോന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഡാഡയും മമ്മിയും

ഡാഡയും മമ്മിയും

ആലിയുടെ ഡാഡയുടേയും മമ്മയുടേയും മനോഹരമായ ഫ്രിഡ്ജ് മാഗ്നറ്റിന്റെ ചിത്രം പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. ആയിരം മൈലുകള്‍ അകലെയാണെങ്കിലും പൃഥ്വിയും ഞാനും ഒരുമിച്ച് ഫ്രിഡ്ജ് ഡോറിലുണ്ടെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. ദി ക്രിയ ഇന്നാണ് സുപ്രിയയ്ക്കായി ഈ മനോഹര സമ്മാനം ഒരുക്കിയത്. ഈ ദിവസം മനോഹരമാക്കിയതിന് അവരോട് നന്ദി പറയുന്നുവെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. സൈജു കുറുപ്പടക്കം നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

താടിക്കാരന്‍ എന്നുവരും

താടിക്കാരന്‍ എന്നുവരും

സുപ്രിയയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താടിക്കാരന്റെ വരവിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയിട്ടുള്ളത്. നേരത്തെ താടിക്കാരനെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് സുപ്രിയ എത്തിയിരുന്നു. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പൃഥ്വിരാജ് താടി വളര്‍ത്തിയത്. ശരീരഭാരവും കുറച്ചിരുന്നു. മെലിഞ്ഞ് കട്ടത്താടിയുമായുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

അലംകൃതയെക്കുറിച്ച്

അലംകൃതയെക്കുറിച്ച്

അലംകൃതയെക്കുറിച്ച് വാചാലരായി ഇരുവരും എത്താറുണ്ട്. അമ്മയെപ്പോലെ തന്നെ ആലിയും ഡാന്‍സ് ചെയ്യുമെന്നും ഡാഡ അത്ര പോരെന്നുമായിരുന്നു നേരത്തെ പൃഥ്വിരാജ് പറഞ്ഞത്. ലോക് ഡൗണ്‍ സമയത്ത് മകളെ തിരക്കിലാക്കി നിര്‍ത്താനായി പെടാപ്പാട് പെടുന്നതിനെക്കുറിച്ചായിരുന്നു സുപ്രിയ കുറിച്ചത്. മകള്‍ക്കൊപ്പം കളിക്കൂയെന്നായിരുന്നു പൂര്‍ണിമ സുപ്രിയയോട് പറഞ്ഞത്.

ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം

ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം

ലോക് ഡൗണ്‍ സമയത്ത് ഇന്ദ്രജിത്തിനും കുടുംബത്തിനും അരികിലേക്ക് സുപ്രിയയും അലംകൃതയും എത്തിയിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ആലി ഉറങ്ങിപ്പോയെന്ന് സുപ്രിയ പറഞ്ഞിരുന്നു. ചേച്ചിമാര്‍ക്കൊപ്പം കളിക്കുന്നതും പാട്ട് പാടുന്നതിന്റെയുമൊക്കെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X