സുപ്രിയയും അങ്ങനെ തന്നെ ചെയ്തു! അലംകൃതയുടെ മുഖം കാണിക്കാത്ത ഫോട്ടോയുമായി താരപത്‌നി, കാണൂ!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. അഭിനയത്തിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയ്ക്കപ്പുറത്തെ വിഷയങ്ങളിലും താരം ഇടപെടാറുണ്ട്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവത്തിന് ശേഷമാണ് സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് താരം തീരുമാനിച്ചത്. അത്തരത്തിലുള്ള ഡയലോഗുകളും ഇനി പറയുന്നില്ലെന്ന് താരം തീരുമാനിച്ചപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്.

അഭിനയവും ആലാപനവുമൊക്കെയായി സിനിമയില്‍ തുടരുന്നതിനിടയിലാണ് താന്‍ സംവിധായകനായി അരങ്ങേറാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും യുവ സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവേക് ഒബ്‌റോയിയടക്കമുള്ള താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രൂപീകരിച്ചതും സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് ആദ്യ സിനിമയായ നയനുമായെത്തുന്നതിനെക്കുറിച്ചുമൊക്കെ ഇതിനോടകം തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പൊന്നോമനയായ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരമാണ്.

അലംകൃതയുടെ പുതിയ ചിത്രം

അലംകൃതയുടെ പുതിയ ചിത്രം

സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളിലൊരാളാണ് അലംകൃത. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. മകളുടെ ഒന്നാം പിറന്നാളിനിടയിലാണ് പൃഥ്വിരാജ് മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. താരപുത്രികളില്‍ എല്ലാവരും ഉറ്റുനോക്കുന്നയാളാണ് അലംകൃത.

സുപ്രിയയും പൃഥ്വിയെപ്പോലെ തന്നെ

സുപ്രിയയും പൃഥ്വിയെപ്പോലെ തന്നെ

അപൂര്‍വ്വമായി മാത്രമേ പൃഥ്വിരാജ് മകളുടെ ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ. വിശേഷ ദിനങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ മുഖം വ്യക്തമാവാത്ത തരത്തില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നതോ ചുമരിന് അഭിമുഖമായി നില്‍ക്കുന്നതോ ഒക്കെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. ഇതേ രീതി തന്നെയാണ് ഇപ്പോള്‍ സുപ്രിയയും പിന്തുടര്‍ന്നിട്ടുള്ളത്. മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രമാണ് താരപത്‌നി ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്തിടെ മകളുടെ അവകാശവാദത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം നടത്തിയപ്പോള്‍ നസ്രിയയായിരുന്നു ഇടനിലക്കാരിയായി എത്തിയത്.

ഐസ്‌ക്രീം പ്രേമിയാണെന്ന് ഇനി പറയണോ?

ഐസ്‌ക്രീം പ്രേമിയാണെന്ന് ഇനി പറയണോ?

അല്ലിയുടെ ഐസ്‌ക്രീം പ്രേമം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സുപ്രിയ പോസ്റ്റ് ചെയ്തിട്ടുള്ളത്. അല്ലി ലവ്‌സ് ഐസ്‌ക്രീം, ഐസ്‌ക്രീം ലവ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് തരപത്‌നി ചിത്രം പങ്കുവെച്ചത്. ഐസ്‌ക്രീമിലേക്ക് നോക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണുന്നത്. പൃഥ്വിരാജ് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പോലെ തന്നെ മുഖം തിരിച്ച് നില്‍ക്കുന്ന അല്ലിയാണ് ചിത്രത്തിലുള്ളത്.

മുഖം കാണിക്കാത്ത ചിത്രങ്ങള്‍

മുഖം കാണിക്കാത്ത ചിത്രങ്ങള്‍

മകളുടെ ചിത്രം പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും മുഖം വ്യക്തമായി കാണാത്ത തരത്തിലുള്ള ഫോട്ടോകളാണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്. ഫാദേഴ്‌സ് ഡേയില്‍ ഡാഡയ്‌ക്കൊപ്പം പ്രാര്‍ത്ഥിക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ പങ്കുവെച്ചിരുന്നു. മകളുടെ പിറന്നാളും അവള്‍ ആദ്യമായി സ്‌കൂളില്‍ പോകുന്നതിന്റെ സന്തോഷവുമൊക്കെ ഫേസ്ബുക്കിലൂടെ പൃഥ്വി പങ്കുവെച്ചിരുന്നു.

സെലിബ്രിറ്റി ലൈഫില്‍ താല്‍പര്യമില്ല

സെലിബ്രിറ്റി ലൈഫില്‍ താല്‍പര്യമില്ല

സാധാരണക്കാരിയായാണ് മകളെ വളര്‍ത്തുന്നത്. അവളുടേതായ പ്രൈവസി ആവശ്യമുള്ളതിനാലാണ് ചിത്രങ്ങളും വീഡിയോയുമൊന്നും പുറത്തുവിടാത്തതെന്ന് പൃഥ്വി പറഞ്ഞിരുന്നു. മകള്‍ സിനിമയിലേക്കെത്തുമോയെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയും ഏറെ രസകരമായിരുന്നു. അവള്‍ ആരായിരിക്കരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിച്ചിട്ടുള്ളൂ. എന്താവണമെന്ന് അവളാണ് തീരുമാനിക്കേണ്ടത്.

വികൃതിക്കാരിയാണ്

വികൃതിക്കാരിയാണ്

കൊച്ചുമകളുടെ വികൃതിയെക്കുറിച്ച് ഇടയ്ക്ക് മല്ലിക സുകുമാരനും വാചാലയായിരുന്നു. താന്‍ വീട്ടിലേക്കെത്തുമ്പോള്‍ ഡാഡയേയും മമ്മയേയും കുറിച്ചുള്ള പരാതികള്‍ അവള്‍ ഉന്നയിക്കാറുണ്ടെന്നും താന്‍ അവരെ വഴക്കു പറയുമെന്നാണ് അവളുടെ ധാരണയെന്നും അവര്‍ പറഞ്ഞിരുന്നു. പത്താനയെ മേക്കുന്നതിന് സമാനമാണ് അല്ലിയെ നോക്കുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

#IceCreamLove#allylovesicecream 💕

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രം കാണൂ

ചിത്രം കാണൂ

മറ്റൊരു ചിത്രമിതാ

ഫാദേഴ്‌സ് ഡേയില്‍ പോസ്റ്റ് ചെയ്ത ചിത്രമിതാ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X