സുപ്രിയ മേനോന്റെ ഏട്ടനും ചേച്ചിയും! മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് താരപത്‌നി
മലയാള സിനിമയിലെ മികച്ച താരദമ്പതിമാരാണ് മോഹന്‍ലാലും സുചിത്രയും. രണ്ട് മക്കള്‍ക്കൊപ്പം സിനിമകളുടെ തിരക്കുകളിലും സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും. സിനിമയുടെ ഇടവളേകളില്‍ താരങ്ങളുടെ അവധിക്കാല ആഘോഷങ്ങളും പുറത്ത് വരാറുണ്ട്. ഇന്നത്തെ വിശേഷം മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വാര്‍ഷികമാണെന്നുള്ളതാണ്.
സമൂഹ മാധ്യമം നിറയെ ഇരുവര്‍ക്കുമുള്ള വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ നിറയുകയാണ്. കൂട്ടത്തില്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായിട്ടാണ് സുപ്രിയ ആശംസ അറിയിച്ചത്. പ്രിയപ്പെട്ട ഏട്ടനും ചേച്ചിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് സുപ്രിയ എഴുതിയത്.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരാവുന്നത്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വലിയ ആഘോഷത്തോടെ നടത്തിയ വിവാഹത്തില്‍ താരസമ്പന്നമായിരുന്നു. മമ്മൂട്ടി, സോമന്‍, ഉമ്മര്‍, തുടങ്ങി പ്രമുഖ താരങ്ങളും മുന്‍നിര നായികമാരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമായിരുന്നു വന്നത്.
മോഹന്‍ലാലിന്റെ വിവാഹ സമയത്തുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും വൈറലാവുകയാണ്. മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. വിവാഹത്തെ കുറിച്ച് എല്ലാവര്‍ക്കും പറയാന്‍ ഒരോ കാര്യങ്ങളുണ്ട്. അതിനൊപ്പം രസകരമായ പോസ്റ്ററുകളും കാര്‍ഡുകളുമെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്.

ലോക് ഡൗണ്‍ കാലമാണെങ്കിലും വിവാഹ വര്‍ഷികം നല്ല രീതിയില്‍ തന്നെ താരദമ്പതികള്‍ ആഘോഷിച്ചിരുന്നു. മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഫോട്ടോ പതിപ്പിച്ച കേക്ക് മുറിക്കുകയും പരസ്പരം പൂമാല ഇടുകയുമൊക്കെ ചെയ്തിരുന്നു. ഈ ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലാവുകയാണ്. നിലവില്‍ ചെന്നൈയിലെ വീട്ടിലാണ് സുചിത്രയും മോഹന്‍ലാലും.
രസകരമായ മറ്റൊരു കാര്യം ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും സുപ്രിയ മേനോനും അവരുടെ വിവാഹം വാര്‍ഷികം ആഘോഷിക്കുന്നത്. 2011 ല്‍ വിവാഹിതരായ ഇരുവരും ഒന്‍പതാം വിവാഹ വാര്‍ഷികമായിരുന്നു ആഘോഷിച്ചത്. പൃഥ്വി ഷൂട്ടിങ്ങിന് വേണ്ടി ജോര്‍ദാനില്‍ ആയിരുന്നതിനാല്‍ ഇത്തവണ ഇവര്‍ക്ക് കാര്യമായ ആഘോഷം ഒന്നുമില്ലായിരുന്നു.


Click it and Unblock the Notifications











