സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ നായികയാവാന്‍ തീരുമാനിച്ചത് ആരാണെന്ന് അറിയാമോ? താനാണെന്ന് സുരഭി ലക്ഷ്മി
മലയാള സിനിമ ഇന്നുവരെ പരീക്ഷിക്കാത്ത സിനിമ അവതരണവുമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച ആളാണ് സന്തോഷ് പണ്ഡിറ്റ്. നല്ല സിനിമ എന്ന പേരിലല്ല, വളരെ മോശം സിനിമകളാണെന്ന പേരിലായിരുന്നു സന്തോഷിന്റെ സിനിമകള്‍ ജനപ്രീതി നേടിയത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും അക്കാലത്ത് യൂട്യൂബിലൂടെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയിലും നായികയായി അഭിനയിക്കാന്‍ ആദ്യം അവസരം ലഭിച്ചത് തനിക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി. ഒരു അഭിമുഖത്തിനിടെയായിരുന്നു സുരഭി ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.

എന്റെ നാട്ടില്‍ സിനിമക്കാരി എന്ന് പറയാന്‍ ഞാന്‍ മാത്രമേയുള്ളു. പിന്നെ ഉള്ളത് സന്തോഷ് പണ്ഡിറ്റാണ്. സന്തോഷ് ഏട്ടന്‍ എന്റെ നല്ല സുഹൃത്താണ്. കൃഷ്ണനും രാധയും എടുത്ത സമയത്ത് എന്നെയാണ് പുള്ളി അതില്‍ നായികയായി വിളിച്ചത്. അപ്പോള്‍ കാലടിയില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു. അത് കൊണ്ടാണ് അന്ന് അതില്‍ അഭിനയിക്കാതെ ഇരുന്നതെന്നും സുരഭി പറയുന്നു.
2016 ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മി സ്വന്തമാക്കിയിരുന്നു. പിന്നെയും നിരവധി സിനിമകളില്‍ നായികയായും പ്രധാനപ്പെട്ട വേഷങ്ങളിലും സുരഭി അഭിനയിച്ചിട്ടുണ്ട്. വികൃതി എന്ന സിനിമയാണ് സുരഭിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications











