അക്ഷയ് കുമാര്‍ 'ഇന്‍സള്‍ട്ടഡാ'യതിന് കാരണം ഞാന്‍ തന്നെ; 'ആദ്യ സിനിമ'യല്ല, വിശദീകരണവുമായി സുരഭി

നാഷണല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് അക്ഷയ് കുമാര്‍ ഒരു മലയാള നടിയെക്കുറിച്ച് പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. പ്ലയര്‍ ടോക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഈ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നത്. നാഷണല്‍ അവാര്‍ഡില്‍ ഇന്‍സള്‍ട്ടഡ് ആയ അക്ഷയ് കുമാര്‍ എന്ന പേരിലാണ് പഴയ ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നത്.

ക്യാപ്ഷന്‍ ഇന്‍സള്‍ട്ടഡ് എന്നാണെങ്കിലും മലയാളത്തിലെ നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ വന്ന നടിയെക്കുറിച്ച് വളരെ പോസിറ്റീവ് ആയാണ് അക്ഷയ് കുമാര്‍ സംസാരിക്കുന്നത്. 2016ല്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിക്കാന്‍ ഇരിക്കുമ്പോള്‍ മലയാളിയായ ഒരു നടി തന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. നാഷണല്‍ അവാര്‍ഡ് വാങ്ങിക്കാന്‍ പോവുകയാണെന്ന അഭിമാനത്തിലും സന്തോഷത്തിലുമായിരുന്നു ഞാന്‍.

surabhi

അടുത്തിരുന്ന മലയാളം നടി എന്നോട് അവര്‍ എന്റെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞു. അവര്‍ എന്നോട് സര്‍ എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു 135 സിനിമകള്‍ ചെയ്തു എന്ന് പറഞ്ഞു. നിങ്ങളുടെ എത്രാമത്തെ സിനിമായണെന്ന് ഞാന്‍ അവരോട് ചോദിച്ചപ്പോള്‍ എന്റെ ആദ്യത്തെ സിനിമയാണ് ഇതെന്നാണ് ആ നടി പറഞ്ഞത്. ആദ്യ സിനിമയ്ക്ക് തന്നെ നാഷണല്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ എന്ത് പറയാനാണ് എന്ന് അക്ഷയ് കുമാര്‍ പറയുന്നു.

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ സുരഭി ലക്ഷ്മിയാണ് ആ നടി എന്ന് പറഞ്ഞ് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. ചിലര്‍ നടിയുടെ ആദ്യചിത്രമൊന്നുമല്ല ഇത് എന്നും അതിനും മുന്‍പേ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും കമന്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കിക്കൊണ്ട് അക്ഷയ് കുമാര്‍ തന്നെ രംഗത്തെത്തി. അക്ഷയ്കുമാര്‍ വീഡിയോയില്‍ പറയുന്ന ആള്‍ താന്‍ തന്നെയാണന്ന് വ്യക്തമാക്കിയാണ് സുരഭി ലക്ഷ്മി കമന്റ് ചെയ്തിരിക്കുന്നത്.

'അദ്ദേഹം പറഞ്ഞിരിക്കുന്ന വ്യക്തി ഞാന്‍ തന്നെയാണ്. അദ്ദേഹം ആ സംസാരം ഇപ്പോഴും ഓര്‍ക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ പ്രിയപ്പെട്ട താരത്തോടൊപ്പം പങ്കുവെക്കാന്‍ സാധിച്ച വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ള നിമിഷമായിരുന്നു അത്... മിന്നാമിനുങ്ങ് ഞാന്‍ ലീഡ് റോളില്‍ ചെയ്ത ആദ്യത്തെ സിനിമയായിരുന്നു. പക്ഷെ അദ്ദേഹം എന്നെ ഇപ്പോഴും ഓര്‍ക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്,' എന്നാണ് സുരഭി ലക്ഷ്മിയുടെ കമന്റ്.

എന്നാല്‍ എന്തുകൊണ്ടാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ അക്ഷയ്കുമാര്‍ അപമാനിക്കപ്പെട്ടു എന്ന തരത്തില്‍ കൊടുത്തതെന്ന് ചോദ്യം ചെയ്ത് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ് ആ സ്ത്രീയെങ്കില്‍ അതൊരിക്കലും ഇന്‍സള്‍ട്ട് ആകില്ലെന്നും, ഇതാണ് മലയാളം സിനിമയുടെ പവര്‍ എന്നുമെല്ലാം ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

surabhi

വീഡിയോയില്‍ സുരഭി ലക്ഷ്മിയിക്ക് സ്‌നേഹം അറിയിച്ചുകൊണ്ട് സീരിയല്‍ സിനിമ നടിമാരായ വീണ നായര്‍, റബേക്ക സന്തോഷ്, കൃഷ്ണപ്രഭ, ഇന്‍ഫ്‌ളുവന്‍സര്‍ ശോഭ വിശ്വനാഥ് തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. സുരഭി ലക്ഷ്മി നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ്. ആദ്യം ചെറിയ വേഷങ്ങളിലാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്. ബൈ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ അഭിനയ ജീവിതം ആരംഭിക്കുന്നത്.

തിരക്കഥയിലെ സൈഡ് റോള്‍, ഗുല്‍മോഹറിലെ നിര്‍മല എന്ന കഥാപാത്രം, പുതിയ മുഖം, കഥ തുടരുന്നു, തത്സമയം ഒരു പെണ്‍കുട്ടി നമുക്ക് പാര്‍ക്കാന്‍ പാപ്പിലിയോ ബുദ്ധ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കോഴിക്കോട് നരിക്കുനി ഭാഷ സംസാരിക്കുന്ന എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പാത്തുവായി വേഷമിട്ട സുരഭിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ലാണ് മിന്നാമിനുങ്ങ് എന്ന ചിത്രം റിലീസ് ആകുന്നത് ഈ ചിത്രത്തിനാണ് നടിക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X