ജഗതി ശ്രീകുമാറിനരികിലേക്ക് സുരഭി ലക്ഷ്മിയും സ്‌നേഹയും! ചിത്രങ്ങളും വീഡിയോയും വൈറല്‍! കാണൂ!
മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായ താരമാണ് ജഗതി ശ്രീകുമാര്‍. ഇടവേള അവസാനിപ്പിച്ച് പരസ്യ ചിത്രത്തിലൂടെ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പരസ്യത്തിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്. തിരിച്ചുവരവിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരകുടുംബമെത്തിയിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് സുരഭി ലക്ഷ്മിയും സ്‌നേഹ ശ്രീകുമാറും.
കാഞ്ചിപുരത്തെ കല്യാണമെന്ന സിനിമയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും സുരഭി കുറിച്ചിട്ടുണ്ട്. സിനിമയിലും പരസ്യത്തിലും അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത് അദ്ദേഹത്തിനൊപ്പമുണ്ട്. അഭ്രപാളികളില്‍ അഭിനയവിസ്മയം തീര്‍ക്കാന്‍ എത്രയും വേഗം അദ്ദേഹത്തിന് കഴിയട്ടെയെന്നും തന്നേയും സ്‌നേഹ ചേച്ചിയേയും അവിടേക്ക് കൊണ്ടുപോയ ജോസേട്ടന് നന്ദിയെന്നുമാണ് താരം കുറിച്ചത്.

ടിക് ടോകിലെ താരമാണ് പാര്‍വതി. മിഥുനത്തിലെ രംഗമായിരുന്നു സുരഭിയും പാര്‍വതിയും സ്‌നേഹയും കൂടി ടിക് ടോക് ചെയ്തത്. ആ വീഡിയോയും സുരഭി പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും വീഡിയോയും കാണാം.


Click it and Unblock the Notifications