ബോയ്ക്കട്ട് ചെയ്ത് പുതിയ ലുക്കില്‍ സുരഭി; അഹംഭാവമാവരുത് എന്ന് പറഞ്ഞവര്‍ക്ക് നടിയുടെ മറുപടി

എം80 മൂസ എന്ന ടെലിവിഷന്‍ പരമ്പരയില്‍ പാത്തുവായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സുരഭി ഇന്ന് വെറുമൊരു ടെലിവിഷന്‍ താരം മാത്രമല്ല, ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ്. മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു സഹനടിയായി മാറിയിരിക്കുന്ന സുരഭിയുടെ പുതിയ ഗെറ്റപ്പ് ഫേസ്ബുക്കില്‍ തരംഗമായി മാറുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഭാവ മാറ്റമാണ് സുരഭിയ്ക്ക് സംഭവിച്ചിരിയ്ക്കുന്നത്.

ബോയ്ക്കട്ട് ചെയ്ത് ഷര്‍ട്ടും പാന്റുമൊക്കെയിട്ട പുതിയ രൂപം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വരുന്ന കമന്റുകളോടെല്ലാം തന്നെ സുരഭി പ്രതികരിക്കുന്നുമുണ്ട്. 'പുതിയ ഭാവത്തില്‍' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ആയിരത്തിലേറെ കമന്റുകളാണ് വന്നിരിയ്ക്കുന്നത്. പാത്തു എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം അറിയിച്ചവരോടൊക്കെ സുരഭി നന്ദി പറഞ്ഞു. മുടി മുറിച്ചത് നന്നായില്ല എന്ന് പറഞ്ഞവരോട് നിരുത്സാഹപ്പെടുത്തരുത് എന്നും സുരഭി പറഞ്ഞിട്ടുണ്ട്.

surabhilakshmiboycut


സൗന്ദര്യത്തെ പുകഴ്ത്തിയവര്‍ക്ക് രസകരമായ മറുപടിയാണ് സുരഭി നല്‍കുന്നത്, 'എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ' , ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല' തുടങ്ങിയ സുരഭിയുടെ കമന്റിനും കിട്ടുന്നു ലൈക്കുകള്‍ ഏറെ. പുതിയ ഭാവം അഹംഭാവം ആകരുത് എന്ന് ഒരാള്‍ കമന്റ് എഴുതിയപ്പോള്‍ 'അങ്ങനെ വരുമ്പോള്‍ അത് നിങ്ങള്‍ പറഞ്ഞു തരണം' എന്നായിരുന്നു സുരഭിയുടെ പ്രതികരണം. മുടി മലയാളി മങ്കയുടെ ഒരു സ്വകാര്യ അഹങ്കാരമാണെന്ന് പറഞ്ഞ ആരാധകനോട് 'ഞാന്‍ മലയാളിയല്ല, ഇവിടെ ജനിച്ചു എന്നേയുള്ളൂ' എന്നായിരുന്നു സുരഭിയുടെ മറുപടി.

തിരക്കഥ, പകല്‍നക്ഷത്രം, അയാളും ഞാനും തമ്മില്‍, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം വളരെ പ്രാധാന്യമുള്ള കഥാപാത്രമായി സുരഭി എത്തിയരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സുരഭി നേടി. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തീവണ്ടി, വികൃതി തുടങ്ങിയ ചിത്രങ്ങളിലെ വേഷവും ശ്രദ്ധേയമായിരുന്നു. പൊതുവെ ഓഫ്ബീറ്റ് കഥാപാത്രങ്ങള്‍ ചെയ്യുന്ന സുരഭിയ്ക്ക് ഈ ഭാവമാറ്റത്തിലൂടെ സിനിമയില്‍ പുതിയ വേഷങ്ങള്‍ കിട്ടുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X