ഉത്തരാവാദിത്വങ്ങളുണ്ട്, സിംഗിളായിരിക്കുന്നതാണോ ആർട്ടിസ്റ്റിന് എളുപ്പം? മറുപടി നൽകി സുരഭി ലക്ഷ്മി
അഭിനയ രംഗത്ത് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മുന്നേറുകയാണ് സുരഭി ലക്ഷ്മി. നായികയായും സഹനായികയായും സുരഭി ഇന്ന് തിളങ്ങുന്നു. എആർഎം, റെെഫിൾ ക്ലബ്, കുമാരി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് സുരഭി ലക്ഷ്മി ചെയ്തത്. കരിയറിൽ അർഹമായ അവസരങ്ങൾ ഇപ്പോഴാണ് സുരഭിക്ക് ലഭിക്കുന്നതെന്ന് പ്രേക്ഷകർ പറയാറുണ്ട്. അഭിനയ മികവ് കൊണ്ട് കയ്യടി നേടുന്ന സുരഭിയിലേക്ക് അവസരങ്ങൾ പലപ്പോഴും പതിയെ ആണെത്തിയത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ സുരഭിക്ക് പക്ഷെ പിന്നീട് നല്ല വേഷങ്ങൾ ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പ് വെറുതെയായില്ലെന്ന് ഇന്ന് സുരഭിയുടെ കരിയർ ഗ്രാഫ് നോക്കുമ്പോൾ വ്യക്തമാകും. എപ്പോഴും ചിരിച്ച് സന്തോഷത്തോടെയിരിക്കുന്ന സുരഭിയെ മാത്രമേ ജനങ്ങൾ കണ്ടിട്ടുള്ളൂ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സുരഭി തുറന്ന് സംസാരിക്കുന്നുണ്ട്. ഇതിൽ ഒരു ചോദ്യത്തിന് സുരഭി നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിംഗിളായ സ്ത്രീ ആർട്ടിസ്റ്റായി നിൽക്കുന്നത് കുറേക്കൂടെ എളുപ്പമാണോ എന്ന ചോദ്യത്തിനാണ് സുരഭി മറുപടി നൽകിയത്.

എളുപ്പമാണെന്ന് വ്യക്തമാക്കിയ സുരഭി ഇതേക്കുറിച്ച് വിശദീകരിച്ചു. വേറെ ഉത്തരവാദിത്വങ്ങളോ മറ്റോ ഇല്ല. നമുക്ക് നമ്മുടെ കാര്യങ്ങൾ ചെയ്ത് പോകാം. എന്നാൽ ഒരു സ്ത്രീ അമ്മയാകുന്നതെല്ലാം യാത്രയുടെ ഭാഗമാണ്. കുറേ ഇവന്റ്സുകൾ കഴിഞ്ഞല്ലേ അങ്ങനെ ഒരു സ്ഥലത്തേക്ക് എത്തുന്നത്. ഒരു ആക്ടറെന്ന നിലയിൽ കുറേക്കൂടി പാകപ്പെടും. അത് പോലെ ആലോചിക്കുമ്പോൾ ചിലപ്പോൾ എനിക്കങ്ങനെ തോന്നും. ഇപ്പോഴത്തെ കാലത്ത് അതിന്റെ ഉത്തരവാദിത്വമൊക്കെ ആലോചിക്കുമ്പോൾ മാറി ചിന്തിക്കുകയാണെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.
വിവാഹ മോചിതയാണ് സുരഭി. 2017 ലാണ് സുരഭിയും ഭർത്താവ് വിപിൻ കുമാറും നിയമപരമായി വേർപിരിഞ്ഞത്. രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. ലാസ്റ്റ് സെൽഫി, ഞങ്ങൾ ഡിവോഴ്സ് ആയിട്ടോ. നോ കമന്റ്സ്. ഇനി നല്ല ഫ്രണ്ട്സ് ഞങ്ങൾ എന്നാണ് വിപിൻ സുധാകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിവാഹമോചനം നേടുന്നതിന് ഒരു വർഷം മുമ്പേ പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും.

വേർപിരിഞ്ഞതിനെക്കുറിച്ച് ഒരിക്കൽ സുരഭി ലക്ഷ്മി തുറന്ന് സംസാരിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിൽ ഞങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പക്ഷെ സൗഹൃദം സൂക്ഷിച്ചിരുന്നു. കോടതിയെ സമീപിക്കും മുമ്പ് പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതാണ്. കോടതിയിലേക്ക് പോകുമ്പോഴേക്കും എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഞങ്ങൾ കോടതിയിൽ ഒരുമിച്ച് എത്തിയപ്പോൾ ഇവരാണോ പിരിയാൻ പോകുന്നത് എന്നോർത്ത് ജഡ്ജിന് പോലും അത്ഭുതമായിരുന്നു. വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് സെൽഫി എടുത്തു. ഒരുമിച്ചിരുന്ന് ചായ കുടിച്ച ശേഷമാണ് പിരിഞ്ഞതെന്നും സുരഭി ലക്ഷ്മി അന്ന് വ്യക്തമാക്കി.
ധന്യ വർമയുമായുള്ള അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സുരഭി സംസാരിക്കുന്നുണ്ട്. വലിയ വികൃതിയായിരുന്നു താനെന്ന് സുരഭി പറയുന്നു. സഹിക്കാൻ പറ്റാത്ത ക്യാരക്ടർ. എന്റെ ചേച്ചിമാർക്കൊന്നും പഠിക്കാൻ പറ്റുന്നില്ല. അവരുടെ പുസ്തകം വലിച്ച് കീറും. എന്നെ പോലെ ഒരു കുട്ടിയെ എനിക്ക് വളർത്താൻ പറ്റില്ലെന്ന് പറയാറുണ്ട്. അത്രയ്ക്കും വികൃതിയായിരുന്നെന്നും സുരഭി ലക്ഷ്മി അന്ന് പറഞ്ഞു.


Click it and Unblock the Notifications











