70 ലക്ഷമാണെന്നാണ് പറഞ്ഞത്, എആർഎമ്മിലെ പ്രതിഫലം അത്രയുമുണ്ടോ; സുരഭി ലക്ഷ്മി പറയുന്നു
കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് സുരഭി ലക്ഷ്മി ഇന്ന് കടന്ന് പോകുന്നത്. പുതിയ ചിത്രം റെെഫിൾ ക്ലബിൽ സുരഭി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. അജയന്റെ രണ്ടാം മോഷണം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് റെെഫിൾ ക്ലബുമായി നടി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ചെറിയ വേഷങ്ങളിൽ നിന്നും ഇന്ന് നായിക നിരയിൽ എത്തി നിൽക്കുന്ന സുരഭി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയിട്ടുണ്ട്. കരിയറിൽ സുരഭി കടന്ന് വന്ന പാതകൾ ഏറെയാണ്. നാടകത്തിൽ നിന്നും സിനിമയിലേക്ക് വന്ന സുരഭിക്ക് തുടക്ക കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
കാരവാനിൽ കയറിയതിന് ഡ്രെെവർ ചീത്ത പറഞ്ഞ സംഭവം ഇന്നും നടി ഓർക്കുന്നുണ്ട്. സിനിമയോടുള്ള അതിയായ ആഗ്രഹം കൊണ്ടാണ് പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഇവിടെ വരെ എത്തിയതെന്ന് സുരഭി പറയുന്നു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ദേശീയ പുരസ്കാരം ലഭിച്ച ശേഷം സെറ്റുകളിൽ പഴയതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുന്നു.

അതേസമയം പ്രതിഫലത്തിൽ പുറത്ത് പ്രചരിക്കുന്നത് പോലെ വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്ന് സുരഭി വ്യക്തമാക്കി. എആർഎമ്മിൽ ഓരോ നടീ നടൻമാർ വാങ്ങിയ കാശിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. നിന്റെ നാക്ക് പൊന്നാകട്ടെ, പക്ഷെ കള്ളത്തരം പറഞ്ഞതിന് നീ നശിച്ച് പോകുമെന്ന് ഞാൻ പറഞ്ഞു. 60 ലക്ഷം മുതൽ 70 ലക്ഷം വരെയാണ് സുരഭി ലക്ഷ്മി വാങ്ങുന്നതെന്നാണ് പറഞ്ഞത്. നീ ഇത്രയൊക്കെ വാങ്ങിയല്ലേ എന്ന് പലരും ചോദിച്ചു.
അത്ര വലിയ വ്യത്യാസം വന്നില്ലെങ്കിലും ചെറിയ വ്യത്യാസം വന്നിട്ടുണ്ട്. അത് ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല. ചില ആൾക്കാർ ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ നിങ്ങൾക്ക് ഒരു പണിയുമില്ല, ആ കത്രിക എടുക്കുന്നു, നാട മുറിക്കുന്നു അത്രയേയുള്ളൂ എന്ന് പറയും. പക്ഷെ ഈ കത്രികയെടുത്ത് നാട മുറിക്കുന്ന നിലയിലേക്ക് എത്താൻ പത്തിരുപത് വർഷത്തെ ഉറക്കം പോയിട്ടുണ്ടെന്ന് സുരഭി പറയുന്നു. എന്തെല്ലാം സഹനം കഴിഞ്ഞാണ് ഇവിടെ എത്തുന്നത്.

ആളുകൾ ഇങ്ങനെ പറയുമ്പോൾ ഞാൻ തമാശയായി മറുപടി നൽകും. അത്രയും വെറുപ്പിച്ചാലേ ഞാനെന്തെങ്കിലും പറയൂ. ഒരു ചാൻസ് കിട്ടിയാൽ മതി ഞാൻ പൊളിക്കുമെന്ന് എല്ലാവരും പറയും. അത് കൊണ്ട് ഒരു കാര്യവും ഇല്ല. ഒരുപാട് വെള്ളിയാഴ്ചകൾ കടന്ന് പോകണം. ഇന്ന് കാണുന്നത് ഒരു പ്രധാന നടനുണ്ടാകും.
ബാക്കിയെല്ലാവരും പുതിയ ആളുകളായിരിക്കും. അവരെ പിന്നീട് കാണില്ല. എന്നാൽ ഇവർ നടൻമാരായി പോകുകയും ചെയ്യും. സിനിമയൊന്നുമില്ലേ എന്ന ചോദ്യം കേട്ട് എനിക്ക് തന്നെ ബുദ്ധിമുട്ടായിട്ടുണ്ട്. ഇപ്പോൾ പണിയൊന്നുമില്ല, ഒന്നര വർഷമായിട്ട് സിനിമയില്ല, ഏതെങ്കിലും വരണം എന്ന് പിന്നീട് തുറന്ന് പറയാൻ തുടങ്ങിയെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications











