ഇത് മൊയ്തീന്റെ വാക്ക്!സുരഭി ലക്ഷ്മിയ്ക്ക് വലിയ പിന്തുണയുമായി പൃഥ്വിരാജ്, ലൈവിലുടെ പറഞ്ഞത് ഇക്കാര്യം!
നടി സുരഭി ലക്ഷ്മിയ്ക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് മിന്നാമിനുങ്ങ്. ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനായി തിയറ്ററുകളിലേക്ക് എത്തിയിരുന്നു. സിനിമ തനിക്ക് ഇതുവരെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും എന്നാല്‍ എല്ലാവരും ചിത്രം പോയി കാണണമെന്നും സുരഭിയ്ക്ക് വലിയ പിന്തുണയുമായി നടന്‍ പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സുരഭിയുടെ കരിയറിന് തുടക്ക കാലത്ത് അഭിനയിച്ച സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് താന്‍ എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലുടെയായിരുന്നു പൃഥ്വിരാജ് സുരഭിയ്‌ക്കൊപ്പം എത്തിയത്. സിനിമ കണ്ട തന്റെ സുഹൃത്തുക്കളെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും എല്ലാവരും സുരഭിയുടെ സിനിമ കാണണമെന്നും പൃഥ്വിരാജ് പറയുന്നു.
'അയാളും ഞാനും' എന്ന പൃഥ്വിരാജിന്റെ സിനിമയിലുടെയാണ് സുരഭിയെ മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത്. ശേഷം മിന്നാമിനുങ്ങിലേക്കും എന്ന് നിന്റെ മൊയതീന്‍ എന്ന സിനിമയിലേക്കും തന്നെ പൃഥ്വിരാജ് റഫര്‍ ചെയ്യുകയായിരുന്നെന്നുമാണ് സുരഭി പറയുന്നത്. എന്നാല്‍ സുരഭിയെ സിനിമയിലേക്ക് താന്‍ ക്ഷണിച്ചത്. സുരഭിയോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും അഭിനയം കണ്ടിട്ടാണെന്നും പൃഥ്വിരാജ് പറയുന്നു.


Click it and Unblock the Notifications











