»   » അഭിനയിക്കാന്‍ നീ എത്ര പേരുടെ ഒപ്പം കിടന്നു, സീനിയര്‍ പയ്യന്റെ ചോദ്യത്തിന് സുരഭി നല്‍കിയ മറുപടി !!

അഭിനയിക്കാന്‍ നീ എത്ര പേരുടെ ഒപ്പം കിടന്നു, സീനിയര്‍ പയ്യന്റെ ചോദ്യത്തിന് സുരഭി നല്‍കിയ മറുപടി !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയെ വാനോളമുയര്‍ത്തി ദേശീയ അംഗീകാരത്തിന്‍രെ നെറുകയിലെക്കെത്തിച്ച അതുല്യ കലാകാരിയാണ് സുരഭി. എം80 മൂസയിലെ പാത്തുവിന്റെ നേട്ടത്തില്‍ മലയാളികള്‍ക്കെല്ലാം അഭിമാനമാണ്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പാത്തുവിന് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ തന്നെ നേട്ടമായി മാറുകയായിരുന്നു.

14 വര്‍ഷത്തിനു ശേഷമാണ് മലയാള സിനിമയിലേക്ക് ദേശീയ പുരസ്‌കാരം എത്തിയത്. മീരാജാസ്മിന് ശേഷം മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് സുരഭി ലക്ഷ്മിക്കാണ്. നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാരത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഈ അഭിനേത്രി. 

സീനിയര്‍ പയ്യന്റെ ചോദ്യം

ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയത്തായിരുന്നു ആ സംഭവം. യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. കോഴ്‌സ് കഴിഞ്ഞ് പോയൊരു സീനിയര്‍ പയ്യന്‍ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് ആ ചോദ്യം ചോദിച്ചത്.

സിനിമയില്‍ അഭിനയിക്കുന്നതിനായി എത്ര പേരോടൊപ്പം കിടന്നിട്ടുണ്ട്

ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി എത്ര പേര്‍ക്കൊപ്പം കിടന്നിട്ടുണ്ടെന്നായിരുന്നു അവന്‍ ചോദിച്ചത്. ചോദിച്ചു കഴിഞ്ഞ ഉടന്‍ തന്നെ അവനു വേണ്ടതു കിട്ടുകയും ചെയ്തു. വേണമെന്ന് വച്ച് ചെയ്തതല്ല അത്തരമൊരു ചോദ്യം കേട്ടപ്പോള്‍ ചെയ്തുപോയെന്നും സുരഭി പറഞ്ഞു.

സുരഭി നല്‍കിയ മറുപടി

എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ടെന്ന് അവന്‍ ചോദിച്ചപ്പോള്‍ മറ്റൊന്നും നോക്കിയില്ല. കരണത്തിട്ട് കൊടുത്തു. സാധാരണക്കാരിയായ തനിക്ക് നേരെ ഉയരുന്ന ഏത് ചോദ്യത്തേയും അതേ ലെവലില്‍ നേരിടാന്‍ തനിക്ക് കെല്‍പ്പുണ്ടെന്ന് ഈ സംഭവത്തോടെ സുരഭി തെളിയിച്ചു.

സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച്

അഭിനയിക്കുന്ന സിനിമയിലെ സിനിമാക്കാരുമായി ബന്ധമുണ്ടാക്കാനോ അവരുടെയൊക്കെ നമ്പര്‍ വാങ്ങി ബന്ധം സ്ഥാപിക്കാനോ നില്‍ക്കാറില്ല. അത്തരം ഏര്‍പ്പാടുകളോട് തനിക്ക് താല്‍പര്യമില്ലെന്ന് സുരഭി പറയുന്നു.

കൊഞ്ചിക്കുഴയാന്‍ നില്‍ക്കാറില്ല

തിരശ്ശീലയില്‍ കാണുന്നതു പോലെ അത്ര നല്ല കാര്യങ്ങളല്ല സിനിമയ്ക്ക് പിന്നാമ്പുറത്ത് അരങ്ങേറുന്നത്. ചൂഷണം ചെയ്യാനും ചെയ്യപ്പെടാനും ഏറെ സാധ്യതകളുള്ള സിനിമാ ലോകത്ത് റോളിന് വേണ്ടി സിനിമാക്കാരോടൊപ്പം കിടക്കാനും കൊഞ്ചിക്കുഴയാനുമൊന്നും തന്നെക്കിട്ടില്ലെന്ന് നേരത്തെ തന്നെ സുരഭി വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ നഗ്നചിത്രം കാണിച്ചു

ഒരു സംവിധായകന്‍ നടിയുടെ നഗ്ന ചിത്രം കാണിച്ച് ഇതുപോലെയൊക്കെയാവണ്ടേ എന്ന് ചോദിച്ചിരുന്നുവെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. വളരെ തമാശയെന്നോണമാണ് സംവിധായകന്‍ അത് ചോദിച്ചത്.

മകള്‍ക്കല്ലേ കൂടുതല്‍ ചേരുക

നിങ്ങളുടെ മകള്‍ക്ക് 18 വയസ്സായില്ലേ, എന്നെക്കാളും ശരീര വളര്‍ച്ചയുമുണ്ട്. അവള്‍ക്കല്ലേ ഈ കുപ്പായം കൂടുതല്‍ ചേരുകയെന്ന് സംവിധായകനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഐസ് പോലെയായിപ്പോയെന്നും സുരഭി പറഞ്ഞിരുന്നു.

സിനിമയിലും ചീത്തക്കാര്യങ്ങളുണ്ട്

ലോകത്ത് എല്ലായിടത്തുമുള്ളതു പോലെ സിനിമയിലും നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ട്. അതിനെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുക. ചീത്തക്കാര്യങ്ങളില്‍ നിന്നും സ്വയം അകന്നു നില്‍ക്കാറാണ് പതിവെന്നും സുരഭി പറഞ്ഞു.

ഭര്‍ത്താവിനെക്കുറിച്ച് മിണ്ടുന്നില്ലെന്ന് പരാതി

അഭിമുഖങ്ങളിലും മറ്റും ഭര്‍ത്താവിനെക്കുറിച്ച് സുരഭി മിണ്ടാത്തതിനെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പാപ്പരാസികളാണ് ഇത്തരമൊരു കണ്ടെത്തലുമായി മുന്നോട്ട് വന്നിട്ടുള്ളതും. വീട്ടില്‍ അമ്മയും സഹോദരങ്ങളും മാത്രമേയുള്ളെുവെന്ന് പറയുന്ന നടി എന്തുകൊണ്ട് ഭര്‍ത്താവിനെക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് പാപ്പരാസികള്‍ ചോദിക്കുന്നത്.

പ്രതികരിക്കാതെ സുരഭി

ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രതികണവുമായി സുരഭി രംഗത്തു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് നേരത്തെ ചില കലാകാരന്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു

മറ്റെല്ലാ താരങ്ങലെയും പോലെ തനിക്ക് അവാര്‍ഡ് ലഭിക്കണമെന്ന് സുരഭിയും ആഗ്രഹിച്ചിരുന്നു. അതിനേ വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡ് കിട്ടുമെന്ന് കരുതിയില്ലെന്നുമായിരുന്നു അവാര്‍ഡ് വിവരമറിഞ്ഞയുടന്‍ സുരഭി പ്രതികരിച്ചത്.

ഐശ്വര്യ റായിക്കൊപ്പം തന്റെ പേരു വരുമെന്ന് കരുതിയ നാളുകള്‍

ലോകസുന്ദരിയും ബോളിവുഡിലെ റാണിയുമായ ഐശ്വര്യ റായക്കൊപ്പം തന്റെ പേര് വരുന്ന ദിനങ്ങളെക്കുറിച്ച് സുരഭി ചിന്തിച്ചിരുന്നു. കേവലം തമാശയായി കരുതിയ കാര്യങ്ങള്‍ സംഭവിച്ചതിന്റെ നടുക്കത്തില്‍ കൂടിയായിരുന്നു ഈ കലാകാരി. തന്റെ പേര് ആഷ് എങ്ങനെ ഉച്ചരിക്കുമെന്ന് പോലും താരം ചിന്തിച്ചിരുന്നു.

താരമൂല്യം കുത്തനെ ഉയര്‍ന്നു

മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതോടെ സുരഭിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നു. സുരഭിക്ക് അവാര്‍ഡ് ലഭിച്ച ചിത്രം അടുത്ത മാസം റിലീസെ ചെയ്യാനിരിക്കുകയാണ്.

സ്വതസിദ്ധമായ ശൈലി കാത്ത് സൂക്ഷിക്കുന്നു

എത്ര വലിയ സദസ്സായാലും തന്റേതായ ശൈലിയിലാണ് സുരഭി സംസാരിക്കുന്നത്. തനി കോഴിക്കോടന്‍ സംസാര ശൈലി പിന്തുടരുന്ന താരം മിന്നാമിനുങ്ങില്‍ തിരുവനന്തപുരം ശൈലിയാണ് പിന്തുടരുന്നത്.

നിര്‍മ്മാതാവിനോടൊപ്പം മദ്യപിച്ചു നടക്കുന്നു

നിര്‍മ്മാതവുമൊത്ത് സുരഭി മദ്യപിച്ചു നടക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് തമിഴകത്ത് പ്രചരിച്ചിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത വളരെ പെട്ടെന്നാണ് പ്രചരിച്ചത്.

മിന്നാമിനുങ്ങ് ഉടന്‍ തിയേറ്ററുകളിലേക്കെത്തും

13 വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാള സിനിമയ്ക്ക് ലഭിച്ചത്. ്‌നില്‍ തോമസ് സംവിധാനം ചെയ്ത ചിത്രം മാതൃസ്‌നേഹത്തെക്കുറിച്ചാണ് പറയുന്നത്. ചിത്രം ജൂലൈയില്‍ ത്ിയേറ്ററുകളിലേക്കെത്തും.

മൂസക്കായിയുടെ സ്വന്തം പാത്തു

മീഡിയ വണ്ണില്‍ പ്രക്ഷേപണം ചെയ്യുന്ന എം80 മൂസയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് സുരഭി ലക്ഷ്മി. തനി നാട്ടിന്‍പുറത്തുകാരിയായ സുരഭിയുടെ സംസാര ശൈലിയും സംശയയവുമാണ് ചെയ്തു വെക്കുന്ന പൊട്ടത്തരവുമാണ് ഈ പരിപാടിയെ ഇത്രമേല്‍ ജനപ്രിയമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

സമൂഹ മാധ്യമങ്ങളില്‍ വളരെയധിംക ഫോളോവേഴ്‌സുള്ള താരം കൂടിയായാണ് സുരഭി ലക്ഷ്മി. ഇടയ്ക്കിടയ്ക്ക് ഫേസ് ബുക്ക് ലൈവില്‍ വിശേഷങ്ങള്‍ പങ്കു വെക്കാന്‍ സുരഭി എത്താറുമുണ്ട്.

സ്വന്തമായ നിലപാടുകളുണ്ട്

ദേശീയ അവാര്‍ഡ് ലഭിച്ചു എന്നു വെച്ച് താന്‍ മാറില്ലെന്ന് നേരത്തെ തന്നെ സുരഭി വ്യക്തമാക്കിയിരുന്നു. തലക്കനവും വെച്ച് നടന്നാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും കഞ്ഞി കുടി മുട്ടുമെന്നും സുരഭി പറഞ്ഞിരുന്നു.

English summary
Surabhi Lakshmi shares about her bad experience in film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam