മമ്മൂട്ടി കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം...

മലയാളികളുടെ പ്രിയപ്പെട്ട നടി ആണ് സുരഭി ലക്ഷ്മി . മലയാള സിനിമ ,ടെലിവിഷൻ ,സ്റ്റേജ് ഷോകളിലെ നിറ സാന്നിധ്യമാണ് സുരഭി. ഒട്ടനവധി വേറിട്ട വേഷങ്ങളിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം കണ്ടെതത്താൻ നടിക്ക് കഴിഞ്ഞിരുന്നു. കോമഡി വേഷങ്ങളിലൂടെ ചുവട് വെച്ച നടി പിന്നീട് സീരിയസ് കഥപാത്രങ്ങളിലും തിളങ്ങുകയായിരുന്നു.

mammootty,-mohanlal

മീഡിയ വൺ സംരക്ഷണ ചെയ്ത M80 മൂസയിലെ പത്തു എന്ന കഥാപാത്രത്തിലൂടെയാണ് സുരഭി പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിക്കുന്നത് . അതിനുശേഷം ശക്തമായ ഒട്ടനവധി കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ സുരഭി മികച്ച നടിക്കുള്ള ദേശീയ അവാർഡും കരസ്ഥമാക്കി .2016ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ മധ്യവയസ്കയായ അമ്മയുടെ ശക്തമായ കഥാപാത്രത്തിനാണ് ഈ അവാർഡ് ലഭിച്ചത്.

ഇപ്പോൾ സുരഭി ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് വൈറൽ ആയി കൊണ്ടിരിയ്ക്കുന്നത്. മമ്മൂട്ടി ഫാന്‍ ആണോ? മോഹന്‍ലാല്‍ ഫാന്‍ ആണോ? എന്ന ചോദ്യത്തിനാണ് താരം വളരെ വ്യത്യസ്തമായൊരു മറുപടി നൽകിയിരിക്കുന്നത്. കൂടാതെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെക്കുറിച്ചും, മമ്മൂട്ടി സിനിമയെക്കുറിച്ചും താരം വെളിപ്പെടുത്തി.

Recommended Video

ഒറ്റവാക്കില്‍ തന്റെ ഇച്ചാക്കയെ നിര്‍വ്വചിച്ച് മോഹന്‍ലാല്‍

"എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ 'സൂര്യമാനസം' എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷന്‍സ് കൊണ്ടു ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്. വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണ്. അത് പോലെ ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 'കിലുക്കം' പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്". സുരഭി ലക്ഷ്മി പറയുന്നു.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X