ഞാനൊരിക്കലും വിവാഹം കഴിക്കില്ല! മീര അനിലിനെ കളിയാക്കിയ സുരാജ്! അന്നത്തെ വീഡിയോ വീണ്ടും വൈറല്‍!
കോമഡി സ്റ്റാര്‍സ് അവതാരകയായ മീര അനില്‍ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയില്‍ മീരയും അഭിനയിച്ചിരുന്നു. ഇതിന് ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മീര സ്വീകരിച്ചിരുന്നില്ല. അന്യഭാഷകളില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്വീകരിക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മീര എത്തിയിരുന്നു. അടുത്തിടെയായിരുന്നു മീര അനിലിന്റെ വിവാഹം നടന്നത്. മല്ലപ്പള്ളിക്കാരനായ വിഷ്ണുവായിരുന്നു മീരയെ ജീവിതസഖിയാക്കിയത്.
മാട്രിമോണിയലിലൂടെയായിരുന്നു വിഷ്ണുവിന്‍രെ ആലോചന വന്നത്. പരസ്പരം സംസാരിച്ചതിന് ശേഷമായിരുന്നു വീട്ടുകാര്‍ വിവാഹം തീരുമാനിച്ചത്. അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു തിരഞ്ഞത്. പെണ്ണുകാണാനായി വിഷ്ണു എത്തിയ സമയത്ത് മീര അധിക് മേക്കപ്പൊന്നുമില്ലാതെ സിംപിളായാണ് എത്തിയത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മീരയും വിഷ്ണുവും എത്തിയിരുന്നു. പോസ്റ്റ് മാരേജ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
കോമഡി സ്റ്റാര്‍ മാത്രമല്ല മറ്റ് പരിപാടികളിലും അവതാരകയായി മീര എത്താറുണ്ട്. അവാര്‍ഡ് വേദികളില്‍ സജീവമായി മീരയുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. സുരാജ് വെഞ്ഞാറമൂടിനൊപ്പം സംസാരിക്കുന്ന മീരയുടെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സുരാജേട്ടന്‍ ഇംഗ്ലീഷ് പഠിച്ച് കൊണ്ടിരിക്കുകയാണെന്നാണ് താന്‍ അറിഞ്ഞതെന്ന് പറഞ്ഞായിരുന്നു മീര സംസാരിച്ച് തുടങ്ങിയത്. ഇന്റര്‍നാഷണല്‍ ലെവലിലാണ് ഇപ്പോള്‍ പിടിക്കുന്നത്.

Recommended Video
വിദേശത്ത് ചെന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും മീര സൂചിപ്പിച്ചിരുന്നു. അവര്‍ അവാര്‍ഡ് നല്‍കാനായി വിളിച്ച സ്റ്റൈലും മീര അനുകരിച്ചിരുന്നു. ഇതൊക്കെ കേട്ട് സുരാജേട്ടന്‍ ഇപ്പോ ഇംഗ്ലീഷ് പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ശരിയാണോയെന്നായിരുന്നു മീരയുടെ ചോദ്യം. എന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇവളാണെന്ന പറയിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതിത്രയും പറഞ്ഞത്.
സത്യമാണ്, ഇവള് തന്നെയാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. സത്യസന്ധമായ കാര്യമാണ്്. ഫ്രീയായിട്ടാണ് പഠിപ്പിക്കുന്നത്. അങ്ങനെ പറഞ്ഞാല്‍ ഒരുപാട് പേര് വരുമെന്നായിരുന്നു സുരാജ് പറഞ്ഞത്. ഇതിന് ശേഷമായാണ് മീരയുടെ ഇന്റര്‍വ്യൂ കണ്ടതിനെക്കുറിച്ച് പറഞ്ഞത്. എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമല്ല. ഞാനൊരിക്കലും കല്യാണം കഴിക്കില്ല, അത് പോലെ തന്നെ എന്റെ പിള്ളേരെ കൊണ്ടും കെട്ടിക്കില്ല എന്നായിരുന്നു അതില്‍ പറഞ്ഞത്. ഇപ്പോള്‍ പിടികിട്ടിയല്ലോയെന്നായിരുന്നു സുരാജ് ചോദിച്ചത്. പഴയ പരിപാടിയുടെ അഭിമുഖം വൈറലായതിന് പിന്നാലെയായാണ് വിവാഹത്തെക്കുറിച്ചുള്ള നിലപാടും വിമര്‍ശിച്ച് ചിലരെത്തിയിട്ടുള്ളത്.


Click it and Unblock the Notifications











