സുരാജ് വെഞ്ഞാറമൂടിന് ക്വാറന്റൈനില്‍ പോകേണ്ടി വന്നതിന് പിന്നിലുണ്ടായ കാര്യത്തെ കുറിച്ച് താരം പറയുന്നു
നടന്‍ സുരാജ് വെഞ്ഞാറമൂടിനോട് ക്വറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ കഴിഞ്ഞ ആളുമായി വേദി പങ്കിടേണ്ടി വന്നതോടെയാണ് സുരാജിനോട് ക്വറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. മേയ് 22 നായിരുന്നു അത്തരമൊരു സംഭവം നടന്നത്.
വെഞ്ഞാറമൂട് കൊവിഡ് സ്ഥിരികരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കൃഷിയുമായി സംബന്ധിച്ചുള്ള ഒരു പരിപാടിയില്‍ സുരാജും ഉണ്ടായിരുന്നു. എന്നാല്‍ അന്ന് തങ്ങള്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും എല്ലാവരുടെയും സുരക്ഷ മാനിച്ച് താന്‍ ക്വാറന്റൈനില്‍ പോവുകയാണെന്നും സുരാജിപ്പോള്‍ പറയുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു താരം പുതിയ വാര്‍ത്തയെ കുറിച്ച് വ്യക്തമാക്കിയത്.

സുരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പ്
കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ശ്രീ. ഡി കെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു.
ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടറും പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്. അതിനാല്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റയിനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.

മാസ്‌കും ധരിച്ചിരുന്നു. എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണ്..
കോവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സുരാജ് വെഞ്ഞാറമൂട്


Click it and Unblock the Notifications











