ടിനി ടോമിനെ കൊണ്ട് പാട്ട് പാടിപ്പിച്ച് സുരാജ് വെഞ്ഞാറമൂട്! ലൊക്കേഷനിലെ രസകരമായ വീഡിയോ പുറത്ത്, കാണൂ
പല സിനിമകളുടെയും ലൊക്കേഷന്‍ ഒരു വിനോദയാത്ര പോയത് പോലെയാണെന്ന് പലപ്പോഴും താരങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ചിത്രീകരണം ആരംഭിച്ചത് മുതല്‍ അവസാനിക്കുന്നത് വരെ ഒരു കുടുംബമായിട്ടാണ് എല്ലാവരും കഴിയുന്നത്. ഇതിനിടെ രസകരമായ പല കാര്യങ്ങളും സംഭവിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ ഇതില്‍ ചില ദൃശ്യങ്ങള്‍ പുറത്ത് വരാറുണ്ട്.

ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെയും ടിനി ടോമിന്റെയും ഒരു വീഡിയോ ആണ് തരംഗമായിരിക്കുന്നത്. അന്ത അറബിക്കടലോരം എന്ന ഹിറ്റ് ഗാനം ഇരുവരും ചേര്‍ന്ന് പാടുന്നതാണ് ടിക്ക് ടോക്കിലൂടെ പുറത്ത് വന്നത്. ആദ്യം ടിനി ടോമിനോട് പാട്ട് പാടാന്‍ സുരാജ് ആവശ്യപ്പെടുന്നുണ്ടെങ്കിലും താരം അത് വിസമ്മതിച്ചു.
സുരാജിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ടിനി ടോം പാടുകയും അതിന് സുരാജ് മ്യൂസിക് ഇടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ലൊക്കേഷനില്‍ മേളപ്പെരുപ്പം ഉണ്ടാക്കാന്‍ ഇത് തന്നെ ധാരാളം എന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ വൈറാലാവുന്നത്. ഇരു താരങ്ങളും അറിയാതെ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായിരുന്നു ഈ വീഡിയോ. പുറത്ത് വന്ന ഉടനെ തരംഗമായിരിക്കുകയാണ്.


Click it and Unblock the Notifications