പേര് 'തമാശ' എന്നാണെങ്കിലും, പറയുന്നത് കാര്യമാണ്! തമാശ കണ്ട് മനസ് തുറന്ന് സുരാജ് വെഞ്ഞാറമൂട്

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ സിനിമയാണ് തമാശ. ബോഡി ഷെയിമിങിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വരുന്ന രണ്ട് പേരുടെ കഥയുമായിട്ടെത്തിയ സിനിമാണിത്. കഴിഞ്ഞ മാസം തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് നല്ല പ്രേക്ഷക പ്രശംസ ലഭിച്ചതോട് കൂടി ഹിറ്റ് മൂവികളുടെ പട്ടികയിലെത്തി. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി നടന്‍ സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സുരാജ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

suraj

സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകളിലേക്ക്..

പേര് 'തമാശ' എന്നാണെങ്കിലും, പറയുന്നത് കാര്യമാണ്. നമ്മള്‍ സാധാരണയായി ചിരിച്ചു തള്ളുന്ന പല തമാശകളും ആരെയൊക്കെ എങ്ങനെയൊക്കെ വേദനിപ്പിക്കുന്നു എന്ന് കാണിച്ചു തരുന്നു തമാശയിലൂടെ സംവിധായകന്‍ അഷ്റഫ് ഹംസ. ഒരുപാട് അപകര്‍ഷതകള്‍ ഉള്ള എന്നാല്‍ അഭിമാനിയായ ശ്രീനി എന്ന അദ്ധ്യാപകന്‍ ആയി 'ജീവിക്കുന്ന' വിനയ് ഫോര്‍ട്ട്, ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. നമ്മുടെ നായികാ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന ചിന്നു അനായാസലളിതമായ അഭിനയത്തിലൂടെ ആരുടേയും മനസ്സ് കീഴടക്കും.

Recommended Video

തമാശ' സിനിമയെ കുറിച്ച് വിനയ് ഫോർട്ട്

പൊന്നാനിയുടെ ഭംഗി മുഴുവനായും ഒപ്പിയെടുത്തിരിക്കുന്നു സമീര്‍ താഹിര്‍ തന്റെ ക്യാമറക്കണ്ണുകളിലൂടെ. നായകന്റെ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെ മധുര നൊമ്പരം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഒഴുകുന്നത് ഷഹ്ബാസ് അമന്റെ ശബ്ദത്തിലാണ്, പാടീ ഞാന്‍ എന്ന സുന്ദര ഗാനമായി. അങ്ങനെ പറയാന്‍ തുടങ്ങിയാല്‍, പങ്കെടുത്ത ഓരോരുത്തരെയും പേരെടുത്തു പറയേണ്ട ഒരു കൊച്ചു മനോഹര ചിത്രമാണ് 'തമാശ'. നെടുങ്കന്‍ ഡയലോഗുകള്‍ വാരി വിതറാതെ നുറുങ്ങു സംഭാഷണങ്ങളും ഇടയില്‍ ബുദ്ധിപരമായി ഇണക്കിയിട്ടുള്ള അര്‍ത്ഥവത്തായ നിശബ്ദതയും ചേര്‍ത്ത് ഒരുക്കിയിട്ടുള്ള നല്ലൊരു ദൃശ്യവിരുന്ന് തന്നെയാണ് തമാശ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X