ഷൂട്ടിങ്ങിനിടെ സുരാജ് ലാല്‍ജോസിന് കൊടുത്ത ഏട്ടിന്‌റെ പണി, വെളിപ്പെടുത്തി നടന്‍

By Midhun Raj

ഹാസ്യവേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കഴിഞ്ഞ വര്‍ഷം മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും സുരാജ് നേടി. നിലവില്‍ മികച്ച സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

അതേസമയം കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകളിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ സുരാജും എത്തിയിരുന്നു. സംവിധായകന്‍ ലാല്‍ജോസ് സംവിധാനം ചെയ്ത സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. ലാല്‍ജോസ് ചിത്രം മുല്ലയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം സുരാജ് വെളിപ്പെടുത്തിയിരുന്നു.

കൈരളി ടിവിയില്‍ റിമി ടോമി

കൈരളി ടിവിയില്‍ റിമി ടോമി അവതാരകയായി എത്തിയ പരിപാടിയിലാണ് ഇതേ കുറിച്ച് നടന്‍ സംസാരിച്ചത്. മുല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറക്കാന്‍ കഴിയാത്ത ഒരു സംഭവം നടന്നിട്ടുണ്ടെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു. അന്ന് ട്രെയിന് അകത്ത് വെച്ചായിരുന്നു ഷൂട്ടിംഗ്. ട്രെയിന്‍ ഇങ്ങനെ പോവുന്ന സമയത്ത് എഞ്ചിന്‌റെ അടുത്ത് അനൂപുണ്ട്.

അപ്പോ ബോഗിയില്‍ ഞാനും

അപ്പോ ബോഗിയില്‍ ഞാനും സാറുമൊക്കെയാണ് ഉണ്ടായിരുന്നത്. ലാല്‍ജോസ് സാറ് പുറത്തിറങ്ങി. ഷോട്ട് കട്ട് ചെയ്ത് വണ്ടി നിര്‍ത്തിയിടാന്‍ പറഞ്ഞു. ഇവിടെ നിന്ന് വയര്‍ലസ് വഴി സംസാരിക്കുമ്പോഴേ അവിടെ കേള്‍ക്കാന്‍ കഴിയുകയൂളളു. അപ്പോ ഞാന്‍ ലാല്‍ജോസ് സാറിന്റെ സൗണ്ട് എടുത്തുകൊണ്ട് പറഞ്ഞു. അനൂപേ അത് പെട്ടെന്നാവട്ടെ. ട്രെയിന്‍ അങ്ങ് സ്റ്റാര്‍ട്ട് ചെയ്യ്. വണ്ടി വിട്ടോ എന്ന് പറഞ്ഞു.

അപ്പോ ഇവിടെ ക്യാമറ പോലും

അപ്പോ അവിടെ ക്യാമറ പോലും എടുത്തുവെച്ചിട്ടില്ലായിരുന്നു. വണ്ടി അങ്ങോട്ട് വിട്ടോ എന്ന് പറഞ്ഞു. അപ്പോ വണ്ടിസ്റ്റാര്‍ട്ട് ചെയ്തു. ഇത് കണ്ട് ലാല്‍ജോസ് സാറ് പറഞ്ഞു, ആരാടാ ഇത്, വണ്ടി ഞാന്‍ പറഞ്ഞിട്ടല്ലെ വിടാവൂ. മര്യാദയ്ക്ക് വണ്ടി അവിടെ നിര്‍ത്ത് എന്ന് പറഞ്ഞു.

Recommended Video

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിനും വല്യ പ്രശ്‌നമുണ്ടാകില്ല | FilmiBeat Malayalam
അന്ന് ലാല്‍ജോസ് സാറിനെ

അന്ന് ലാല്‍ജോസ് സാറിനെ അവിടെ വെച്ച് അനുകരിച്ചിരുന്നു ഞാന്‍, സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അതേസമയം ലാല്‍ജോസ് സംവിധാനം ചെയ്ത ഏല്‍സമ്മ എന്ന ആണ്‍കുട്ടി, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, രസികന്‍, പുളളിപുലിയും ആട്ടിന്‍കുട്ടിയും തുടങ്ങിയ സിനിമകളിലും അഭിനയിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ വേഷങ്ങള്‍ക്കൊപ്പം നല്ല കഥാപാത്രങ്ങളും സുരാജിന് സംവിധായകന്‍ നല്‍കി. നിലവില്‍ കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. നായകനായും സഹനടനായുമുളള സിനിമകള്‍ സുരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളിലും സുരാജ് വെഞ്ഞാറമൂട് എത്തുന്നുണ്ട്.

Read more about: suraj venjaramood lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X