സുരാജ് വെഞ്ഞാറമൂടിനെയും സൈജു കുറുപ്പിനെയും അത്ഭുതപ്പെടുത്തിയ മാജിക്, വീഡിയോ വൈറല്‍
നടി രജിഷ വിജയന്‍ നായികയായി എത്തിയ ഫൈനല്‍സ് എന്ന ചിത്രവും ഓണത്തിന് റിലീസായി തിയറ്ററുകളിലേക്ക എത്തി. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സിനിമകള്‍ക്കൊപ്പമായിരുന്നു രജിഷയുടെ സിനിമയും എത്തിയത്. എന്നിരുന്നാലും എല്ലായിടത്ത് നിന്നും നല്ല അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രമോഷന്‍ പരിപാടിയില്‍ നടന്മാരായ സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പും പങ്കെടുത്തിരുന്നു. മെന്റലിസ്റ്റ് നിപിന്‍ നിരവത്തിനൊപ്പമുള്ള താരങ്ങളുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കാര്‍ഡ് മാജിക്കിലൂടെ ഇരുവരെയും അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.
ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം രജിഷ വിജയന്‍ നായികയായിട്ടെത്തുന്ന സിനിമയാണിത്. പിആര്‍ അരുണ്‍ ആണ് സംവിധാനം ചെയ്യുമ്പോള്‍ മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ്, ഹെവന്‍ലി മൂവീസ് എന്നീ ബാനറുകളില്‍ നടന്‍ മണിയന്‍പിള്ള രാജുവും പി രാജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ഒരു സ്പോര്‍ട്സ് ചിത്രമാണെന്നാണ് ഫൈനല്‍സിനെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം.


Click it and Unblock the Notifications











