twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേക്കപ്പിട്ട് കണ്ണാടി നോക്കിയപ്പോള്‍ അച്ഛന്‍ മുന്നില്‍ നില്‍ക്കുന്നതായി തോന്നി! സുരാജ് വെഞ്ഞാറമൂട്

    By Midhun Raj
    |

    മലയാളത്തില്‍ ഹാസ്യ വേഷങ്ങളും അഭിനയപ്രാധാന്യമുളള റോളുകളും ഒരേപോലെ ചെയ്ത് കൈയ്യടി നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ താരം കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ മാത്രമാണ് ഒതുങ്ങിയത്. എന്നാല്‍ പിന്നീട് സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് നടന്‍ തെളിയിക്കുകയായിരുന്നു.

    മികച്ച നടനുളള ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുളള ഭാഗ്യം സുരാജിനുണ്ടായി. നിലവില്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മുന്നേറുന്ന താരം ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സുരാജിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക കഥാപാത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

    യഥാര്‍ത്ഥ സംഭവകഥയെ

    യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയൊരുക്കിയ വികൃതി എന്ന ചിത്രമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സിനിമയില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. വികൃതിക്ക് പിന്നാലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെ പിതാവിന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്.

    സിനിമയില്‍ ഭാസ്‌കര പൊതുവാള്‍

    സിനിമയില്‍ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രമായി നടന്‍ എത്തുന്നു. ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജിന്റെ പോസ്റ്ററുകള്‍ തരംഗമായി മാറിയിരുന്നു. ഭാസ്‌കര പൊതുവാളായി മേക്കപ്പ് ഇട്ട് ആദ്യമായി കണ്ണാടി നോക്കിയപ്പോള്‍ തന്റെ അച്ഛന്‍ മുന്നില്‍ വന്നു നില്‍ക്കുന്നതായി തോന്നിയെന്നാണ് സുരാജ് അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.

    ഇതുവരെയുളള അഭിനയത്തിനിടയില്‍

    ഇതുവരെയുളള അഭിനയത്തിനിടയില്‍ ഇത്രയധികം സമയം ഒരു കഥാപാത്രത്തിന്റെ മേക്കപ്പിനായും ഇരിക്കേണ്ടി വന്നിട്ടില്ല. ഭാസ്‌കര പൊതുവാളിന്റെ രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതല്‍ രാത്രിവരെ മേക്കപ്പ് മാന് മുന്നില്‍ ഇരുന്നു. എന്റെ മുഖത്ത് അവര്‍ മാറിമാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറംകൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു.

    മേക്കപ്പ് പൂര്‍ത്തിയാക്കി

    മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്, അച്ഛന്‍ വിട്ടുപിരിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷം ആകുന്നതേയൂളളു. അവസാന കാലത്തെ അച്ഛന്റെ രൂപം അതുപോലെയായിരുന്നു. അ ലൂക്ക് വല്ലാത്തൊരു ഫീലാണ് നല്‍കിയതെന്നും സുരാജ് പറയുന്നു. അതിന്റെ ശക്തി കഥാപാത്രത്തെ അവതരിപ്പിക്കാനുളള ഊര്‍ജ്ജമായി.

    മാമാങ്കത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലോ? ചോദിച്ചയാള്‍ക്ക് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍മാമാങ്കത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലോ? ചോദിച്ചയാള്‍ക്ക് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

    ചിത്രീകരണം തുടങ്ങുംമുന്‍പ്

    ചിത്രീകരണം തുടങ്ങുംമുന്‍പ് ചാരുകസേരയില്‍ നീണ്ടുനിവര്‍ന്ന് കിടന്ന് ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക് നല്‍കാന്‍ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറികൊണ്ട് മക്കളെ അച്ഛനെപോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. അതേസമയം സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ രതീഷ് പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.

    പ്രഭാസ്-അനുഷ്‌ക വിവാഹം ഉടനുണ്ടാകുമോ? കാജല്‍ അഗര്‍വാളിന്റെ മറുപടി ഇങ്ങനെപ്രഭാസ്-അനുഷ്‌ക വിവാഹം ഉടനുണ്ടാകുമോ? കാജല്‍ അഗര്‍വാളിന്റെ മറുപടി ഇങ്ങനെ

    English summary
    Suraj Venjaramood Says About His Role In Android Kunjappan 5.25 Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X