അന്ന് അറ്റാക്ക് വന്ന് മരിച്ചുപോവുമെന്ന കണ്ടീഷനിലായിരുന്നു ഞാന്‍! ചാക്കോച്ചനെക്കുറിച്ച് സുരാജ്

By Midhun Raj

മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിന്റെ വിജയത്തിലൂടെ നിരവധി ആരാധകരാണ് ചാക്കോച്ചനുണ്ടായത്. ഫാസില്‍ സംവിധാനം ചെയ്ത പ്രണയ ചിത്രം ബോക്‌സോഫീസില്‍ വലിയ തരംഗമായി മാറിയിരുന്നു. ഇടയ്ക്ക് സിനിമയില്‍ ഒരു ഗ്യാപ്പ് ഉണ്ടായെങ്കിലും പിന്നീട് തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് താരം മുന്നേറുന്നത്.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന സിനിമയുടെ വിജയം ചാക്കോച്ചന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മോളിവുഡില്‍ ഇപ്പോള്‍ എല്ലാതരം വേഷങ്ങളും ചെയ്തുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ചാക്കോച്ചനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്.

ഇവരുടെ കൂട്ടുകെട്ടില്‍

ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് സുരാജ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പ് ചാക്കോച്ചനൊപ്പം ഒരു യാത്ര നടത്തിയ സമയത്തെ അനുഭവമായിരുന്നു സുരാജ് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

ജോണി ആന്റണി സംവിധാനം

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ചാക്കോച്ചനൊപ്പം കാറില്‍ യാത്ര ചെയ്ത അനുഭവമാണ് സുരാജ് പങ്കുവെച്ചത്. എന്റെ എറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ചാക്കോച്ചനെന്നും അതുകൊണ്ട് തന്നെ അദ്ദേഹവുമൊത്തുളള ഒരു അനുഭവം ഞാന്‍ എല്ലാവരുമായി പങ്കുവെക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സുരാജ് വെഞ്ഞാറമൂട് തുടങ്ങുന്നത്.

Recommended Video

ഫഹദ് മാത്രമല്ല കുഞ്ചാക്കോ ബോബനും സൈക്കോ ആയിരുന്നു...
കുഞ്ഞ് കുഞ്ഞ്

കുഞ്ഞ് കുഞ്ഞ് കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന ആളാണ് ചാക്കോച്ചനൊന്ന് സുരാജ് പറയുന്നു. അത് എനിക്ക് അനുഭവപ്പെട്ടിട്ടുളള കാര്യമാണ്. ഉദാഹരണമായി പറയുകയാണെങ്കില്‍ വെറോന്നുമല്ല, ഞാനും ചാക്കോച്ചനും കൂടെ കമ്പത്തോ തേനിയിലോ നമ്മുടെ ജോണി ആന്റണി സാറിന്റെ ഷൂട്ടിംഗിന് ചാക്കോച്ചന്റെ തന്നെ വണ്ടിയില് അതിരാവിലെ തന്നെ ഇവിടുന്ന് പോവുകയാണ്.

ഹൈറേഞ്ചൊക്കെ ഇങ്ങനെ

ഹൈറേഞ്ചൊക്കെ ഇങ്ങനെ കയറിപോയിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരുപാട് കോമഡികള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു, ചിരിക്കുന്നു. പെട്ടെന്ന് ചാക്കോച്ചന്‍ എന്നോട് ചോദിക്കുകയാണ്. അതെ നീ ഈ കിളിയുടെ ശബ്ദം കേട്ടിട്ടുണ്ടോ? അപ്പോ ഞാന്‍ പറഞ്ഞു കിളിയുടെ ശബ്ദമോ? അതുകേട്ടിട്ടുണ്ടല്ലോ. വണ്ടിയിലെ കിളി ചിലയ്ക്കുന്നത് കേട്ടിട്ടുണ്ടോ എന്നായിരുന്നു ചാക്കോച്ചന്റെ ചോദ്യം.

വണ്ടിയില്‍ കിളിയുണ്ടോ

വണ്ടിയില്‍ കിളിയുണ്ടോ?, ആ ഇപ്പോ നോക്കിക്കോ പിടിച്ചിരുന്നോ. ബെല്‍റ്റൊക്കെ ഇട്ടിരിക്കുകയാണ് ഞങ്ങള്‍. പെട്ടെന്ന് ഒരു വളവ് എത്തിയപ്പോ വണ്ടി ഒറ്റ തിരിയ്ക്കല്‍ അങ്ങ് തിരിച്ചു ചാക്കോച്ചന്‍. എന്നിട്ട് എന്നെ നോക്കി എങ്ങനെയുണ്ടെന്ന് ചോദിച്ചു. വണ്ടി കൊണ്ട് കളിക്കുന്നതിനൊപ്പം ആള് ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കുകയാണ്.

എനിക്ക് ആണെങ്കില്‍

എനിക്ക് ആണെങ്കില്‍ അറ്റാക്ക് വന്ന് മരിച്ചുപോവുമെന്ന കണ്ടീഷനിലാണ് ഞാന്‍ ഇരിക്കുന്നത്. ഇതു പോലെ ചാക്കോച്ചന്റെടുത്ത് ഇരിക്കുമ്പോ നമുക്കും അറിയാതെ ചിരിവരും. എന്താണ് ഇതിന്റെ ഫോര്‍മുലയെന്ന് പ്രേക്ഷകരോട് പറയാമോ എന്ന് സുരാജ് ചാക്കോച്ചനോട് ചോദിച്ചു. ഇത് കേട്ട് ഇയാള് എന്റെ ഇമേജ് കളയുമെന്നാ തോന്നേണ എന്ന് ചാക്കോച്ചന്‍ തമാശരൂപേണ പറഞ്ഞു.

ചെറിയ ചെറിയ കാര്യങ്ങളില്‍

ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ആളാണെന്ന് പറഞ്ഞത് ശരിയാണ്. മുന്‍പും ഇത്തരത്തിലുളള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞു. മുന്‍പും സുഹൃത്തുക്കള്‍ക്കൊപ്പം ഹൈറേഞ്ചിലൊക്കെ യാത്ര നടത്തിയിരുന്നു. അന്നും ഇതേപോലെ വാഹനമോടിച്ചു. ചാക്കോച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X