താരപുത്രിയെ പൊട്ടിക്കരയിപ്പിച്ച കോമഡി? സുരാജ് വെഞ്ഞാറമൂടിന്റെ മകളുടെ ചിത്രം കണ്ട് ലാല്‍ പറയുന്നു
മലയാളത്തിലെ കോമഡി നടന്മാരില്‍ ശ്രദ്ധേയനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്ക കാലത്ത് ഹാസ്യ വേഷങ്ങളായിരുന്നു സുരാജിന് ലഭിച്ചിരുന്നത്. എന്നാലിപ്പോള്‍ നായകനായും വില്ലനായും സഹനടനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ദേശീയ പുരസ്‌കാരമടക്കം താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടൊന്നുമില്ലെങ്കിലും ഇടയ്ക്ക് രസകരമായ പോസ്റ്റുമായി താരമെത്താറുണ്ട്.

ഇപ്പോള്‍ അത്തരമൊരു പോസ്റ്റ് ആണ് തരംഗമാവുന്നത്. മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ സുരാജ് പങ്കുവെച്ചത്. ചിത്രത്തില്‍ മകള്‍ കരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ സുരാജ് ചിരിക്കുകയാണ്. പോസ്റ്റിന് താഴെ നടനും സംവിധായകനുമായ ലാല്‍ കമന്റുമായി എത്തിയിരുന്നു. സുരാജ് കൊച്ചിനോട് എന്തോ കോമഡി പറഞ്ഞു എന്ന് തോന്നു. അത് കേട്ടാണ് മകള്‍ കരയുന്നതെന്നായിരുന്നു ലാലിന്റെ കമന്റ്.
രജിഷ വിജയന്‍ നായികയായിട്ടെത്തിയ ഫൈനല്‍സ് ആണ് സുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏറ്റവും പുതിയ സിനിമ. സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണിത്. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത സിനിമ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications