twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ വില്ലനായിട്ടും അവാര്‍ഡ് തന്നില്ല! തനിക്ക് വിഷമമുണ്ടെന്ന് സുരാജ്, കളിയാക്കലുമായി പിഷാരടി

    |

    കഴിഞ്ഞ വര്‍ഷത്തെ താരങ്ങളുടെ പ്രകടനം വിലയിരുത്തി വനിതാ ഫിലിം പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മികച്ച നടനായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മഞ്ജു വാര്യരായിരുന്നു മികച്ച നടി. പുരസ്‌കാര വിതരണത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം നടന്നത് ഈ ദിവസങ്ങളിലായിരുന്നു. ഇതോടെ താരനിശയുടെ പല രംഗങ്ങളും സോഷ്യല്‍ മീഡിയ ലോകത്തും തരംഗമായിരിക്കുകയാണ്.

    സുരേഷ് ഗോപിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍! കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് സുരേഷ് ഗോപി! പിന്നെയോ?സുരേഷ് ഗോപിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍! കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് സുരേഷ് ഗോപി! പിന്നെയോ?

    അക്കൂട്ടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് തനിക്ക് ലഭിക്കാതെ പോയ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. വനിതാ ഫിലിം അവാര്‍ഡില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നടന്‍ സണ്ണി വെയിനായിരുന്നു ലഭിച്ചത്. ഇത് വിതരണം ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് അന്ന് ലഭിക്കാതെ പോയ അംഗീകാരത്തെ സുരാജ് തമാശരൂപേണ മനസ് തുറന്നത്.

     സുരാജിന്റെ വാക്കുകളിലേക്ക്..

    സുരാജിന്റെ വാക്കുകളിലേക്ക്..

    സണ്ണിയ്ക്ക് ഒരു അവാര്‍ഡ് കൊടുക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമാണ്. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതിലും എനിക്ക് സന്തോഷമാണ്. പക്ഷെ ചെറിയൊരു വിഷമം എന്ന് പറയുന്നത് ഞാന്‍ ഒരു കിടിലന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് എനിക്ക് ആരും അവാര്‍ഡ് തന്നില്ല. മമ്മൂക്കയുടെ വില്ലനായിട്ടാണ് ഞാന്‍ അഭിനയിച്ചത്. എന്നിട്ടും അവാര്‍ഡ് തരാത്തതില്‍ എനിക്ക് വിഷമമുണ്ട്. ആരും ശ്രദ്ധിച്ചു പോലുമില്ലെന്നും സുരാജ് പറയുന്നു.

     ദശമൂലം ദാമുവിന് കിട്ടാതെ പോയി

    ദശമൂലം ദാമുവിന് കിട്ടാതെ പോയി

    അത് ഏത് സിനിമയാണെന്ന അവതാരകയുടെ ചോദ്യത്തിന് അതൊന്നും ആരും ചോദിക്കേണ്ട പുള്ളി കോമഡി നടനായത് കൊണ്ട് എല്ലാവരും പുള്ളിയെ ഒഴിവാക്കിയതല്ലേ എന്ന് രമേഷ് പിഷാരടി ചോദിച്ചു. ഏത് ഫിലിം ആണെന്നുള്ളത് ആളുകള്‍ കൈയ്യടിക്കുമ്പോള്‍ മനസിലാകുമെന്ന് പറഞ്ഞ രമേഷ് പിഷാരടി എല്ലാവരും സ്‌ക്രീനിലേക്ക് നോക്കാനും ആവശ്യപ്പെട്ടു. സ്‌ക്രീനില്‍ ചട്ടമ്പിനാട് സിനിമയിലെ ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ അവതരണ രംഗമാണ് കാണിച്ചത്. വലിയ കൈയടിയോടെയാണ് ആളുകള്‍ രംഗത്ത് വരവേറ്റത്. അര്‍ഹതയ്ക്കുള്ള അംഗീകാരം അന്ന് കിട്ടിയില്ല സുരാജേട്ടാ എന്ന് പറഞ്ഞ് രമേഷ് പിഷാരടി സുരാജിനെ പിന്നീട് ആശ്വസിപ്പിച്ചു.

     സണ്ണിയുടെ ഐറ്റം ഡാന്‍സും

    സണ്ണിയുടെ ഐറ്റം ഡാന്‍സും

    പുരസ്‌കാര വേദിയെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ നൃത്തമുണ്ടായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ക്കൊപ്പമാണ് സണ്ണി ചുവടുകള്‍ വെച്ചത്. പര്‍പ്പിള്‍ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടെത്തിയ സണ്ണി എത്തിയത്. ടെലിവിഷനില്‍ എത്തിയതോടെ സണ്ണിയുടെ നൃത്തം സൈബര്‍ ലോകത്തും വൈറലാവുകയാണ്. മലയാളത്തിന്റെ താരരാജാക്കന്മാരും യൂത്തന്മാരും അണിനിരന്ന പുരസ്‌കാര വേദിയില്‍ സണ്ണിയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. നേരത്തെ നടിയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്ന് പ്രമോ കാണിച്ചിരുന്നതിനാല്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു.

     പുരസ്‌കാര ജേതാക്കള്‍

    പുരസ്‌കാര ജേതാക്കള്‍

    മലയാളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമാണ് വനിതാ ചലച്ചിത്ര പുരസ്‌കാരം. ഒടിയനിലെ പ്രകടനത്തിലൂടെ മികച്ച നടനായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ആമി, ഒടിയന്‍ എന്നീ സിനിമകളിലൂടെയാണ് മികച്ച നടിയായി മഞ്ജു വാര്യര്‍ക്ക് അംഗീകാരം ലഭിച്ചത്. ഈ മ യൗ മികച്ച ചിത്രമായി. ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് ലഭിച്ചിരുന്നു. ജനപ്രിയ താരങ്ങളായി ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും അവാര്‍ഡിന് അര്‍ഹരായി. വേറെയും നിരവധി പുരസ്‌കാരങ്ങള്‍ താരങ്ങളെ തേടി എത്തിയിരുന്നു.

    English summary
    suraj venjaramood talks about Dashamoolam Damu on Vanitha film awards 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X