For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതോടെ ഈ പരിപാടി നിര്‍ത്തി, ഇനി മമ്മൂക്കയ്ക്ക് പിന്നാലെയാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്

  |

  കോമഡി നടനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാപ്രേമികള്‍ക്ക് ഇടയിലേക്ക് എത്തിയതെങ്കില്‍ ഇന്ന് ഏത് വേഷവും വളരെ മനോഹരമായി അവതരിപ്പിക്കാന്‍ ആദ്ദേഹത്തിന് കഴിയും. ഇതിനകം ഹാസ്യ കഥാപാത്രങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് സുരാജ് വെഞ്ഞാറമൂട് തെളിയിച്ച് കഴിഞ്ഞു. ഇതോടെ ദേശീയ പുരസ്‌കാരം അടക്കമുള്ള അംഗീകാരങ്ങളും താരത്തെ തേടി എത്തി.

  അടുത്ത കാലത്തായി കോമഡി റോളുകളില്‍ നിന്നും അഭിനയ പ്രധാന്യമുള്ള സിനിമകളാണ് സുരാജ് കൂടുതലും അവതരിപ്പിക്കുന്നത്. ഇതോടെ സുരാജ് സീരിയസ് ആവുകയാണോന്ന് ആരാധകരും ചോദിക്കാന്‍ തുടങ്ങിയിരുന്നു. അക്കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട്. പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കണ്ട് മമ്മൂക്ക പറഞ്ഞ കാര്യം ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് വ്യക്തമാക്കിയിരിക്കുകയാണ്.

  നല്ല വര്‍ഷമാണ്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നുവെന്നത് സന്തോഷമാണ്. കൂടുതലും അച്ഛന്‍ കഥാപാത്രങ്ങളാണ്. ഇനി കുറച്ച് നാളത്തേക്ക് അച്ഛനില്ല. വേറെ പരിപാടികളാണ്. ചെയ്യാന്‍ പറ്റും എന്ന് കാണിച്ച് കൊടുത്തല്ലോ എന്നും താരം പറയുന്നു. മമ്മൂക്ക ഇന്നലെ പറഞ്ഞു, നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥ അറിയാല്ലോ.. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു. ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്താം. എന്നിട്ട് ഇക്കയുടെ ചുവടു പിടിക്കാം എന്നും പറഞ്ഞു.

  കോമഡിയ്ക്ക് പിന്നാലെ സീരിയസ് റോള്‍ ചെയ്യുന്ന സുരാജ്. ഇതാണ് ഇപ്പോള്‍ എനിക്കുള്ള ഇമേജ്. ആ ദശമൂലം രാമു ആണോ ഈ ഭാസ്‌കര പൊതുവാള്‍ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. വലയി സന്തോഷമാണത്. ധാരളം ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ആളുകളുടെ മനസില്‍ നില്‍ക്കുമ്പോള്‍ തന്നെ ഉത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നു. അതൊരു ഭാഗ്യമായി കരുതുന്നു. എനിക്ക് തോന്നിയ കൗതുകം തന്നെയാണ് ആളുകള്‍ക്ക് തോന്നുന്നതും.

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ശരിക്കും എന്നെ വെച്ച് ചെയ്യാന്‍ ആലോചിച്ച സിനിമയല്ലായിരുന്നു. വേണു ചേട്ടനെ പോലെ പലരെയും വച്ച് ചെയ്യാന്‍ ആലോചിച്ച സിനിമയായിരുന്നു. അവസാനം അതെന്നെ തേടി എത്തിയെന്ന് മാത്രം. ഒരു കഥാപാത്രം തേടി വരുമ്പോള്‍ ആദ്യം ആലോചിക്കുന്നത് ഈ കാലഘട്ടത്തിന് ചേര്‍ന്നതാണോ ഇതെന്ന്. ഈ കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തേണ്ടതാണോ എന്ന് നോക്കാറുണ്ട്. പിന്നെ സിനിമയുടെ ടോട്ടാലിറ്റി നോക്കും. എന്റെ കഥാപാത്രം വ്യത്യസ്തമാണോ, ഇതുവരെ ചെയ്തതിന്റെ ഷെയ്ഡ് ഇല്ലാത്ത കഥാപാത്രമാണോ, പെര്‍ഫോം ചെയ്യാന്‍ ഉണ്ടോ, എന്റെ കഥാപാത്രത്തിന് സിനിമയ്ക്ക് എന്ത് മാത്രം പങ്ക് നല്‍കാനാവും എന്നൊക്കെ നോക്കാറുണ്ട്. ശരീരഭാഷയിലും അഭിനയത്തിലുമെല്ലാം വ്യത്യസ്തരാവണം എന്നാഗ്രഹിക്കാറുണ്ട്. അതല്ലെങ്കില്‍ പുതുമയില്ലെന്നും സുരാജ് പറയുന്നു.

  മൂന്ന് ഇന്‍ഡസ്ട്രികളിലും സമ്മാനം! റെക്കോര്‍ഡുകള്‍ കൈയിലൊതുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും

  നല്ലൊരു കഥാപാത്രം ചെയ്തിട്ട് ആ സിനിമ ആളുകള്‍ കണ്ടില്ലെങ്കില്‍ വിഷമമാണ്. ദേശീയ പുരസ്‌കാരം കിട്ടിയ സിനിമ അധികം ആളുകള്‍ കണ്ടില്ല. അത് വലിയ സങ്കടമായിരുന്നു. അവാര്‍ഡിനേക്കാളും സന്തോഷം സിനിമ ആളുകള്‍ കണ്ടിട്ട് നേരിട്ട് അണ്ണാ ഗംഭീരമായിട്ടുണ്ടെന്ന് കേള്‍ക്കുതാണ്. ആ സന്തോഷം ഒന്ന് വേറെ തന്നെയാണ്. അവാര്‍ഡ് കിട്ടിയപ്പോഴാണ് ഞാനും അത് ആലോചിക്കുന്നത്. അവാര്‍ഡ് കിട്ടിയ പക്ഷേ ആളുകള്‍ ചിത്രം കണ്ടില്ല. എന്തിനാണ് ഇവന് അവാര്‍ഡ് കൊടുത്തത് എന്നവര്‍ ഓര്‍ക്കില്ലേ? അതിന് ശേഷമാണ് ആക്ഷന്‍ ഹീറോ ബിജുവിലെ രണ്ട് സീന്‍ കിട്ടുന്നത്. അതോടെയാണ് കുഴപ്പമില്ല. അവന് അവാര്‍ഡ് കൊടുക്കേണ്ടത് ആയിരുന്നു എന്ന രീതിയില്‍ ആളുകള്‍ നോക്കി കാണുന്നത്.

  വിക്രമിന്റെ നാല് വര്‍ഷത്തെ റെക്കോര്‍ഡ് രണ്ടാഴ്ച കൊണ്ട് മറികടന്ന് വിജയ്,കേരളത്തിലും തരംഗമായി ബിഗില്‍

  English summary
  Suraj Venjaramood Talks About His Charecters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X