»   » കോഴിക്കോടുകാരിയായി സുരഭിയെ കണ്ടു! എന്നാല്‍ ഇത് കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്ന് സുരാജ് വെഞ്ഞാറമൂട്!!

കോഴിക്കോടുകാരിയായി സുരഭിയെ കണ്ടു! എന്നാല്‍ ഇത് കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്ന് സുരാജ് വെഞ്ഞാറമൂട്!!

Posted By: Teresa John
Subscribe to Filmibeat Malayalam

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയുടെ സിനിമ മിന്നാമിനുങ്ങ് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ എല്ലാവരും സിനിമ കാണണമെന്ന ആവശ്യവുമായി നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തൊട്ട്് പിന്നാലെ സുരാജ് വെഞ്ഞാറാംമൂട് സുരഭിയെ കുറിച്ച് പറയുന്നത് ഇക്കാര്യങ്ങളാണ്.

മലയാള സിനിമയിലെ പെണ്‍പുലികള്‍ ഇവരായിരുന്നു! ആന്തോളജി സിനിമയായ ക്രോസ് റോഡിന്റെ ടീസര്‍ പുറത്ത്!!!

മിന്നാമിനുങ്ങ് കണ്ടതിന് ശേഷമുള്ള പ്രതികരണം ഫേസ്ബുക്കിലുടെയാണ് സുരാജ് പങ്കുവെച്ചിരിക്കുന്നത്. സുരഭി... സുരഭിയുടെ അനുഗ്രഹീത ചിത്രം ഞാന്‍ കണ്ടു. സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് ഇന്നലെ കണ്ടു, ഹൃദയസ്പര്‍ശിയായ സിനിമയാണ്. പ്രിയ പ്രേക്ഷകര്‍ തീര്‍ച്ചയായും ഈ മനോഹര ചിത്രം കാണണം.

suraj-venjaramoodu

ഞാന്‍ ഞെട്ടി. ഒരു കോഴിക്കോടുകാരിയുടെ രൂപത്തിലും ഭാവത്തിലും മാത്രമാണ് നമ്മള്‍ നമ്മുടെ പാത്തുവിനെ ഇത് വരെ കണ്ടത്, പക്ഷെ ഈ സിനിമയില്‍ എല്ലാവരെയും ഞെട്ടിച്ച് മറ്റൊരു രൂപത്തിലും ഭാവത്തിലും സുരഭിയെ നിങ്ങള്‍ക്ക് കാണാം. തീര്‍ച്ചയായും എല്ലാവരും തിയറ്ററില്‍ പോയി മിന്നാമിനുങ്ങ് കാണണം. പ്രിയപ്പെട്ട കൂട്ടുകാരി, ഉയരങ്ങള്‍ കീഴടക്കുക. ഒരുപാട് വേഷങ്ങള്‍ നിന്നെ കാത്തിരിക്കുന്നു. സംവിധായകന്‍ അനില്‍ തോമസിന് അഭിനന്ദനങ്ങള്‍ എന്നുമാണ് സുരാജ് പറയുന്നത്.

ആമി വീണ്ടും വിവാദത്തിലേക്ക്!അനുപ് മേനോന്റെ ലുക്ക് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ലുക്ക് കോപ്പിയടിച്ചതോ?

വ്യത്യസ്ത ഭാഷ ശൈലിയുള്ള തിരുവനന്തപുരത്തെ ഭാഷയിലാണ് ചിത്രത്തിലെ സുരഭി പറയുന്ന ഡയലോഗുകള്‍. കോഴിക്കോട്ടുകാരിയുടെ തനി നാടന്‍ ഭാഷയിലെ സംസാരമായിരുന്നു സുരഭിയെ പ്രശ്‌സതയാക്കിയത്. അതിനാല്‍ തന്നെ പെട്ടെന്ന് തിരുവനന്തപുരത്തെ ഭാഷയിലേക്കെത്തിയ നടിയുടെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മിന്നാമിനുങ്ങ് ഇതിനകം മികച്ച പ്രതികരണങ്ങള്‍ നേടിയിരിക്കുകയാണ്.

English summary
Suraj Venjaramoodu Facebook post about Surabhi Lakshmi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam