ലാലേട്ടൻ തന്നോട് അനുവാദം ചോദിച്ചു, ഞെട്ടിപ്പോയി, മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുരാജ്
പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങളുടെ ഇടയിലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. ഇത് അവസരം കിട്ടമ്പോഴെല്ലാം വെളിപ്പെടുത്താറുമുണ്ട്. ആരാധകരെ പോലെ ആർട്ടിസ്റ്റുകളുടേയും വലിയ ആഗ്രഹമാണ് മോഹൻലാലിനോടൊപ്പം ഒരു സീനില്ലെങ്കിലും അഭിനയിക്കുക എന്നത്. ആരാധകരോടും സഹപ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് മോഹൻലാൽ വെച്ച് പുലർത്തുന്നത്.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് താരം പറയുന്നത്. അദ്ദേഹത്തിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ അത് നടന്നില്ലെന്നും സുരാജ് അഭിമുഖത്തിൽ പറയുന്നു. കാൻചാനൽ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാലേട്ടനെ കണ്ടതിന് കുറിച്ച് താരം പറയുന്നത്.

സുരാജിന്റെ വാക്കുകൾ ഇങ്ങനെ'' മോഹൻലാലിനെ കണ്ട് അദ്ദേഹത്തിനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. യാത്രമൊഴി സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് വെച്ച് നടന്നപ്പോൾ അദ്ദേഹത്തെ കാണാൻ വേണ്ടി ഒരു ക്യാമറയുമായി എത്തി. അവിടെ ചെന്നപ്പോൾ ആളുകളെ ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് കടത്തി വിടാതിരിക്കാൻ വേണ്ടി കയർ കെട്ടി തിരിച്ചിരിക്കുകാണ്. കുറച്ച് നേരം അവിടെ നിന്നതിന് ശേഷം ഞാൻ ആരും കാണാതെ കയറിന് അപ്പുറത്തേയ്ക്ക് ചാടി. മോഹൻലാലിനെ കാണാൻ വേണ്ടി അകത്തേയ്ക്ക് ചെന്നപ്പോൾ ലാലേട്ടന്റെ ബാക്ക് സൈഡ് കണ്ടു. അദ്ദേഹം അവിടെ നിന്ന് പോവുകയായിരുന്നു. അന്ന് മോഹൻലാലിനെ കാണാൻ കഴിഞ്ഞില്ലെന്ന് സുരാജ് അഭിമുഖത്തിൽ പറഞ്ഞു,

പിന്നീട് ലാലേട്ടനെ കാണുന്നത് സിംഗപ്പൂര് വെച്ച് നടന്ന ഒരു സ്റ്റേജ് ഷേയ്ക്കിടയിലാണ്. മോഹൻലാലും പ്രിയദർശനുമൊക്കെയുള്ള ഒരു സ്റ്റേജ് ഷോ ആയിരുന്നു അത് . ഷോയിൽ സ്കിറ്റ് ചെയ്യാൻ വേണ്ടിയായിരുന്നു തന്നെ വിളിച്ചത്. ഫോട്ടോ എടുക്കാനുള്ള സംവിധാനവുമായിട്ടായിരുന്നു സിംഗപ്പൂരിലെ ഹോട്ടലിൽ എത്തിയത്. മോഹൻലാലിനെ വഴിയിലിട്ട് കണ്ടാൽ അപ്പോൾ ഫോട്ടോ എടുക്കുക എന്നായിരുന്നു മനസ്സിൽ. ഹോട്ടലിലെ ലിഫ്റ്റിൽ നിന്ന് ഞാൻ ഇറങ്ങിയപ്പോൾ വീണ്ടും അദ്ദേഹത്തെ കണ്ടു. ഞാൻ ഇറങ്ങിയ ലിഫ്റ്റിൽ അദ്ദേഹം കയറി പോവുകയായിരുന്നു. അപ്പോഴും ബാക്ക് സൈഡായിരുന്നു കണ്ടത്.

പിന്നീട് മോഹൻലാലിനെ കാണുന്നത് ഗ്രീൻ റൂമിൽ വെച്ചാണ്. താൻ സ്റ്റേജിൽ കയറാൻ വേണ്ടി റെഡിയായി ഇരിക്കുമ്പോൾ അദ്ദേഹം അവിടേയ്ക്ക് വന്നു. എന്നിട്ട് തന്നോട് 'മൂത്രമൊഴിച്ചോട്ടെ' എന്ന് ചേദിച്ചു. എന്നിട്ട് തമാശരൂപേണേ തന്നോട് വരുന്നുണ്ടോ എന്നും ചോദിച്ചതായി സൂരാജ് ലാലേട്ടന്റെ ശബ്ദത്തെ അനുകരിച്ച് കൊണ്ട് പറഞ്ഞു. അന്ന് ലാലേട്ടനെ കണ്ടപ്പോൾ തന്നെ ഫോട്ടോ എടുക്കുന്ന കാര്യമൊക്കെ മറന്നു പോയി പിന്നീട് ഒരുനാൾ വരും എന്ന സിനിമയുട ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത്. അദ്ദേഹത്തിനോടൊപ്പം നിന്ന് ഒരുപാട് സ്റ്റേജ് ഷോ ചെയ്യാൻ അവസരം ലഭിച്ചുവെന്നും സുരാജ്'' പറയുന്നു.

മിമിക്രിയിൽ നിന്നാണ് സുരാജ് സിനിമയിൽ എത്തുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെയായിരുന്നു നടന്റെ തുടക്കം. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിൽ സജീവമാണ് സുരാജ്. മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കോമഡി വേഷങ്ങളിൽ തിളങ്ങി നിന്ന സുരാജിനെ തേടി പിന്നീട് ക്യാരക്ടർ റോളുകൾ എത്തുകയായിരുന്നു. ആക്ഷൻ ഹിറേ ബിജുവിലെ പവിത്രൻ എന് കഥാപാത്രം നടന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് ശേഷം കോമഡി കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്ടർ റോളുകളും നടനെ തേടി എത്തുകയായിരുന്നു. മികച്ച നടനുളള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ സുരാജിന് ലഭിച്ചിട്ടുണ്ട്.
വീഡിയോച കടപ്പാട്, കാൻചാനൽമീഡിയ


Click it and Unblock the Notifications