'ശ്രദ്ധിക്കണം... നിനക്കും വേണു ചേട്ടന്റെ അവസ്ഥ വരും എന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്'; സുരാജ് വെഞ്ഞാറമൂട്!

ഒരു നടന് വളർച്ചയുണ്ടാകണമെങ്കിൽ അവൻ അതിന് വേണ്ടി നടത്തുന്ന അധ്വാനം സത്യസന്ധമായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സുരാജ് വെഞ്ഞാറമൂടിന്റെ കരിയർ.

സിനിമകളിൽ മുഴുനീള കോമഡി റോൾ ചെയ്തിരുന്ന താരമാണ് ഇന്ന് വളരെ പക്വതയുള്ള കഥാപാത്രങ്ങൾ‌ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും പ്രേക്ഷകർ ചോദിക്കുന്നത് ഇദ്ദേഹം ഇത്രയേറെ കഴിവുള്ള പ്രതിഭയാണെന്ന് തിരിച്ചറിയാൻ‌ വൈകിപ്പോയി എന്നാണ്.

സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ റിലീസ് ഒടിടിയിൽ റിലീസ് ചെയ്ത റോയ് എന്ന സിനിമയാണ്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചത്. സിജ റോസ് ആയിരുന്നു നായിക. സൈക്കോളജിക്കൽ ത്രില്ലറാണ് സിനിമ.

ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമൂട് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും തനിക്കുണ്ടായ വിവിധ അനുഭവങ്ങളും പങ്കുവെച്ചു.

ശ്രദ്ധിക്കണം... നിനക്കും വേണു ചേട്ടന്റെ അവസ്ഥ വരും

'എനിക്ക് കിട്ടാത്തത് എന്റെ മക്കൾക്ക് കൊടുക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. എന്റെ അച്ഛൻ മോനെ... മക്കളെ എന്നൊന്നും വിളിക്കുകയോ ഉമ്മ തിരകയോ ചെയ്തിട്ടില്ല. പട്ടാള ചിട്ടയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മനസിലായി അങ്ങനെയല്ല മക്കളോട് പെരുമാറേണ്ടത്. പിള്ളേരോട് നല്ല കമ്പനിയായിരിക്കണമെന്ന്.'

'എങ്കിൽ മാത്രമെ അവർ നമ്മളോട് തുറന്ന് സംസാരിക്കൂ. സ്റ്റാർഡം തലക്ക് പിടിച്ചാൽ വെഞ്ഞാറമൂട്ടിൽ പോയി ഇറങ്ങാൻ പറ്റില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും എല്ലാവരുമായും പ്രവർത്തിക്കണമെന്നുമെ എനിക്കുള്ളൂ. ഈ​ഗോയൊന്നും ഇല്ല.'

മമ്മൂക്ക അന്ന് പറഞ്ഞത്

'ഡ്രൈവിങ് ലൈസൻസ് ശരിക്കും മമ്മൂക്കയും ശ്രീനിച്ചേട്ടനും ചെയ്യാനിരുന്ന സിനിമയായിരുന്നു. പിന്നീടാണ് എന്നിലേക്കും രാജുവിലേക്കും ഡ്രൈവിങ് ലൈസൻസ് എത്തുന്നത്. ഞാൻ‌ മമ്മൂക്ക ഫാൻസ് അസോസിയേഷന് വേണ്ടി ഒരുപാട് പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് ഡ്രൈവിങ് ലൈസൻസ് സിനിമ ചെയ്യാൻ എളുപ്പമായിരുന്നു.'

'നാഷണൽ അവാർഡ് കിട്ടിയ ശേഷം എനിക്ക് കഥാപാത്രങ്ങൾ ചെയ്യണമെന്നുമുള്ള ആ​ഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. നാഷണൽ അവാർഡ് കിട്ടിയ ശേഷം ഭയ്യ ഭയ്യ എന്നൊരു സിനിമ ചെയ്തിരുന്നു ഞാൻ ജോണി ആന്റണി ചേട്ടനായിരുന്നു സംവിധായകൻ.'

മമ്മൂട്ടിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

'അദ്ദേഹത്തിന് ടെൻ‌ഷനായിരുന്നു ‍ഞാൻ ഇനി കോമഡി വേഷം ചെയ്യുമോ എന്നൊക്കെ. പക്ഷെ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഞാൻ സെറ്റിലേക്ക് വരികയാണ് ഡേറ്റ് മാറ്റരുത് എന്നാണ്.'

'പടത്തിൽ ഒരു സീനിൽ ചട്ടി എറിയുമ്പോൾ അതിലെ ചാന്ത് മുഖത്ത് വീഴുന്ന രം​ഗമുണ്ട്. ജോണി ചേട്ടന് ആ രം​ഗം എടുക്കാൻ സമ്മതമായിരുന്നില്ല. നാഷണൽ അവാർഡ് കിട്ടിയ ഒരു നടനെ വെച്ച് അങ്ങനത്തെ സീൻ എടുക്കുന്നത് ശരിയല്ലെന്നായിരുന്നു അ​ദ്ദേഹം പറഞ്ഞത്.'

ഞാൻ നിർത്തി പോകുമെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം ആ സീൻ എടുക്കാൻ തയ്യാറായത്

'ഞാൻ നിർത്തി പോകുമെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം ആ സീൻ എടുക്കാൻ തയ്യാറായത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ ചെയ്ത ശേഷം മമ്മൂക്ക വിളിച്ചിരുന്നു. നീ ചെറുപ്പത്തിൽ തന്നെ പ്രായമുള്ള വേഷങ്ങൾ ചെയ്താൽ നിനക്ക് വേണുചേട്ടന്റെ അവസ്ഥയാകും.'

'പിന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും അതുകൊണ്ട് നീ ശ്രദ്ധിക്കണം എന്നാണ് മമ്മൂക്ക പറഞ്ഞത്. നല്ല ഉദ്ദേശത്തോടെയാണ് അദ്ദേഹം എന്നോട് അങ്ങനെ പറഞ്ഞത്. ഭയങ്കര വെല്ലുവിളിയാണ് വ്യത്യസ്തമായ ‌വേഷങ്ങൾ ചെയ്യുക എന്നത്.'

'മാന​റിസത്തിൽ റിപ്പീറ്റേഷൻ വരാൻ പാടില്ല. എന്നാലും എന്റളിയാ.. ആണ് ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ.'

ബ്ലാക്ക് ഹ്യൂമർ മലയാളത്തിൽ അധികം ആരും പരീക്ഷിച്ചിട്ടില്ല

'മുകുന്ദനുണ്ണി അസോസിയേറ്റ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ബ്ലാക്ക് ഹ്യൂമർ മലയാളത്തിൽ അധികം ആരും പരീക്ഷിച്ചിട്ടില്ല. വിനീതിന്റെ കഥാപാത്രവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ഒരു സമയം ഒരു സിനിമയെ ചെയ്യാറുള്ളു. അതാണ് സുഖം.'

'എഞ്ചോയ് ചെയ്ത് ചെയ്യാൻ പറ്റും. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ ലഭിക്കുന്നതാണ് ടിവി ഷോ ചെയ്യാനുള്ള അവസരം. കൂട്ടുകാരുമൊന്നിച്ച് യാത്ര ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. കുക്ക് ചെയ്യാനും താൽപര്യമാണ്' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Read more about: suraj venjaramoodu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X