എല്ലാവരുടേയും മുന്നിൽവെച്ച് അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച് ഉമ്മ തന്നു! വിതുമ്പി കൊണ്ട് സുരാജ്

പ്രേക്ഷകരെ ചിരിപ്പിക്കുകയും അതുപോലെ കരയിപ്പിക്കുകയും ചെയ്യുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർവരെ സുരാജിന്റെ ആരാധകരമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കപ്പ ടിവി ഹാപ്പിനസ് പ്രൊജക്ടിൽ സുരാജ് അതിഥിയായി എത്തിയ പഴയ വീഡിയോയാണ്. എല്ലാവരേയും ചിരിക്കുന്ന സുരാജിനെ നിറ കണ്ണുകളോടെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Suraj Venjaramoodu

അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ച് ഉമ്മ നൽകിയതിനെ കുറിച്ചാണ് സുരാജ് അഭിമുഖത്തിൽ പറയുന്നത്. കുട്ടിക്കാലത്ത് ഒരിക്കൽ പോലും അച്ഛൻ 'മോനേ' എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല . ചെറുപ്പത്തിൽ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ അച്ഛന്മാർ മോനേ എന്ന് വിളിക്കുന്നതും മുത്തംകൊടുക്കുന്നതും കാണുന്നുമുണ്ട്. മറ്റുള്ളവരോട് 'എന്റെ മോനാണ്' എന്ന് പറയുമെങ്കിലും, നേരിൽ കാണുമ്പോൾ 'ഡാ', അല്ലെങ്കിൽ 'കുട്ടാ' എന്ന് മാത്രമാണ് വിളിക്കുന്നത്.

Recommended Video

Rajinikanth Lauds Kannum Kannum Kollaiyadithaal Over A Phone Call | FilmiBeat Malayalam

അങ്ങനെയിരിക്കെയാണ തനിയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഈ സമയത്ത് സത്യാന്വേഷണ പരീക്ഷകൾ' സിനിമയുടെ സെറ്റിലായിരുന്നു. ഇവിടെ നിന്ന് നേരെ പോയത്. സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ പൗരസ്വീകരണം ഉണ്ടായിരുന്നു. അന്ന് നാട്ടുകാരെല്ലാം അഭിനന്ദനവുമായി വന്ന് കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. രാത്രി പതിനൊന്നര മണിയോടെയാണ് സുരാജ് സ്വീകരണം കഴിഞ്ഞ ശേഷം വീട്ടിൽ ചെന്നത്. വീട്ടിൽ അപ്പോഴും അതിഥികളുടെ തിരക്കായിരുന്നു.

അവരുടെ മുന്നിൽ വച്ച് അച്ഛൻ ആദ്യമായി തനിയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു അതെന്ന് സുരാജ് പറയുന്നു. എന്തായാലും അച്ഛനാണ് തന്റെ ഹീറോ എന്നും അച്ഛനെയാണ് ഏറ്റവും ഇഷ്‌ടമെന്നും സുരാജ് അഭിമുഖത്തിൽ പറഞ്ഞു. അച്ഛനും മകനും എന്ന നിലയിൽ തങ്ങൾ വലിയ കൂട്ടുകാരായിരുന്നെന്നും സുരാജ് ഓർക്കുന്നു.2018ലായിരുന്നു സുരാജിന്റെ അച്ഛൻ വാസുദേവൻ നായരുടെ മരണം.. 2013 ലാണ് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ വേഷം . അച്ഛന്‍ വാസുദേവന്‍ നായരേയും അപ്പൂപ്പന്‍ കേശവന്‍ നായരെയുമാണ് അനുകരിക്കാന്‍ ശ്രമിച്ചതെന്ന് സുരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിനായി മേക്കപ്പിട്ട ശേഷം ആ വീഡിയോ അമ്മയ്ക്ക് അയച്ചു കൊടുത്തു. വീഡിയോ കണ്ട അമ്മ പറഞ്ഞത്, മക്കളേ ഇത് അച്ഛന്‍ തന്നെടാ എന്നായിരുന്നു- അമ്മയുടെ പ്രതികരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X