For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൈസക്ക് വേണ്ടി അങ്ങനെ ഓടിനടന്ന് അഭിനയിച്ചിട്ടില്ല,എന്നാല്‍ ചില സിനിമകള്‍ക്ക് തലവെച്ചതിന് കാരണം ഇതാണ്

  |

  ഹാസ്യവേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി വളര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളില്‍ നിന്നും എത്തിയ താരം ചെറിയ വേഷങ്ങളിലൂടെയാണ് മലയാളത്തില്‍ സജീവമായത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം സിനിമകളില്‍ അഭിനയിച്ചതിലൂടെയാണ് സുരാജ് എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. പേരറിയാത്തവര്‍ എന്ന ചിത്രത്തിന് ശേഷമാണ് സീരിയസ് കഥാപാത്രങ്ങളും സുരാജ് കൂടുതലായി ചെയ്യാന്‍ തുടങ്ങിയത്.

  അതുവരെ ഹാസ്യവേഷങ്ങളില്‍ മാത്രം കണ്ട നടന്‍ പിന്നീട് എല്ലാതരം വേഷങ്ങളും അവതരിപ്പിച്ച് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. സുരാജിനെ വിമര്‍ശിച്ചവരെല്ലാം പിന്നീട് നടന്റെ കടുത്ത ആരാധകരായി മാറിയിരുന്നു. നിലവില്‍ വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് സുരാജ് വെഞ്ഞാറമൂട് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

  മുന്‍പ് തന്റെ സിനിമാ കരിയറിനെ കുറിച്ച് കൈരളി ടിവി ജെബി ജംഗ്ഷനില്‍ സുരാജ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ ഒരു സ്‌പേസിലേക്ക് സുരാജ് വന്ന് നിറയുമെന്ന് വിചാരിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായി മാറിയത്. എനിക്ക് അത്തരം നല്ല നല്ല കഥാപാത്രങ്ങള്‍ മുന്‍പ് കിട്ടിയില്ലായിരുന്നു എന്ന് സുരാജ് പറയുന്നു.

  പുളളിപ്പുലിയും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തില്‍ നല്ലൊരു കഥാപാത്രമായിരുന്നു എനിക്ക് ലഭിച്ചത്. ആ സിനിമ കണ്ട ആളുകളെല്ലാം സുരാജ് വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. നന്നായിട്ടുണ്ട്. അതില്‍ സുരാജിനെ ഞങ്ങള്‍ക്ക് കാണാനെ കഴിഞ്ഞില്ലെന്നൊക്കെ പറഞ്ഞു.
  കാര്യം അന്ന് അങ്ങനെയുളള നല്ല നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

  ജീവിതത്തില്‍ ആദ്യമായിട്ടാണ് അന്ന് ഒരു സിനിമയുടെ തിരക്കഥ വായിക്കുന്നത്. അതിന് മുന്‍പ് എനിക്ക് ആരും അങ്ങനെ തിരക്കഥ ഒന്നും തന്നിട്ടില്ലായിരുന്നു. സുരാജ് പറഞ്ഞു. തുടര്‍ന്ന് പൈസക്ക് വേണ്ടി കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുന്‍പ് കേറി സൈന്‍ ചെയ്യുമായിരുന്നോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടിയായി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല എന്ന് നടന്‍ പറഞ്ഞു.

  Suraj Venjaramoodu's funny quarantine video goes viral | FilmiBeat Malayalam

  പൈസക്ക് വേണ്ടി അങ്ങനെ ഓടിനടന്ന് അഭിനയിച്ചിട്ടില്ലെന്ന് സുരാജ് പറയുന്നു. എന്നാല്‍ പ്രശസ്തരായ തിരക്കഥാകൃത്തുകളുടെയും മറ്റും സിനിമകളിലേക്ക് വിളിച്ചിട്ട് അത് പോകാന്‍ പറ്റിയില്ലെങ്കില്‍, അവര് ചിലപ്പോ അടുത്ത പടത്തീന്ന് മാറ്റുമോ, ചിലപ്പോ കട്ട് ചെയ്യുമോ എന്നൊക്കെ പേടിച്ചിട്ട് നമ്മള് അതിലും ചെന്ന് തലവെക്കും. ആശങ്കകളുണ്ടായിരുന്നു. ഒന്നാമത് എന്റെ കൈയ്യ് ഇങ്ങനെയിരിക്കുന്നു. ഞാന്‍ എന്തായി തീരുമെന്ന് യാതൊരുവിധ ഐഡിയയും ഇല്ലാത്ത ആളായിരുന്നു.

  എന്നാലിപ്പോള്‍ ഈ കൈകൊണ്ട് ഇനിയും മുന്നോട്ട് പോവാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്, സുരാജ് പറയുന്നു. 2006ലായിരുന്നു തന്റെ വിവാഹമെന്നും അത് ജീവിതത്തിലെ എറ്റവും വലിയൊരു ഭാഗ്യമായിരുന്നുവെന്നും സുരാജ് പറയുന്നു. പ്രണയ വിവാഹമായിരുന്നില്ല, വീട്ടുകാര്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ചതാണെന്നും സുരാജ് പറയുന്നു. പ്രണയങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് ജാതിയുടെയും മറ്റും പേരുകള്‍ പറഞ്ഞ് വിവാഹത്തിലേക്ക് എത്തിയില്ല.

  ജാതിയുടെ പേര് പറഞ്ഞ് രണ്ട് കൂട്ടരും പിന്മാറുകയായിരുന്നു. മുന്‍പ് രണ്ട് മൂന്ന് പ്രണയമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിലേക്ക് എത്തിയില്ല. ഒരു സാധാരണ വീട്ടില്‍ നിന്നുളള ആളെയാണ് വിവാഹം കഴിച്ചതെന്നും വിവാഹ ശേഷം താരപത്‌നി എന്ന നിലയില്‍ അവള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സുരാജ് പറയുന്നു. ഇപ്പോഴും പഴയത് പോലെ തന്നെയാണ് ഞങ്ങളുടെ ജീവിതം.

  വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഭാര്യക്കൊപ്പം മാര്‍ക്കറ്റില്‍ ഒകെ പോവാറുണ്ടായിരുന്നു എന്നും നടന്‍ പറയുന്നു. എനിക്ക് കിട്ടിയ ഭാഗ്യമാണ് എന്റെ ഭാര്യ. ഭാര്യ എന്നതിലുപരി എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് അവള്‍. എന്ത് കാര്യമായാലും ഞങ്ങള്‍ പരസ്പരം സംസാരിക്കും. എന്ത് വിഷമം വന്നാലും അവളോട് പറയും, അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

  Read more about: suraj venjaramood
  English summary
  Suraj Venjaramoodu reveals about his cinema career and personal life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X