For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോൾ ആ ഒരു കാര്യത്തിൽ പേടിയുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സുരാജ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെയാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങളിലായിരുന്നു എത്തിയിരുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് സുരാജ് പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 2016 ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് നടന്റെ ഇമേജ് മാറുന്നത്. അതുവരെ കാണാത്ത സുരാജിനെ ആയിരുന്നു ചിത്രത്തിൽ കണ്ടത്. ചിത്രത്തിലെ പവിത്രൻ എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷകരെ അക്ഷരംപ്രതി ഞെട്ടിപ്പിക്കുകയായിരുന്നു.

  അപ്പ വഴക്ക് പറയാറുള്ളത് ഇതിന്, അദ്ദേഹം പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്, വിജയ് യേശുദാസ്‌ പറയുന്നു

  നടന്‌റെ കരിയർ മാറ്റി മറിച്ച മറ്റൊരു ചിത്രമാണ് 2017 ൽ പുറത്ത് ഇറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും. ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് സുരാജിനെ തേടി ശക്തമായ വേഷങ്ങൾ എത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കാണെക്കാണെയും, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലുമെല്ലാം ഉഗ്രൻ പ്രകടനമാണ് നടൻ കാഴ്ച വെച്ചത്. ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് താരം. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

  മാനസികമായി തളര്‍ന്ന എന്നെ പരിചരിച്ചത് ദാസേട്ടനും പ്രഭ ചേച്ചിയും ആയിരുന്നു, സുജാതയുടെ വാക്കുകൾ...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സുരാജിന്റെ അഭിമുഖമാണ്. നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ പിന്നീട് കോമഡി വേഷവും ചെയ്തുവെന്നും സുരാജ് പറയുന്നുണ്ട്. കൂടാതെ കരിയർ മറ്റിയ സിനിമയെ കുറിച്ചും പറയുന്നുണ്ട്.

  നടന്‌റെ വാക്കുകൾ ഇങ്ങനെ...''‘നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും കോമഡി ചെയ്തു. ജീവിതത്തില്‍ വഴിത്തിരിവായത് ‘ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയില്‍ ചെയ്ത പവിത്രന്‍ എന്ന കഥാപാത്രമാണ്. അതിനു ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ വിളിച്ചു തുടങ്ങി,' സുരാജ് പറയുന്നു.

  അതേസമയം, സര്‍ക്കാര്‍ തനിക്ക് അവാര്‍ഡ് തന്നതിന് ശേഷം മറ്റാര്‍ക്കും മികച്ച കൊമേഡിയനുള്ള അവാര്‍ഡ് കൊടുക്കുന്നത് നിര്‍ത്തിയെന്നും താരം രസകരമായി പറയുന്നു. ‘സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്. ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല. അതോടുകൂടി സര്‍ക്കാരത് നിര്‍ത്തി,' അദ്ദേഹം പറയുന്നു. സുരാജിന് ദേശീയ പുരസ്കാരം ലഭിച്ച മറ്റൊരു ചിത്രമാണ് പേരറിയാത്തവൻ. ആ സിനിമയെ കുറിച്ചു അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരാൾ ഇങ്ങോട്ട് വിളിച്ച് കഥ പറയട്ടെ എന്ന് ചോദിച്ച ചിത്രമായിരുന്നു പേരറിയാത്തവൻ. ആദ്യമായി സിങ്ക് സൗണ്ട് ചെയ്ത സിനിമ കൂടെയാണ് പേരറിയാത്തവനെന്നും അദ്ദേഹം പറയുന്നു.

  പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും സുരാജ് പറയുന്നുണ്ട്. ദിലീഷ് പോത്തനോടും ചോദിച്ചിരുന്നു. അദ്ദേഹം ഇങ്ങോട്ട് വിളിച്ച് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലെ നായകന്‍ നിങ്ങളാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി പോയെന്ന് സുരാജ് പറയുന്നു. ‘പുതിയൊരു അനുഭവമായിരുന്നു അത്. പുതിയ ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയിലൂടെ പഠിക്കാന്‍ പറ്റി,' സുരാജ് കൂട്ടിച്ചേർത്തു

  Oru Thatvika Avalokanam Pooja Visuals | FilmiBeat Malayalam

  പൃഥ്വിരാജിനോടൊപ്പമുള്ള അനുഭവവും പങ്കുവെയ്ക്കുന്നുണ്ട്. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. പൃഥ്വിയ്ക്കൊപ്പമുളള സുരാജിന്റെ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.'' ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജുമൊത്തുള്ള അനുഭവം ഒരിക്കലും മറക്കില്ലെന്നാണ് സുരാജ് പറയുന്നത്, . ‘അതുപോലൊരാളെ ഞാന്‍ കണ്ടിട്ടില്ല. പൃഥ്വി ഇരുപത് പേജൊക്കെ ഉള്ള ഡയലോഗുകള്‍ എടുത്ത് നോക്കുന്നത് കാണാം. പുള്ളി എല്ലാമൊന്ന് മറിച്ച് നോക്കിട്ട് റെഡിയെന്ന് പറയും. ഡയലോഗ് എങ്ങനെയാണ് ഇത്ര കൃത്യമായി തെറ്റാതെ പറയുന്നതെന്ന് കണ്ട് ഞാന്‍ ഞെട്ടി പോയിട്ടുണ്ട്'', സുരാജ് അഭിമുഖത്തിൽ പറയുന്നു.

  .

  Read more about: suraj venjaramoodu
  English summary
  Suraj Venjaramoodu Reveals Major Fear After Getting National Award interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X