പൃഥ്വിരാജും മോഹന്‍ലാലും മാത്രമല്ല, ലൂസിഫറില്‍ ദശമൂലം ദാമുവും! ട്രോളന്മാരുടെ ബുദ്ധി കിടുക്കി!
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ലൂസിഫറിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പൃഥ്വിരാജിന്റെ സംവിധാനം എന്നതിനപ്പുറം ലൂസിഫറിലെ നായകന്‍ മോഹന്‍ലാല്‍ ആണെന്നുള്ളതാണ് മറ്റൊരു കാര്യം. ഏറെ കാലമായി മലയാള സിനിമാപ്രേമികള്‍ ലൂസിഫറിന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും 27 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു.
ഇപ്പോഴിതാ ലൂസിഫറില്‍ ദശമൂലം ദാമുവും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. നടന്‍ സുരാജ് വെഞ്ഞാറമൂട് ഷെയര്‍ ചെയ്ത ഫോട്ടോയാണ് ഇതിന് കാരണം. ലൂസിഫറിന്റെ ഔദ്യോഗിക പോസ്റ്ററില്‍ ദശമൂലം ദാമുവിന്റെ തല ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇതെന്തൊരു ക്രിയേറ്റിവിറ്റി എന്ന അടിക്കുറിപ്പോടെയായിരുന്നു സുരാജ് ഈ ട്രോള്‍ പങ്കുവെച്ചത്. നടി രചന നാരായണന്‍കുട്ടി, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങി ഈ പോസ്റ്റിന് താഴെ പ്രതികരണവുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു ദശമൂലം ദാമു. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ പ്രധാനപ്പെട്ട കഥാപാത്രമാണ് ദാമു. ഇതിന് മുന്‍പും ദാമുവിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ സുരാജ് വെഞ്ഞാറമൂട് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തുന്ന ലൂസിഫര്‍ 43 രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്. യുഎസിലും യുകെയിലും ഒരു മലയാള സിനിമയക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസആണിത്. കേരളത്തില്‍ നാനൂറിന് മുകളില്‍ തിയറ്ററുകളില്‍ ചിത്രമെത്തുമെന്നാണ് ഏറ്റവും പുതിയ ചിത്രം. ആഗോളതലത്തില്‍ 3079 ഓളം തിയറ്ററുകളില്‍ സിനിമ എത്തുമെന്നാണ് കരുതുന്നത്. കേരളത്തില്‍ നാനൂറോളം തിയറ്ററുകളുണ്ടെന്നാണ് സൂചന.


Click it and Unblock the Notifications